Kerala

വാട്ടർ അതോറിറ്റിയിൽ ഉപഭോക്തൃ സേവനങ്ങൾക്ക് ഓൺലൈൻ അപേക്ഷ മാത്രമാക്കി

കേരള വാട്ടർ അതോറിറ്റിയിൽ മീറ്റർ മാറ്റിവയ്ക്കൽ, മീറ്റർ പരിശോധന, ഡിസ്കണക്ഷൻ, റീ-കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ തുടങ്ങിയ ഉപഭോക്തൃ സേവനങ്ങൾക്ക് ഇനി മുതൽ അപേക്ഷ ഓൺലൈനിൽ മാത്രം. ഓൺലൈൻ വാട്ടർ കണക്ഷൻ പോർട്ടലായ ഇ-ടാപ് (https://etapp.kwa.kerala.gov.in) മുഖേന ഉപഭോക്തൃ സേവനങ്ങൾക്കെല്ലാം ഓഫീസിൽ നേരിട്ടെത്താതെ ഓൺലൈനായി അപേക്ഷിക്കാനും പണമടയ്ക്കാനും സാധിക്കും. റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിൽ വരുന്ന ഒ.ടി.പി നൽകിയാൽ മാത്രമേ ഈ സേവനങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ നൽകാൻ കഴിയൂ. കൂടാതെ ഫീസും ക്വിക് പേ വെബ്സൈറ്റ് (https://epay.kwa.kerala.gov.in/quickpay) മുഖേന […]

India

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനിൽ പുതിയ നിയന്ത്രണവുമായി ആർബിഐ; ജനുവരി 1 മുതൽ പുതിയ മാറ്റം

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷന് പുതിയ ചട്ടങ്ങൾ അവതരിപ്പിച്ച് ആർബിഐ. ജനുവരി ഒന്ന് മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കാർഡ് വിവരങ്ങൾ സൂക്ഷിക്കാൻ സാധിക്കില്ല എന്നതാണ് പുതിയ നിയന്ത്രണം. ( online card transaction rule RBI ) ആമസോൺ, സൊമാറ്റോ പോലുള്ള ഇ-കൊമേഴ്സ് വെബ്സൈറ്റുകളിൽ സാധരണയായി കാർഡ് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ സേവ് ചെയ്യുകയാണ് പതിവ്. ട്രാൻസാക്ഷൻ നടത്തുന്ന സമയത്ത് സിവിവി മാത്രം അടിച്ച് ഒടിപിയും നൽകി പണം അടയ്ക്കുന്ന ഈ രീതി ഇനിമുതൽ അത്ര എളുപ്പമാകില്ല. […]

Kerala

ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍

സാങ്കേതിക കുരുക്ക് കാരണം ഓണ്‍ലൈന്‍ ലേണേഴ്സ് ടെസ്റ്റ് എടുക്കാനാവാതെ അപേക്ഷകര്‍‌. ടെസ്റ്റ് പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ സൈറ്റില്‍ നിന്നും ലോഗൌട്ടാവുന്നതാണ് കാരണം .ഇത് മൂലം ടെസ്റ്റിനായി വീണ്ടും അപേക്ഷ നല്‍കി കാത്തിരിക്കേണ്ട സ്ഥിതിയിലാണ് അപേക്ഷകർ. കോവിഡ് കാലമായതിനാല്‌ ലേണേഴ്സ് ടെസ്റ്റ് ഇപ്പോള്‍ ഓണ്‍ലൈനാണ്.‌ അപേക്ഷ നല്‍കി ഏറെ വൈകിയാണ് ടെസ്റ്റിനുള്ള തിയതി ലഭിക്കുക. വൈകിട്ട് 6 മണി മുതല്‍ രാത്രി 12 വരെയുള്ള സമയത്താണ് ടെസ്റ്റ്. മൊബൈല്‍ ഫോണിലോ കമ്പ്യൂട്ടറിലോ ഓണ്‍ലൈന്‍ ടെസ്റ്റ് അറ്റന്‍റ് ചെയ്യാം.രജിസ്റ്റര്‍ […]