ആശുപത്രികളിൽ ഒഴിവുകൾ നികത്തി ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നഴ്സുമാർ രംഗത്ത്. കൊവിഡ് പോരാട്ടത്തിന് മുന്നിൽ നിൽക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് വിഭാഗത്തിൽ മാത്രം 730 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ നെടുംതൂണാണ് ഈ മാലാഖമാർ. അവധിദിനങ്ങളിൽ പോലും ജോലിയെടുത്താണ് ഇവർ കൊവിഡ് വാക്സിനേഷൻ പൂർത്തിയാക്കുന്നത്. അമിത ജോലിഭാരമുണ്ടെങ്കിലും തളരാതെയാണ് നഴ്സുമാർ മുന്നോട്ട് പോകുന്നത്. ജൂനിയർ നഴ്സുമുതൽ എം സി എച്ച് ഓഫിസർ വരെ 1095 ഒഴിവുകളാണ് നികത്താനുള്ളത്. സമയബന്ധിതമായി സ്ഥാനക്കയറ്റവും ലഭിക്കാറില്ലെന്നും ജൂനിയർ നഴ്സായി […]
Tag: nurses
കേരളത്തിലെ ‘ഓക്സിജന്‍ നഴ്സുമാര്‍’ ഉള്‍പെടെ 12 സംരംഭങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ പ്രശംസ
കോവിഡ് സാഹചര്യം കൈകാര്യം ചെയ്യാനായി വിവിധ സംസ്ഥാനങ്ങള്‍ ഉപയോഗിച്ച മികച്ച രീതികളെ പ്രശംസിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെ ഓക്സിജന്‍ നഴ്സുമാര്‍ ഉള്‍പെടെ 12 സംരംഭങ്ങളാണ് പ്രശംസനാര്‍ഹമായത്. ഇവ പട്ടികപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്തെഴുതി. കേരളത്തിലെ ഓക്‌സിജന്‍ നഴ്സുമാര്‍ക്ക് പുറമെ തമിഴ്‌നാട്ടിലെ ടാക്‌സി ആംബുലന്‍സ്, രാജസ്ഥാനിലെ മൊബൈല്‍ ഒ.പി.ഡി തുടങ്ങിയവയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രശംസ പിടിച്ചുപറ്റി. കേരളത്തിലെ ആശുപത്രികളില്‍ ഓക്‌സിജന്‍റെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനായിരുന്നു ഓക്‌സിജന്‍ നഴ്സുമാരുടെ സേവനം ഉപയോഗിച്ചത്. […]