അമേരിക്കയുടെ ഭീഷണിക്ക് ആണവായുധം ഉപയോഗിച്ച് മറുപടി നൽകുമെന്ന് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. പ്യോങ്‌യാങ്ങിന്റെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപണത്തിന് കിം നേരിട്ട് മേൽനോട്ടം വഹിച്ചതിന് പിന്നാലെയാണ് പ്രതികരണം. ഉത്തരകൊറിയയെ ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചതുമുതൽ, സംയുക്ത സൈനികാഭ്യാസമുൾപ്പെടെയുള്ള പ്രാദേശിക സുരക്ഷാ സഹകരണം വാഷിംഗ്ടൺ വർധിപ്പിച്ചിട്ടുണ്ട്. തന്റെ മകൾക്കും ഭാര്യക്കുമൊപ്പം കിം വിക്ഷേപണത്തിൽ പങ്കെടുത്തതായും സംസ്ഥാന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ മക്കളെ കുറിച്ച് സംസ്ഥാന മാധ്യമങ്ങൾ പരാമർശിക്കുന്നത് വളരെ അപൂർവമാണ്. കഴിഞ്ഞ ദിവസമാണ് […]
Tag: North Korea
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തര കൊറിയ;പതിച്ചത് പസഫിക് സമുദ്രത്തില്‍; ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി
ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈല്‍ അയച്ച് ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ പറന്ന മിസൈല്‍ പസഫിക് സമുദ്രത്തില്‍ പതിച്ചതായി ജപ്പാന്‍ സ്ഥിരീകരിച്ചു. സംഭവത്തില്‍ ജപ്പാന്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ജപ്പാന്‍ സൈന്യം സുരക്ഷ ശക്തമാക്കി വരികയാണ്. മേഖലയിലെ ജനങ്ങളെ ഭൂഗര്‍ഭ അറകളിലേക്കും മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്കും മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വടക്കന്‍ ജപ്പാനിലെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി നിലച്ചു. ജനങ്ങളോട് വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന നിര്‍ദേശം ഉള്‍പ്പെടെ ജപ്പാന്‍ സൈന്യം നല്‍കിയിട്ടുണ്ട്. 2017 ന് ശേഷം […]
India at 75: കോളനി വാഴ്ചയില്‍ നിന്നും ഒരേദിവസം മോചനം; ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ്
ണ്ട് നൂറ്റാണ്ടിനടുത്ത് നീണ്ട കോളനി വാഴ്ചയില്‍ നിന്നും ധീരവും ത്യാഗോജ്വലവുമായ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നത്. ഓരോ ഇന്ത്യക്കാരന്റേയും മനസില്‍ ഓഗസ്റ്റ് 15 എന്ന തിയതിക്ക് സവിശേഷ പ്രാധാന്യമുണ്ട്. പല രാജ്യങ്ങളും കോളനി ഭരണത്തിന് കീഴിലായിരുന്നെങ്കിലും ഇന്ത്യയ്‌ക്കൊപ്പം ഓഗസ്റ്റ് 15ന് തന്നെ സ്വാതന്ത്ര്യം നേടിയ നാല് രാജ്യങ്ങളുണ്ട്. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഏതെല്ലാമെന്ന് അറിയാം… ബഹ്‌റൈന്‍ ബ്രിട്ടീഷ് കോളനി ഭരണത്തിന് കീഴില്‍ തന്നെയായിരുന്ന ബഹ്‌റൈന്‍ 1971 ഓഗസ്റ്റ് 15നാണ് സ്വാതന്ത്ര്യം നേടുന്നത്. 1960-കളുടെ തുടക്കത്തില്‍ തന്നെ […]
ഒടുവിൽ ഉത്തര കൊറിയ സ്ഥിരീകരിച്ചു; ഭീതിയിലാഴ്ത്തി കൊവിഡ്, മൂന്നു ദിവസത്തിനുള്ളിൽ എട്ടുലക്ഷം കേസുകൾ
ഉത്തരകൊറിയയിൽ കൊവിഡ് വ്യാപനമുണ്ടായതായി സ്ഥിരീകരിച്ച് അധികൃതർ. മൂന്നു ദിവസത്തിനുള്ളിൽ രാജ്യത്ത് എട്ടുലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും 42 പേർ മരിച്ചതായുമാണ് റിപ്പോർട്ട്. രോഗം ബാധിച്ച 8,20,620 പേരിൽ 3,24,550 പേർ ചികിത്സയിലാണുള്ളത്. ഇതോടെ രാജ്യത്താകെ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഗബാധ വലിയ പ്രശ്‌നമായിരിക്കുന്നുവെന്നാണ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ പറയുന്നത്. വാക്‌സിൻ സ്വീകരിക്കാത്തവർ വഴി രോഗം പടരുന്നത് ഒഴിവാക്കാൻ പരമാവധി ക്വാറൻൈറൻ ഏർപ്പെടുത്തുകയാണ് ഉത്തരഉത്തര കൊറിയ. രാജ്യത്തെ എല്ലാ പ്രവിശ്യകളും നഗരങ്ങളും ലോക്ഡൗണിലാണെന്നും നിർമാണ യൂണിറ്റുകളും താമസകേന്ദ്രങ്ങളും […]
ഉ.കൊറിയ കടുത്ത പട്ടിണിയിലേക്ക്; തുറന്നുസമ്മതിച്ച് കിം ജോങ് ഉൻ
രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമമെന്ന് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്‌സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് കിം ഇക്കാര്യം തുറന്നുസമ്മതിച്ചത്. ജനങ്ങളുടെ ഭക്ഷ്യസാഹചര്യങ്ങള്‍ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് കിം യോഗത്തെ അറിയിച്ചു. കഴിഞ്ഞ വർഷം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർഷിക വിളകൾ വ്യാപകമായി നശിച്ചതാണ് കടുത്ത ഭക്ഷ്യപ്രതിസന്ധിക്കു കാരണം. ഇതേത്തുടർന്ന് രാജ്യത്തിന് ആവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് കിം പറയുന്നു. സാധാരണ വാർത്തകൾ പോലും അടിച്ചമർത്തപ്പെടുന്ന രാജ്യത്തിന്റെ ഭരണാധികാരി ഇത്തരത്തിൽ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് തുറന്നുസമ്മതിച്ച് രംഗത്തെത്തിയത് […]
ചൈനയില്‍ നിന്നും കൊറോണയുമായി മഞ്ഞ പൊടിക്കാറ്റ് വരുന്നു; പുറത്തിറങ്ങരുതെന്ന് ഉത്തര കൊറിയ
ചൈനയില്‍ നിന്നുള്ള യെല്ലോ ഡസ്റ്റ് കൊറോണ വൈറസ് വാഹകരാണെന്ന ഭയത്തില്‍ അയല്‍രാജ്യമായ ഉത്തര കൊറിയ. യെല്ലോ ഡസ്റ്റിനെ നേരിടാന്‍ ജനങ്ങള്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങള്‍ യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍ത്തന്നെ കഴിയണമെന്നുമാണ് നിര്‍ദേശം. എല്ലാ വര്‍ഷവും ചൈനയിലെയും മംഗോളിയയിലെയും മരുഭൂമികളില്‍ നിന്നു പ്രത്യേക ഋതുക്കളില്‍ വീശിയടിക്കുന്ന മണല്‍ക്കാറ്റാണ് യെല്ലോ ഡസ്റ്റ്. സര്‍ക്കാര്‍ നിയന്ത്രിത ചാനലും പത്രവുമാണ് ജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കിയത്. പൊടിക്കാറ്റ് സൂക്ഷ്മജീവികളെ വഹിച്ചേക്കാം എന്നായിരുന്നു ചാനല്‍ റിപ്പോര്‍ട്ട്. പുറത്തുപോകേണ്ടി വരുന്നവര്‍ വ്യക്തിശുചിത്വം […]
കണ്ണുനീര്‍ തുടച്ച്..ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് കിം ജോങ് ഉന്‍
വികാരഭരിതനായി ഉത്തര കൊറിയക്കാരോട് മാപ്പ് പറഞ്ഞ് ഭരണാധികാരി കിം ജോങ് ഉന്‍. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയാത്തതിലാണ് കിം മാപ്പ് പറഞ്ഞു. പ്രസംഗത്തിനിടെ കിം കണ്ണട മാറ്റി കണ്ണീര്‍ തുടച്ചെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണകക്ഷി പാര്‍ട്ടിയുടെ 75-ാം ദിനാഘോഷ വേളയിലായിരുന്നു കിമ്മിന്റെ മാപ്പ് പറച്ചിലും കണ്ണീര്‍ വാര്‍ക്കലും.രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള സുപ്രധാന ഉത്തരവാദിത്തമാണ് തന്നില്‍ നിക്ഷിപ്തമായിരിക്കുന്നതെന്നും ജനങ്ങളെ ബുദ്ധിമുട്ടില്‍നിന്നു കരകയറ്റാന്‍ തന്റെ ശ്രമങ്ങള്‍ പര്യാപ്തമായിട്ടില്ലെന്നും കിം പറഞ്ഞു. തന്റെ പൂര്‍വികര്‍ രാജ്യത്തിനു ചെയ്ത മഹത്തായ […]
അര മണിക്കൂർ കൊണ്ട് കോവിഡ് സ്ഥിരീകരിക്കാം; കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ
കോവിഡ് അടക്കമുള്ള എല്ലാ പകർച്ച വ്യാധികളെയും അര മണിക്കൂർ കൊണ്ട് തിരിച്ചറിയാൻ കഴിയുന്ന കണ്ടുപിടുത്തവുമായി ദക്ഷിണ കൊറിയ. നിലവിലെ പി.സി.ആർ ടെസ്റ്റിനോട് ചേർന്നു നിൽക്കുന്നതാണ് ദക്ഷിണ കൊറിയയുടെ പുതിയ കണ്ടുപിടുത്തം. പോഹങ് ശാസ്ത്ര–സാങ്കേതിക സർവകലാശാലയിലെ ഗവേഷകരാണ് എസ്.ഇ.എൻ.എസ്.ആർ എന്ന് പേരിട്ടിരിക്കുന്ന ടെക്നോളജിക്ക് പിന്നിൽ. കോവിഡ് 19നു പുറമേ പുതുതായി രൂപപ്പെടുന്ന വൈറസ് രോഗങ്ങളെയൊക്കെ വളരെ വേഗം കണ്ടെത്താൻ സാധിക്കുമെന്നതാണ് പുതിയ കണ്ടുപിടുത്തത്തിന്റെ പ്രത്യേകത എന്ന് നേച്ചർ ബയോമെഡിക്കൽ എൻജിനീയറിങ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. നിലവിൽ കോവിഡ് വൈറസ് […]