India

ഒമിക്രോണ്‍ വ്യാപനം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം

രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഇന്ന് ഉന്നതതല യോഗം ചേരും. നിലവില്‍ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യമാണുള്ളത്. ഡല്‍ഹിയില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അവശ്യമരുന്നുകളുടെ സ്‌റ്റോക്ക് ഉറപ്പാക്കാനും മെഡിക്കല്‍ ഓക്‌സിജന്‍ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്ത കൊവിഡ് ദുരിതാശ്വാസ പാക്കേജിന്റെ വിനിയോഗത്തിന്റെ സ്ഥിതിയും പ്രധാനമന്ത്രി […]

Kerala

സ്വയം നിരീക്ഷണം കർശനമായി പാലിക്കണം; ഒമിക്രോൺ രോഗികളെ ടെസ്റ്റ് നെഗറ്റീവായ ശേഷമേ ഡിസ്ചാർജ് ചെയ്യൂ: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് ഹൈ റിസ്‌ക് അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്ന കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. മറ്റ് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്. എന്നാല്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ പലരും മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ഒമിക്രോണ്‍ പ്രതിരോധത്തെ ബാധിക്കും. അതിനാല്‍ ഹൈ […]

India

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു

രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുന്നു. 11 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിൽ ആകെ കേസുകൾ 65 ആയി. നവി മുംബൈ, പിംപ്രി ചിഞ്ച് വാട് മേഖലകളിലാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. ജമ്മുവിലും മൂന്ന് പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി പത്ത് ശതമാനത്തിൽ കൂടുതലുളള മേഖലകളിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. (omicron cases increasing india) കഴിഞ്ഞ 24 മണിക്കൂറിനിടെ 102 കോവിഡ് കേസുകളും ഒരു […]

Kerala

ഒമിക്രോൺ : ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം. വിദേശത്തു നിന്നും എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായലി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. ( omicron state govt alert districts ) ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ക്വാറന്റയിൻ ഉൾപ്പെടെ കർശനമായ വ്യവസ്ഥകൾ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് സ്വയം നിരീക്ഷണം മാത്രമാണ് കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്യുന്നു. ഈ രാജ്യങ്ങളിൽ നിന്നു […]

India

കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്രം, രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത് 161 പേര്‍ക്ക്

രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.(covid19) ഇന്ത്യയിൽ ആകെ 161 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. […]

Kerala

ഒമിക്രോൺ : സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം

സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷൻ യജ്ഞം. കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആണ് നടപടി. ഇനിയും വാക്‌സിൻ എടുക്കാത്തവർ ഉടൻ വാക്‌സിൻ എടുക്കണം എന്നും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. രണ്ടാം ഡോസ് വാക്‌സിൻ എടുക്കാൻ സമയം കഴിഞ്ഞവരും വാക്‌സിൻ സ്വീകരിക്കണം. ഒമിക്രോൺ പശ്ചാത്തലത്തിൽ എയർപോർട്ടിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നിലവിൽ അഞ്ച് പേർക്കാണ് സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം ഉള്ളവരും നിരീക്ഷണത്തിലാണ്. കോങ്കോയിൽ നിന്ന് എറണാകുളത്ത് എത്തിയ ഒമിക്രോൺ സ്ഥിരീകരിച്ച വ്യക്തിയുടെ […]

India

തമിഴ്‌നാട്ടിലും ഒമിക്രോണ്‍; കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി

തമിഴ്‌നാട്ടില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി എം.സുബ്രമണ്യം. നൈജീരിയയില്‍ നിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ ആറ് ബന്ധുക്കള്‍ക്കും കൂടെ യാത്ര ചെയ്ത വ്യക്തിക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതിനിടെ കേരളത്തില്‍ നാല് ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ഭാര്യ, ഭാര്യാ മാതാവ്, കോംഗോയില്‍ നിന്നുവന്ന എറണാകുളം സ്വദേശി, യു.കെയില്‍ നിന്നുവന്ന […]

Kerala

കേരളത്തിലും ഒമിക്രോൺ; രോഗം യുകെയിൽ നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

സംസ്ഥാനത്ത് ഒരാള്‍ക്ക് (39) ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും അബുദാബി വഴി ഡിസംബര്‍ 6ന് കൊച്ചിയിലെത്തിച്ചേര്‍ന്നയാള്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ആദ്യ ദിവസം വിമാനത്താവളത്തില്‍ അദ്ദേഹത്തിനും ഭാര്യയ്ക്കും നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ അടുത്ത ദിവസം അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അതിന് ശേഷം അദ്ദേഹത്തിന്റെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചിരുന്നു. അതിലാണ് […]

Kerala

ഒമിക്രോണ്‍ അതീവ ജാഗ്രതയോടെ കേരളം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മറ്റ് രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചപ്പോള്‍ സംസ്ഥാനം ജാഗ്രത പുലര്‍ത്തിയിരുന്നു. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് എയര്‍പോര്‍ട്ട് മുതല്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വളരെ നേരത്തെ രോഗബാധിതരെ കണ്ടെത്തുന്നതിനും അവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും അതിലൂടെ രോഗ വ്യാപനം തടയുകയുകയുമാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ പോസിറ്റീവാകുന്നവരെ ആശുപത്രികളിലെ പ്രത്യേക വാര്‍ഡിലേക്കും റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നെഗറ്റീവാകുന്നവരെ ഹോം ക്വാറന്റൈലേക്കുമാണ് മാറ്റുന്നത്. അല്ലാത്തവര്‍ക്ക് സ്വയം […]

Kerala

ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം

കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരം. യുകെയിൽ നിന്ന് നാട്ടിലെത്തിയയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ( omicron affected man health condition ) ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കൊവിഡ് പൊസിറ്റീവാണ്. ഇവരുടെ സാമ്പിളുകൾ ഒമിക്രോൺ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. ഭാര്യ മാതാവും നിലവിൽ നിരീക്ഷണത്തിലാണ്. അതേ സമയം എത്തിഹാദ് വിമാനത്തിൽ 6 ആം തിയ്യതി എത്തിയ മറ്റ് യാത്രക്കാരും നിരീക്ഷണത്തിലാണ്. കേരളത്തിൽ ആദ്യ ഒമിക്രോൺ പോസിറ്റീവ് കേസ് സ്ഥിരീകരിച്ചത് ഇന്നലെയാണ്. യുകെയിൽ നിന്നെത്തിയ എറണാകുളം […]