രാജ്യാന്തര എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഇന്ത്യന്‍ പതാകയേന്താന്‍ മലപ്പുറം എടപ്പാളില്‍ നിന്ന് കൊച്ചു ബാലന്. നടക്കാവിലെ ഭാരതീയ വിദ്യാഭവനിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ എന്‍.എസ്.ഭാനവ് ആണ് ഈ പ്രതിഭ. ഓഗസ്റ്റ് 25 മുതല്‍ 31 വരെ ഇറ്റലിയില്‍ നടക്കുന്ന മത്സരത്തില്‍ കേരളത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ നാഷനല്‍ എര്‍ത്ത് സയന്‍സ് ഒളിംപ്യാഡില്‍ ഒന്നാം റാങ്ക് നേടിയ ഭാനവ് പിന്നീട് നടന്ന ക്യാമ്പിലും ഒന്നാമനായാണ് ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരം നേടി ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ദിനോസറുകളുടെ വംശനാശത്തിന് […]