ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, മധ്യപ്രദേശ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി കൂടുതൽ രൂക്ഷമായി. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സേന സഹായം മധ്യപ്രദേശ് സർക്കാർ ആവശ്യപ്പെട്ടു. മധ്യപ്രദേശിൽ ഇടിമിന്നലിനെ തുടർന്ന് ഇന്നലെ നാല് പേരാണ് മരിച്ചത്. 700 ഓളം പേർ വെള്ളപൊക്ക മേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ഗ്വാളിയോർ- ചമ്പൽ മേഖല പൂർണമായും വെള്ളക്കെട്ടിലായി. ശിവ്പുരി, ഷിയോപ്പുർ, ഗുണ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ദാത്തിയയിൽ നിന്നും രത്നാഗിലേക്കുള്ള രണ്ട് പാലങ്ങൾ കനത്തമഴയിൽ ഒലിച്ചുപോയി. പ്രതികൂല കാലാവസ്ഥ മൂലം […]
Tag: North India
നിറങ്ങളുടെ ആഘോഷം; ഉത്തരേന്ത്യയിൽ ഇന്ന് ഹോളി
ഉത്തരേന്ത്യയിൽ ഇന്ന് ഹോളി ആഘോഷം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പൊതു സ്ഥലങ്ങളിലുള്ള ആഘോഷങ്ങൾക്ക് വിലക്കുണ്ട്. അതുകൊണ്ടു തന്നെ വിപണിയും സജീവമല്ല. നിറങ്ങളുടെ ആഘോഷമായ ഹോളിക്ക് കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും പൊലിമയില്ല. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഘോഷങ്ങൾ വീടുകളിലൊതുക്കണമെന്ന് സർക്കാർ നിർദേശമുണ്ട്. അതോടെ ആളുകൾ നിറക്കൂട്ടുകളും മധുരവും വാങ്ങുന്നത് കുറച്ചു. എങ്കിലും കുട്ടികൾ അവർക്കാകും പോലെ ഹോളിയിൽ ലയിക്കുകയാണ്. ചോട്ടി ഹോളി ദിവസമായ ഇന്നലെ പ്രാർത്ഥകളും ചടങ്ങുകളും നടന്നു. കോവിഡ് മഹാമാരി കഴിഞ്ഞ വർഷത്തെ പോലെ തന്നെ […]
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ […]
തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയില്ലാത്തതിനാലെന്ന് മന്ത്രി
ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്‍. ലക്നൌവില്‍ മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറച്ച് സന്തോഷ് ഗാഗ്വാര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല. തൊഴില്‍ മന്ത്രാലയം ഇക്കാര്യം നിരന്തരം പരിശോധിക്കാരുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉദ്യോഗം ആവശ്യപ്പെടുന്ന യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന പരാതികളാണ് തൊഴില്‍ ദാതാക്കള്‍ […]
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]