Cricket Sports

2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉണ്ടായേക്കും;ഐ സി സി

ലോസ് അഞ്ചലസില്‍ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉള്‍പ്പെടുത്താന്‍ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സില്‍. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവര്‍ത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പില്‍ അറിയിക്കുന്നത്. 1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാല്‍ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിന്‍റെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അന്താരാഷ്ട്ര കായിക […]

Sports

മഴ : ​ഗോൾഫ് മത്സരം നിർത്തിവച്ചു; അതിഥ് അശോക് മൂന്നാം സ്ഥാനത്ത് തുടരുന്നു

ടോക്യോ ഒളിമ്പിക്സ് ​ഗോൾഫ് മത്സരം മഴയെ തുടർന്ന് നിർത്തിവച്ചു. ഇന്ത്യൻ താരം അതിഥി അശോക് മുന്നാം സ്ഥാനത്താണ് നിലവിലുള്ളത്. നിലവിൽ ഒന്നാം സ്ഥാനത്ത് അമേരിക്കയുടെ നെല്ലി കോർഡയാണ്. ജപ്പാന്റെ മോനെ ഇനാമിയാണ് രണ്ടാം സ്ഥാനത്ത്. മുന്നാം സ്ഥാനത്ത് ന്യൂസീലാൻഡിന്റെ ലിഡിയ കോയും ഇന്ത്യയുടെ അതിഥി അശോകുമാണ്. ഇന്നലെ നടന്ന മത്സരത്തിലെ മൂന്നാം റൗണ്ടിലും അദിതി അശോക് രണ്ടാം സ്ഥാനത്ത് ആയിരുന്നു. -12 പോയിൻ്റുകളാണ് മൂന്നാം റൗണ്ട് അവസാനിക്കുമ്പോൾ അദിതിക്ക് ഇന്നലെ ഉണ്ടായിരുന്നത്. ഇന്ന നടക്കുന്ന മത്സരത്തിലെ അവസാന […]

Sports

ടോക്യോ ഒളിമ്പിക്സ്: ഗുസ്തിയിൽ രവികുമാറും ദീപക് പുനിയയും സെമിയിൽ

ടോക്യോ ഒളിമ്പിക്സ് പുരുഷ ഗുസ്തിയിൽ ഇന്ത്യൻ താരങ്ങൾ സെമിയിൽ. 57 കിലോഗ്രാമിൽ രവികുമാറും 86 കിലോഗ്രാമിൽ ദീപക് പുനിയയുമാണ് അവസാന നാലിലെത്തിയത്. ബൾഗേറിയൻ താരം ജോർജി വാംഗെലോവിനെ കീഴടക്കി രവികുമാർ മുന്നേറിയപ്പോൾ ചൈനയുടെ ലിൻ സുഷെൻ ആണ് ദീപകിനു മുന്നിൽ വീണത്. സെമിയിൽ രവി കസാക്കിസ്ഥാൻ്റെ നൂരിസ്ലാം സനയേവിനെയും ദീപക് അമേരിക്കൻ താരം ഡേവിഡ് മോറിസിനെയും നേരിടും. (olympics ravi deepak punia) അതേസമയം, വനിതാ ​ഗുസ്തിയിൽ അൻഷു മാലിക്കിന് ആദ്യ റൗണ്ടിൽ തോൽവി. ബെലാറസ് താരം […]

Sports

ടോക്യോ ഒളിമ്പിക്സ്: ബോക്സിംഗ് സെമിഫൈനലിൽ ലോവ്‌ലിന പൊരുതിത്തോറ്റു

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 64-69 കിലോഗ്രാം ബോക്സിംഗ് സെമിഫൈനലിൽ ഇന്ത്യയുടെ ലോവ്‌ലിന ബോർഗൊഹൈൻ പൊരുതിത്തോറ്റു. തുർക്കിയുടെ ബുസാനസ് സുർമെനെല്ലിയോട് കീഴടങ്ങിയെങ്കിലും ലോവ്‌ലിന വെങ്കല മെഡലിന് അർഹയായി. ലോകചാമ്പ്യനായ സുർമെനെല്ലി കൃത്യമായി മത്സരത്തിൽ ആധിപത്യം പുലർത്തിയിരുന്നെങ്കിലും സേഫ് ഓപ്ഷൻ പരിഗണിക്കാതെ പൊരുതിത്തന്നെയാണ് അസം സ്വദേശി കീഴടങ്ങിയത്. (Olympics wrestling Lovlina Surmeneli) ആദ്യ റൗണ്ടിലെ അവസാന 30 സെക്കൻഡുകളിലാണ് ലോവ്‌ലിനക്കെതിരെ ഒന്നാം സീഡ് താരം ആഥിപത്യം സ്ഥാപിക്കാൻ തുടങ്ങിയത്. രണ്ടാം റൗണ്ടിൽ ചില കരുത്തുറ്റ പഞ്ചുകളിലൂടെ ലോവ്‌ലിന തിരികെവരാൻ […]

Sports

ടോക്യോ ഒളിമ്പിക്സ്: വനിതകളുടെ 200 മീറ്ററിലും സ്വർണം; എലൈൻ തോംസണ് ഡബിൾ

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ 200 മീറ്റർ ഓട്ടത്തിൽ ജമൈക്കയുടെ എലൈൻ തോംസണ് സ്വർണം. 100 മീറ്റർ ഓട്ടത്തിലും സ്വർണമെഡൽ സ്വന്തമാക്കിയ താരം ഇതോടെ ഒളിമ്പിക്സ് ഡബിളും സ്വന്തമാക്കി. 21.53 സെക്കൻഡിലാണ് എലൈൻ രണ്ടാം സ്വർണത്തിലേക്ക് ഓടിക്കയറിയത്. 21.81 സെക്കൻഡിൽ ഫിനിഷ് ചെയ്ത നമീബിയയുടെ ക്രിസ്റ്റീൻ എംബോമയ്ക്ക് വെള്ളിമെഡൽ ലഭിച്ചു. 21.87 സെക്കൻഡിൽ ഫിനിഷ് ലൈൻ കടന്ന അമേരിക്കൻ താരം ഗബ്രിയേൽ തോമസിനാണ് വെങ്കലം. (elaine thompson gold olympics) 200 മീറ്റർ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ […]

Sports

ടോക്യോ ഒളിമ്പിക്സ്: ബാഡ്മിന്റൺ സെമിയിൽ സിന്ധുവിന്റെ എതിരാളി ലോക ഒന്നാം നമ്പർ താരം

ടോക്യോ ഒളിമ്പിക്സ് വനിതകളുടെ വ്യക്തിഗത ബാഡ്മിൻ്റൺ സെമിഫൈനലിൽ സിന്ധുവിൻ്റെ എതിരാളി ലോക ഒന്നാം നമ്പർ താരമായ തായ് സു-യിങ്. ചൈനീസ് തായ്പേയിയുടെ താരമായ സു-യിങ് തായ്ലൻഡിൻ്റെ ഇൻ്റനോൺ രത്ചനോകിനെയാണ് ക്വാർട്ടർ ഫൈനലിൽ കീഴടക്കിയത്. സ്കോർ 14-21, 21-18, 21-18. (olympics sindhu tai ying) 67 മിനിട്ട് നീണ്ടുനിന്ന പോരാട്ടത്തിൽ ലോക ആറാം നമ്പർ താരത്തിൻ്റെ കനത്ത വെല്ലുവിളി അതിജീവിച്ചായിരുന്നു സു-യിങ്ങിൻ്റെ വിജയം. ആദ്യ സെറ്റ് നഷ്ടമായെങ്കിലും അടുത്ത രണ്ട് സെറ്റുകളിൽ തിരിച്ചടിച്ച താരം സെമി പ്രവേശനം […]

Sports

ടോക്യോ ഒളിമ്പിക്സ്: ആവേശപ്പോരിനൊടുവിൽ അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ തരുൺദീപ് റായ് പുറത്ത്

ടോക്യോ ഒളിമ്പിക്സ് അമ്പെയ്ത്ത് പ്രീക്വാർട്ടറിൽ ഇന്ത്യയുടെ തരുൺദീപ് റായ്ക്ക് തോൽവി. ഷൂട്ട് ഓഫിലേക്ക് നീണ്ട മത്സരത്തിൽ ഇസ്രയേലിൻ്റെ ഇറ്റലി ഷാനിയോട് 6-5 എന്ന സ്കോറിനാണ് തരുൺദീപിൻ്റെ തോൽവി. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ അവസാനം വരെ പോരടിച്ചാണ് തരുൺദീപ് പുറത്തായത്. ആദ്യ റൗണ്ട് 24-28നു നഷ്ടപ്പെടുത്തിയ തരുൺദീപ് അടുത്ത റൗണ്ടിൽ 27-26നു ജയിച്ചു. മൂന്നാം റൗണ്ട് 27-27 എന്ന നിലയിൽ സമനില ആയി. അടുത്ത റൗണ്ടിൽ 28-27 എന്ന സ്കോറിന് തരുൺദീപ് ജയം കുറിച്ചു. 27-28 എന്ന […]

Sports

അഭിപ്രായ സർവ്വേകൾ എല്ലാം ഒളിമ്പിക്സ് നടത്തിപ്പിനെതിരെ; ജപ്പാനിൽ വൻ പ്രതിഷേധം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒളിമ്പിക് ഗെയിംസ് നടത്താനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ പ്രതിഷേധം. ഓൺലൈൻ ക്യാമ്പയിൻ ആയും തെരുവിൽ ഇറങ്ങിയും ആളുകൾ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ജപ്പാനില്‍ ഈയിടെ നടത്തിയ ഏറ്റവും പുതിയ അഭിപ്രായ സര്‍വ്വേയില്‍ 80 ശതമാനം ആളുകളും ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ജപ്പാനിലെ പ്രമുഖ വാർത്താ മാധ്യമമായ ആസാഹി ഷിംബുൻ നടത്തിയ സർവ്വേയിൽ 43 ശതമാനം പേരും ഗെയിംസ് ഉപേക്ഷിക്കണം എന്നാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. 40 ശതമാനം പേർ ഒളിമ്പിക്സ് പിന്നത്തേക്ക് നീട്ടിവെക്കാനും അഭിപ്രായപ്പെടുന്നുണ്ട്. […]

International Sports

എന്തിനാണിപ്പോള്‍ ഒളിമ്പിക്സ്, പാവങ്ങളെ കൊല്ലാനോ? ആയിരങ്ങള്‍ തെരുവിലിറങ്ങി, ജപ്പാനില്‍ പ്രതിഷേധം ശക്തം

ലോകത്താകെ കോവിഡിന്‍റെ രണ്ടാം തരംഗം നാശം വിതക്കുന്ന ഈ സാഹചര്യത്തില്‍ ഒളിമ്പിക്സ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ടോക്യോയില്‍ വലിയ പ്രതിഷേധം. പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന്‍റെ ഭാഗമായി തെരുവില്‍ ഇറങ്ങിയിരിക്കുന്നത്. കോവിഡ് മരണ നിരക്ക് കുറവാണെങ്കിലും വൈറസ് വ്യാപനം ജപ്പാനില്‍ കൂടുതലാണ്. ഒളിമ്പിക്സ് സ്റ്റേഡിയങ്ങള്‍ക്ക് മുമ്പിലാണ് പ്രതിഷേധം. ഒളിമ്പിക്സ് നടത്താന്‍ ഒരുങ്ങുന്നതിലൂടെ പാവങ്ങളെ മരണത്തിന് എറിഞ്ഞുകൊടുക്കാനുള്ള നടപടിയാണ് ഭരണകൂടം ചെയ്യുന്നതെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. ഒളിമ്പിക്സിന്‍റെ പ്രധാന വേദയായ നാഷണല്‍ സ്റ്റേഡിയത്തില്‍ പതിനായിരക്കണക്കിന് ആളുകളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ആളിക്കത്തുമ്പോഴും […]

Cricket Sports

ഒളിംപിക്സിലെ ക്രിക്കറ്റ്; അനുകൂല നിലപാടുമായി ബിസിസിഐ

ഒളിംപിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് അനുകൂല നിലപാടുമായി ബിസിസിഐ. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ഇന്ത്യന്‍ വനിതാ, പുരുഷ ടീമുകളെ അയക്കാൻ ബിസിസിഐ തീരുമാനിച്ചതായാണ് വിവരം. അടുത്ത വർഷം നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കാനും ബിസിസിഐ തീരുമാനിച്ചു. വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് ബിസിസിഐയുടെ തീരുമാനം. നേരത്തെ, ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിനോട് ബിസിസിഐ പ്രതികൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒളിമ്പിക്സിൽ കളിച്ചാൽ നാഡയ്ക്ക് കീഴിൽ കളിക്കേണ്ടി വരുമെന്നതായിരുന്നു കാരണം. എന്നാൽ, ഇപ്പോൾ നാഡയ്ക്ക് കീഴിലാണ് […]