Kerala

ഓൺലൈൻ റമ്മി കളിയില്‍ ഹൈക്കോടതി ഇടപെടല്‍; വിരാട് കോഹ്‌ലി അടക്കമുള്ള ബ്രാന്റ് അംബാസിഡര്‍മാര്‍ക്ക് നോട്ടീസ്

ഓൺലൈൻ ചൂതാട്ടം നിരോധിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വിരാട് കോഹ് ലി അടക്കമുള്ള താരങ്ങൾക്ക് കേരള ഹൈക്കോടതിയുടെ നോട്ടീസ്. ഓൺലൈൻ ചൂതാട്ട ആപ്ലിക്കേഷനുകളുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി പോളി വടക്കനാണ് ഹർജി നൽകിയത്. ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപിച്ച ഹർജിയിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. ഇത്തരം മൊബൈൽ ആപ്പുകളുടെ ബ്രാൻഡ് അംബാസിഡർമാരായ വിരാട് കൊഹ്‌ലി, അജു വർഗീസ്, തമന്ന തുടങ്ങിയവർക്കാണ് നോട്ടീസ് അയക്കൻ ഹൈക്കോടതി ഉത്തരവിട്ടത്. […]

India National

ഓൺലൈൻ ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ചെന്നൈ സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. ഓൺലൈൻ ചൂതാട്ടങ്ങൾ നിരോധിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ഇതിലാണ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നതിനാൽ കോലിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൺലൈൻ ചൂതാട്ടത്തിനുള്ള ആപ്പുകൾ യുവാക്കളെ വഴി തെറ്റിക്കുകയാണെന്ന് ഹർജിയിൽ അഭിഭാഷകൻ ആരോപിക്കുന്നു. യുവാക്കളെ ആകർഷിക്കുന്നതിനായി കോലിയെയും തമന്നയെയും പോലുള്ള സെലബ്രിറ്റികളെ ആപ്പുകൾ ഉപയോഗിക്കുന്നു. ഇവരെ ഉപയോഗിച്ച് ആപ്പുകൾ യുവാക്കളെ ബ്രെയിൻ വാഷ് ചെയ്യുകയാണ്. അതു കൊണ്ട് തന്നെ […]