Kerala

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; ആകെ കേസുകള്‍ 400 കടന്നു

സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി പുതുതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. തമിഴ്നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് […]

India

സര്‍വകലാശാലാ കാര്യങ്ങള്‍ നിലവിലെ പോലെ തുടരാനാകില്ല; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍

സര്‍വകലാശാലാ കാര്യങ്ങള്‍ നിലവിലുള്ളതുപോലെ തുടരാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൈസ് ചാന്‍സലര്‍ അയച്ചെന്നുപറയുന്ന കത്തിന്റെ വിവരങ്ങളെക്കുറിച്ചറിയില്ല. ഭരണ ഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്ന കാര്യങ്ങളെ പറ്റി താന്‍ സംസാരിക്കില്ല. സര്‍വകലാശാലാ വിഷയത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ അന്തസ്സിനെ ബാധിക്കുന്ന വിഷയമായതുകൊണ്ടാണ് ഇങ്ങനെ തുടരുന്നത് എന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍വലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ പദവിയില്‍ തുടരുന്ന കാര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കാമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചാന്‍സലര്‍ […]

India

മുംബൈയില്‍ പൊലീസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷം

രാജ്യത്ത് ഒമിക്രോണ്‍ ഭീതിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനിടെ മുംബൈയില്‍ 24 മണിക്കൂറിനിടെ 93 പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. മുംബൈയില്‍ മാത്രം 9657 പൊലീസുകാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 123 പേര്‍ മരണപ്പെട്ടു. ആശുപത്രിയിലും വീടുകൡലുമായി 409 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. അതേസമയം മുംബൈയില്‍ 20,971 പുതിയ കൊവിഡ് കേസുകളും 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് പോസിറ്റീവായവരില്‍ 84 ശതമാനം പേര്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 8,490 പേര്‍ രോഗമുക്തി നേടി. 91,731 പേരാണ് നിലവില്‍ കൊവിഡ് […]

Kerala

ഒമിക്രോൺ; സംസ്ഥാനത്തെത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറൻ്റൈൻ

സംസ്ഥാനത്ത് ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണം. ഇവർ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു. നിർബന്ധിത ക്വാറൻ്റൈൻ ഒരാഴ്ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവർ ഫലത്തിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ക്വാറൻ്റൈൻ വ്യവസ്ഥകൾ കർശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ […]

India

രാജ്യത്ത് 90,928 കൊവിഡ് ബാധിതർ; ഒമിക്രോൺ വ്യാപനത്തിൽ കേരളം നാലാമത്

രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കേരളം ഒമിക്രോൺ വ്യാപനത്തിൽ നാലാമത് ആണ്. രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്. പ്രതിദിന […]

Kerala

സ്കൂളുകള്‍ അടയ്ക്കില്ല; രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടും: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഭാവിയില്‍ കൊവിഡ് കേസുകള്‍ കൂടിയായില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്ന അന്ന് മുതല്‍ ഇതുവരെ അതീവ ഗൗരവമായി ഇടപെടേണ്ട സാഹചര്യത്തിലും ഒരു പ്രശ്‌നവുമില്ലാതെയാണ് പോവുന്നത്. നിലവിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന രീതിയില്‍ ഒമിക്രോണ്‍ കേസുകള്‍ കൂടിയിട്ടില്ല. ഇനിയും ഒമിക്രോണ്‍ എണ്ണം കൂടി സ്‌കൂള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ വിദഗ്ധരുടെ അഭിപ്രായം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. […]

India

ഒമിക്രോൺ വ്യാപനം; തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ

ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. സംസ്ഥാനത്ത് നാളെ മുതൽ രാത്രി ലോക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച നടത്താനിരുന്ന മെഗാ വാക്സിനേഷൻ ക്യാമ്പ് ശനിയാഴ്ചയാക്കും. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. സ്കൂളുകൾ അടയ്ക്കും. 1 മുതൽ 9 വരെ ക്ലാസുകൾക്ക് നാളെ മുതൽ ഓൺലൈൻ പഠനം ഏർപ്പെടുത്തും. നാളെ മുതൽ രാത്രി 10 മുതൽ രാവിലെ 5 വരെ അവശ്യ സേവനങ്ങൾ മാത്രമേ ലഭ്യമാകൂ. കടകൾ, വ്യാപാര സ്ഥാപനങ്ങൾ ഹോട്ടലുകൾ, […]

Kerala

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍

സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തൃശൂര്‍ 10, കൊല്ലം 8, എറണാകുളം 7, മലപ്പുറം 6, ആലപ്പുഴ, പാലക്കാട് 3 വീതം, കോഴിക്കോട്, കാസര്‍ഗോഡ് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട് ഒന്നു വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ ഒരു തമിഴ്‌നാട് സ്വദേശിക്കും ഒരു കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 32 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും […]

India

ഒമിക്രോണ്‍ പരിശോധന; ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്താന്‍ പുതിയ ആര്‍ടിപിസിആര്‍ ടെസ്റ്റ് കിറ്റ് വികസിപ്പിച്ചു. ഐസിഎംആറും ടാറ്റാ മെഡിക്കല്‍ ആഡ് ഡയഗ്നോസ്റ്റിക്‌സും സംയുക്തമായാണ് പരിശോധനാ കിറ്റ് തയ്യാറാക്കിയിട്ടുള്ളത്. നാലുമണിക്കൂര്‍ കൊണ്ട് പരിശോധനാ ഫലം പുറത്തുവരും. ആരോഗ്യമന്ത്രാലയം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ കിറ്റ് വികസിപ്പിച്ച കാര്യം അറിയിച്ചത്. എന്നുമുതലാണ് കിറ്റ് വിപണിയിലേക്ക് എത്തിക്കുകയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെ കരുതല്‍ ഡോസ് (ബൂസ്റ്റര്‍ ഡോസ്) വാക്‌സിന്റെ കാര്യത്തിലും ആരോഗ്യമന്ത്രാലയം പുതിയ […]

Kerala

കൊവിഡ് വ്യാപനം; കർണാടകയിൽ വാരാന്ത്യ കർഫ്യൂ; കേരള അതിർത്തിയിൽ കർശന പരിശോധന

കൊവിഡ് വ്യാപനത്തെ തുടർന്ന് കർണാടകയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി പത്ത് മുതൽ തിങ്കളാഴ്ച രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. ബെംഗളൂരുവിൽ സ്‌കൂളുകളും കോളജുകളും മറ്റന്നാൾ മുതൽ അടച്ചിടും. കേരള അതിർത്തിയിൽ കർശന പരിശോധന തുടരുന്നു. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു. 24 മണിക്കൂറിനുള്ളിൽ 147 ഒമിക്രോൺ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്തത്. പുതിയതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 85 ശതമാനവും ബെംഗളൂരുവിലാണെന്ന് സർക്കാർ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് സ്കൂളുകൾ അടയ്ക്കും. മാളുകൾ, […]