അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹാജരാകേണ്ടത്. നാളെ രാവിലെ 11 മണിക്ക് ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്നതാണ് ജോർജിന് ജാമ്യം നൽകിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയത്. നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാവുകയാണെങ്കിൽ ജോർജിന് തൃക്കാക്കരയിൽ എത്താനാവില്ലെന്ന് വ്യക്തമാണ്. […]
Tag: Notice
ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
ഐഫോൺ വിവാദത്തിൽ വിനോദിനി ബാലകൃഷ്‍ണന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. ഈ മാസം 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ഇടപാടില്‍ കോഴ നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് .ഈപ്പന്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ നിര്‍ദേശ പ്രകാരം താന് ആറ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയെന്നും യൂണിടാക് ഉടമ വെളിപ്പെടുത്തിയിരുന്നു. ഇതില്‍ അഞ്ച് ഫോണുകള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് വിവരങ്ങള്‍ കസ്റ്റംസിന് നേരത്തെ […]
കെ.പി യോഹന്നാന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്
ബിലിവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി യോഹന്നാന് ആദായനികുതി വകുപ്പ് നോട്ടീസ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ബിലീവേഴ്സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്ത് നടത്തിയ റെയ്ഡില്‍ കാറിന്‍റെ ഡിക്കിയിൽ നിന്ന് 55 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ചർച്ചിന് കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 6000 കോടി രൂപയുടെ വിദേശ പണമിടപാട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിരുന്നു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന് കീഴിൽ നടന്ന ഇടപാടുകളിൽ […]