Education Kerala

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം

രാജ്യത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം മികച്ച രീതിയില്‍ നടപ്പാക്കിയ സംസ്ഥാനമായി കേരളം. ആന്വല്‍ സ്റ്റാറ്റസ് ഓഫ് എഡ്യുക്കേഷന്‍ റിപ്പോര്‍ട്ടിലാണ് സര്‍വേ വിവരങ്ങള്‍. കൊവിഡ് പ്രതിസന്ധിക്കിടെ ഇന്ത്യയില്‍ ആകെ 24.2 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഡിജിറ്റല്‍ ഉപകരണങ്ങളിലൂടെ പഠനം നടത്താന്‍ സാധിച്ചത്. ഇതില്‍ കേരളത്തില്‍ നിന്നുള്ളത് 91 ശതമാനം വിദ്യാര്‍ത്ഥികളാണ്. രണ്ടാം സ്ഥാനത്തുള്ള ഹിമാചല്‍ പ്രദേശില്‍ 79.6 ശതമാനം കുട്ടികള്‍ ഓണ്‍ലൈന്‍ പഠനം നേടി. ഉത്തര്‍പ്രദേശിലും പശ്ചിമബംഗാളിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ കൊവിഡ് സമയത്ത് ഓണ്‍ലൈന്‍ പഠനം നേടിയത്. യുപിയില്‍ […]

Kerala

ഇപ്പോൾ നടക്കുന്നത് ട്രയൽ ക്ലാസ്; ഓൺലൈൻ പഠനസൗകര്യം ഇല്ലാത്തത് 49,000 പേർക്കെന്ന് വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്ത് 49,000 കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ ഡിജിറ്റൽ ക്ലാസ് ആണ് നടക്കുന്നത്. ഘട്ടംഘട്ടമായി ഓൺലൈൻ ക്ലാസിലേക്ക് മാറും. ഇൻറർനെറ്റ് സൗകര്യത്തിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കൂട്ടായ പരിശ്രമത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. വേണ്ടത്ര ഓണ്‍ലൈന്‍ സാഹചര്യങ്ങളില്ലാത്തതുമൂലം കൊവിഡ് വ്യാപനത്തിനിടയിൽ പഠനം വഴിമുട്ടുന്നത് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിക്ക് ശേഷം അടിയന്തരപ്രമേയത്തില്‍ ചര്‍ച്ച അനുവദിച്ചില്ല. കേരളത്തില്‍ അരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് […]