Kerala

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണം നാളെമുതൽ. എഎവൈ (മഞ്ഞ) റേഷൻ കാർഡുടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കുമാണ് ഈ വർഷം സൗജന്യ ഓണക്കിറ്റ് നൽകുന്നത്. നാളെ മുതൽ 27 വരെ എല്ലാ ജില്ലകളിലും റേഷൻ കടകളിലൂടെയാണ് ഓണകിറ്റ് വിതരണം ചെയ്യുന്നത്. ക്ഷേമ സ്ഥാപനങ്ങളിലെ നാല് അംഗങ്ങൾക്ക് ഒന്ന് എന്ന വീതം കിറ്റുകൾ താലൂക്ക് സപ്ലൈ ഓഫിസർമാരുടെ മേൽനോട്ടത്തിൽ എത്തിച്ചു നൽകും. സാമൂഹികക്ഷേമ വകുപ്പു നൽകുന്ന പട്ടിക പ്രകാരമാണ് ഇതിന്റെ വിതരണം. തുണി സഞ്ചി ഉൾപ്പെടെ പതിനാലിനം ഭക്ഷ്യോൽപ്പന്നങ്ങളാണുള്ളത്‌. […]

Kerala

ഓണക്കിറ്റ് വിതണം; ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല, ജനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി

ഓണക്കിറ്റ് വിതരണത്തിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല. ഉൽപ്പന്നങ്ങളുടെ കുറവുണ്ടായാൽ അത് മാറ്റി നൽകും. കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായി. റാഗിപ്പൊടിയും കാബോളിക്ക് കടലയും റേഷൻകടകൾ വഴി വിതരണം ചെയ്യാനാകും. അടുത്ത മാസം മുതൽ ഇത് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇത്തവണത്തെ ഓണക്കിറ്റ്. ഓണത്തോടനുബന്ധിച്ചുള്ള സപ്ലൈകോ മെട്രോ ഫെയറുകൾക്കും തുടക്കമായിരുന്നു. തിരുവനന്തപുരത്തെ മെട്രോ […]

Kerala

ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി ടി തോമസ് എംഎൽഎ

ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ അഴിമതിയെന്ന് പി ടി തോമസ് എംഎൽഎ. ഓണകിറ്റിൽ ഏലക്ക വാങ്ങിയതിൽ 8 കോടി രൂപയുടെ അഴിമതിയെന്ന് പി ടി തോമസ് എംഎൽഎ. കൃഷിക്കാരിൽ നിന്ന് ഏലം നേരിട്ട് സംഭരിക്കാതെ ഇടനിലക്കാരിൽ നിന്ന് വാങ്ങിയതിൽ ക്രമക്കേടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലയോരത്ത് സർക്കാരിൻ്റെ സൗജന്യ ഓണകിറ്റ് വിതരണം മുടങ്ങി. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കാൻ കഴിയില്ലെന്ന് റേഷൻ കട ഉടമകൾ പറയുന്നു. മിക്ക റേഷൻ കടകളിലും ഓണകിറ്റുകൾ തയ്യാറാണെങ്കിലും കിറ്റുകളിൽ ഏലക്ക ഇല്ലാത്തതിനാലാണ് വിതരണം […]