പെഗസിസ് ചാരസോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. എന്‍എസ്ഒയുമായി വ്യാപാരബന്ധം പാടില്ല എന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ലോകത്താകമാനം 40 രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന അവകാശവാദമാണ് എന്‍എസ്ഒയുടേത്. റഷ്യയിലെ പോസിറ്റിവ് ടെക്‌നോളജിസ്, സിംഗപ്പൂരിലെ കമ്പ്യൂട്ടര്‍ സെക്യൂരിറ്റിസ് ഇനിഷ്യേറ്റിവ് എന്നീ കമ്പനികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ വിദേശ സര്‍ക്കാരുകള്‍ക്ക് സോഫ്റ്റ്‌വെയര്‍ വില്‍പന നടത്തിയെന്ന് ആരോപിച്ചാണ് കമ്പനികള്‍ക്കെതിരായ നീക്കം. നേരത്തെ ഇസ്രായേല്‍ എന്‍എസ്ഒയ്‌ക്കെതിരെ നടപടിയെടുത്തപ്പോള്‍ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നുമായിരുന്നു […]
Tag: NSO
എൻഎസ്ഒ ഗ്രൂപ്പുമായി സർക്കാർ ഒരു ഇടപാടും നടത്തിയിട്ടില്ല : പ്രതിരോധ മന്ത്രാലയം
പെഗസിസ് നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പുമായി ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം പാർലമെന്റിൽ. ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിനാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ടിന്റെ മറുപടി. കേന്ദ്രസർക്കാർ ഏതെങ്കിലും ഇടപാടുകൾ എൻഎസ്ഒ ഗ്രൂപ്പുമായി നടത്തിയിട്ടുണ്ടോ എന്നായിരുന്നു ഡോ. വി. ശിവദാസൻ എം.പിയുടെ ചോദ്യം. ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും ആവശ്യപ്പെട്ടു. എന്നാൽ, എൻഎസ്ഒ ഗ്രൂപ്പുമായി പ്രതിരോധ മന്ത്രാലയം ഒരു ഇടപാടും നടത്തിയിട്ടില്ലെന്ന മറുപടിയാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് രാജ്യസഭയിൽ നൽകിയത്. മറ്റ് ഏതെങ്കിലും […]
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; നടപടികളുമായി ഇസ്രായേല്‍; എന്‍എസ്ഒയ്ക്ക് എതിരെ അന്വേഷണം
പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ നടപടികളുമായി ഇസ്രായേല്‍. ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കളായ എന്‍എസ്ഒയ്ക്ക് (NSO) എതിരെ അന്വേഷണം ആരംഭിച്ചു. ടെല്‍അവിവിലെ പ്രധാന ഓഫീസില്‍ ഉള്‍പ്പെടെ പരിശോധന നടത്തി. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മറച്ച് വയ്ക്കാന്‍ നിയമവിരുദ്ധമായി ഒന്നും സ്ഥാപനം ചെയ്തിട്ടില്ലെന്നും എന്‍എസ്ഒ. അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഫോണ്‍ ചോര്‍ത്തലില്‍ ഉണ്ടായിരിക്കെയാണ് നീക്കം. ഭീകര വിരുദ്ധ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് എന്‍എസ്ഒയ്ക്ക് സൈബര്‍ ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിന് വിരുദ്ധമായി ഏതെങ്കിലും കമ്പനിയുമായോ രാജ്യമോ ആയി ബന്ധം […]