Kerala

സ്ത്രീകളുടെ ഫോട്ടോ ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്; വലയിലാക്കിയത് 131 പേരെ; 19കാരന്‍ പിടിയില്‍

ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് കബളിപ്പിച്ച് ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ് അറസ്റ്റിലായത്. സ്ഥാപനവുമായി ബന്ധപ്പെടാന്‍ ചോക്കാട് സ്വദേശിനിയുടെ നമ്പര്‍ നല്‍കിയായിരുന്നു യുവാവിന്റെ തട്ടിപ്പ്. യുവതി പരാതി നല്‍കിയതോടെയാണ് ‘സൈബര്‍ കള്ളന്‍’ പിടിയിലായത്. മസാജ് ചെയ്തുനല്‍കുന്ന 32 വയസ്സുകാരിയുടേതെന്ന മട്ടിലാണ് ഇന്റര്‍നെറ്റില്‍നിന്നു സംഘടിപ്പിച്ച ചിത്രമുപയോഗിച്ച് ക്രിസ്റ്റോണ്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് ഉണ്ടാക്കിയത്. പത്തുനാള്‍കൊണ്ടുതന്നെ 131 പേര്‍ ഇതിലെത്തി സൗഹൃദം സ്ഥാപിച്ചു. പലരും ഫോണ്‍നമ്പര്‍ […]

Kerala

ഓണ്‍ലൈനില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍, പണമയക്കാന്‍ എടിഎം കാര്‍ഡിന്‍റെ ഫോട്ടോയും: തിരുവനന്തപുരത്ത് പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ്

കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിലാണ് തിരുവനന്തപുരത്തെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ഇത്തരത്തില്‍ തട്ടിപ്പിന് ശ്രമം നടന്നിട്ടുള്ളത്. ആദ്യം ആര്‍മിയിലേക്കാണ് എന്ന് പറഞ്ഞ് ഫുഡ് ഓര്‍ഡര്‍ ചെയ്താണ് തട്ടിപ്പ് സംഘം വിളിച്ചത്. ഫുഡ് തയ്യാറായാല്‍ വിളിച്ച നമ്പറില്‍ തിരിച്ചു വിളിച്ചാല്‍ മതിയെന്നും പറഞ്ഞു. പിന്നീട് കടയുടമ തിരിച്ച് വിളിച്ചപ്പോഴാണ് ഫോണെടുത്തയാള്‍ പണമയക്കണമെങ്കില്‍ എടിഎം കാര്‍ഡിന്റെ ഇരുവശത്തേയും ഫോട്ടോ എടുത്ത് അയക്കണമെന്ന് അറിയിച്ചത്. ഗൂഗിള്‍ പേ വഴിയോ ഫോണ്‍ പേ വഴിയോ പണമയച്ചോളൂ എന്ന് കടയുടമോ പറഞ്ഞെങ്കിലും, ആര്‍മിയുടെ അക്കൌണ്ട് ആയതിനാല്‍ അങ്ങനെ അയയ്ക്കാന്‍ […]

Kerala

ഓണ്‍ലൈനിലൂടെ ലാപ്‌ടോപ്പ് ബുക്ക് ചെയ്തു; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 3.20 ലക്ഷം രൂപ

ഓണ്‍ലൈന്‍ വഴി ലാപ്‌ടോപ്പ് ബുക്ക് ചെയ്ത തിരുവനന്തപുരം സ്വദേശിക്ക് 3.20 ലക്ഷം രൂപ നഷ്ടമായി. ഒക്ടോബര്‍ 26 നായിരുന്നു യുവാവ് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി മുന്‍കൂര്‍ പണം നല്‍കി ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. അമേരിക്കയില്‍ നിന്ന് കൊറിയര്‍ വഴി ലാപ്‌ടോപ്പ് അയച്ചുനല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി മുന്‍കൂര്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പറഞ്ഞ തിയതിയില്‍ ലാപ്‌ടോപ്പ് ലഭിച്ചില്ല. മാത്രമല്ല കൂടുതല്‍ തുക ആവശ്യപ്പെട്ട് സന്ദേശം ലഭിക്കുകയും ചെയ്തു. ഇതോടെ സംശയം തോന്നിയ യുവാവ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് […]

Kerala

സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നു; പ്രതികളെ പിടികൂടാനാകാതെ പൊലീസ്

സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോഴും പ്രതികളെ പിടികൂടാന്‍ സാധിക്കാതെ പ്രതിസന്ധിയിലാണ് പൊലീസ്. സോഷ്യല്‍ മീഡിയ കമ്പനികളില്‍ കേസുകള്‍ക്കുള്ള മറുപടി വൈകുന്നതാണ് അന്വേഷണത്തിന് തിരിച്ചടിയാകുന്നത്. നിരവധി പരാതികളാണ് ഇത്തരത്തില്‍ സംസ്ഥാനത്തിന് അകത്തും പുറത്തും കെട്ടികിടക്കുന്നത്. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ജാഗ്രത വേണമെന്ന് പൊലീസ് കോവിഡിന് പിന്നാലെ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വലിയ കുതിച്ചുചാട്ടമാണ് നമ്മുടെ രാജ്യത്ത് ഉണ്ടായത്. ഇതില്‍ കേരളം മുന്നില്‍ […]