നിരവധി പേർ കുട്ടികൾക്ക് സംവിധാനമൊരുക്കാൻ രംഗത്ത് വരുന്നുണ്ടെന്നും ഈ മാസം തന്നെ എല്ലാ കുട്ടികള്‍ക്കും ഓൺലൈൻ സൌകര്യം ഉറപ്പാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് സമർപിച്ച ഹരജി ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടു. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളുടെ മാതാവായ കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനി സി. സി ഗിരിജ നല്‍കിയ ഹരജിയാണ് സമാനമായ ഹരജിക്കൊപ്പം പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന് വിട്ടത്. പ്രത്യേക ക്ലാസുകൾ നടത്താൻ ഓൺ ലൈൻ സംവിധാനം ഒരുക്കിയിട്ടുള്ളത് […]
Tag: online classes
വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ 8 പേരെ തിരിച്ചറിഞ്ഞു: അറസ്റ്റ് ഉടന്‍
6 ഫെസ്‍സ്‍ബുക്ക് അക്കൌണ്ടുകളും 50ലധികം വാട്സപ്പ് ഗ്രൂപ്പുകളും നിരീക്ഷണത്തില്‍ വിക്‍ടേഴ്‍സ് ചാനലില്‍ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ച സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കി. അപമാനിച്ചവരുടെ കൂട്ടത്തിൽ വിദ്യാർത്ഥികളുമുണ്ട്. 26 ഫെയ്സ്‍ബുക്ക് അക്കൌണ്ടുകള്‍ നിരീക്ഷണത്തിലാണ്. ഓൺലൈൻ ക്ലാസെടുത്ത അധ്യാപകരെ അപമാനിച്ചതിൽ നാല് വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞു. പൊലീസ് നിർദ്ദേശപ്രകാരം ഇവരുടെ ഫോണുകൾ രക്ഷിതാക്കൾ പൊലീസിന് കൈമാറി. വിക്‍ടേഴ്‍സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപകര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വ്യാപകമായ അശ്ലീല പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായത്. ഇതിനെത്തുടര്‍ന്ന് കൈറ്റ് ചീഫ് […]
അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്തവര്‍ കുടുങ്ങും; കടുത്ത നടപടിയെന്ന് പൊലീസ്
വിക്ടേഴ്സ് ചാനല്‍ വഴി ക്ലാസ് എടുത്ത ചില അധ്യാപികമാരുടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചാണ് സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയത്. ഓണ്‍ലൈനായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ്. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്ക്കരിച്ചിരിക്കുന്ന ബദൽ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികൾ ശരിയല്ല. നമ്മുടെ കുട്ടികളും […]
പുതിയ അധ്യയന വര്‍ഷം തുടങ്ങി; പഠനം ഓണ്‍ലൈന്‍ വഴി
പ്രവേശനോത്സവമില്ലാതെ അധ്യയന വര്‍ഷം തുടങ്ങി. വീടാണ് ക്ലാസ് മുറി. വിക്ടേഴ്സ് ചാനലിലൂടെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ പഠനത്തിലൂടെ പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ ആമുഖത്തോടെയാണ് ക്ലാസുകള്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നുവെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ് കുട്ടികൾ സ്കൂളിലേക്കെത്താതെ ക്ലാസ് തുടങ്ങിയത്. ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്സ് ചാനലിലൂടെയാണ് പഠനം. വീടാണ് ക്ലാസ് മുറി. പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കുള്ള ഇംഗ്ലീഷ് ക്ലാസോടെയാണ് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങിയത്. രാവിലെ എട്ടര […]