Kerala

ആരോഗ്യപ്രവര്‍ത്തകരിലെ കോവിഡ് ബാധ; രോഗം സ്ഥിരീകരിക്കുന്നവരിൽ കൂടുതലും നഴ്സുമാർ

സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലും നഴ്സുമാര്‍. ഒന്നാം തരംഗത്തില്‍ 455 നഴ്സുമാർക്കാണ് കോവിഡ് ബാധിച്ചത്. എന്നാൽ രണ്ടാം തരംഗത്തില്‍ ഒന്നര മാസത്തിനിടെ 1180 നഴ്സുമാർ രോഗ ബാധിതരായി. തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, വയനാട്, ഇടുക്കി,മലപ്പുറം. ഈ ഏഴ് ജില്ലകളിലായി 1635 നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചു. ഐ.സി.യു,വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ കോവിഡ് രോഗികളുമായി ഏറ്റവും അടുത്തിടപഴകുന്നവരാണ് നഴ്സുമാര്‍. അതുകൊണ്ട് തന്നെ അവരിലെ കോവിഡ് ബാധിതരുടെ എണ്ണം കൂടുകയാണ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ മാത്രം നൂറിനും […]

Kerala

മിനിമം വേതനമോ അലവൻസോ പോലുമില്ല, മാലാഖയെന്ന വിളി മാത്രം ബാക്കി; കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍..

മാലാഖമാരെന്ന് പറയുമ്പോഴും അര്‍ഹിക്കുന്ന വേതനം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാരില്‍ പലരും. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല. കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതിനെതിരെ തിരുവനന്തപുരത്ത് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവന്നതും ഈ മുന്നണി പോരാളികള്‍ക്കാണ്. ആതുരസേവന രംഗത്ത് മാലാഖമാരെന്നാണ് നഴ്സുമാര്‍ക്കുള്ള വിശേഷണം. എന്നാല്‍ വിശേഷണത്തിനപ്പുറം കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍. കോവിഡ് മഹാമാരിക്കാലത്ത് തുടര്‍ച്ചയായി പി.പി.ഇ കിറ്റിനുള്ളില്‍ ജോലി ചെയ്യുമ്പോഴും മിനിമം വേതനമില്ലെന്ന് നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു. […]

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴ്സിന് കോവിഡ്: ഉറവിടം വ്യക്തമല്ല, 24 ജീവനക്കാര്‍ ക്വാറന്‍റൈനില്‍

നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച നഴ്സുമായി സമ്പര്‍ക്കമുണ്ടായ 24 ജീവനക്കാരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശം. നഴ്സ് ജോലി ചെയ്തിരുന്ന നെഫ്രോളജി വാര്‍ഡ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡായി മാറ്റും. ജില്ലയില്‍ 32 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മെഡിക്കല്‍ കോളജില്‍ നഴ്സിന് രോഗബാധയുണ്ടായത് ആശങ്കയോടെയാണ് കാണുന്നത്. നെഫ്രോളജി വാര്‍ഡില്‍ മാത്രം ജോലി ചെയ്ത നഴ്സിന് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് കണ്ടെത്താനായില്ല. […]

Kerala

കോഴിക്കോട് ഗര്‍ഭിണിക്ക് കോവിഡ്: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമാരും ക്വാറന്‍റൈനില്‍

റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍‌ ക്വാറന്‍റൈനില്‍. ഒരു ഡോക്ടറും മൂന്ന് നഴ്സുമാരുമാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. കല്ലായിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച ഗര്‍ഭിണി ഈ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പ്രകാരം ജൂണ്‍ 23നും 25നും ബേബി മെമ്മോറിയല്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്. 25ന് തന്നെയാണ് കോവിഡ് പരിശോധന നടത്തിയത്. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഗര്‍ഭിണി 25ന് എത്തിയപ്പോള്‍ തന്നെ കോവിഡ് ലക്ഷണങ്ങള്‍ […]

Health Kerala

ശമ്പളമില്ലാത്ത അവധിയെടുക്കാന്‍ നിര്‍ബന്ധിക്കുന്നു: പ്രതിഷേധവുമായി നഴ്സുമാർ

നഴ്സസ് ദിനത്തില്‍ കണ്ണൂരില്‍ സ്വകാര്യആശുപത്രിയില്‍ നഴ്സുമാരുടെ പ്രതിഷേധം, ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിക്ക് മാനേജ്‍‌മെന്റ് ആവശ്യപ്പെട്ടതായി പരാതി. മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളും നല്‍കുന്നില്ല അന്താരാഷ്ട്ര നഴ്‍സ് ദിനത്തില്‍ പ്രതിഷേധവുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ ആവശ്യപ്പെടുന്നു. അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ഇന്നലെ നൈറ്റ് […]