National

മഴക്കെടുതിയില്‍ ഉത്തരേന്ത്യ; ഹിമാചലില്‍ റെഡ് അലര്‍ട്ട്; ഡല്‍ഹിയില്‍ അതീവ ജാഗ്രത

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ സുരക്ഷിതര്‍. മഴദുരിതത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹിയില്‍ യമുന നദിയിലെ ജലനിരപ്പ് അപകടനില കടന്നു. അടുത്ത 24 മണിക്കൂറില്‍ ആരും പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു ജനങ്ങളോട് അഭ്യര്‍ഥിച്ചു. ചണ്ഡിഗഡിലും 3 ദിവസമായി മഴയാണ്.

India

കനത്തമഴയില്‍ വലഞ്ഞ് ഉത്തരരേന്ത്യ

ഉത്തരേന്ത്യയിലാകെ തകർത്തുപെയ്യുന്ന കാലവർഷത്തിൽ കനത്ത നാശനഷ്ടം. ഡൽഹിയിലും പഞ്ചാബിലും ഹിമാചൽ പ്രദേശിലുമെല്ലാം വെള്ളക്കെട്ടും പ്രളയസമാന സാഹചര്യവും നിലനിൽക്കുകയാണ്.ഹിമാചൽ പ്രദേശിൽ പെയ്യുന്ന കനത്ത മഴയിൽ ഇതുവരെ 6 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണ്ണിടിച്ചിലില്‍ വിവിധ ഇടങ്ങളിലായി ഇന്നലെമാത്രം 18 പേരാണ് മരിച്ചത്. മിന്നൽ പ്രളയമുണ്ടായ ഹിമാചലിലെ കുളുവിലും മണാലിയിലും ജനജീവിതം ദുരിതത്തിൽ. ഷിംലയിലെ മധോലി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിൽ 3 പേരാണ് മരിച്ചത്. കുളുവിലും ചാമ്പയിലുമുണ്ടായ മണ്ണിടിച്ചിലുകളിലും മരണം റിപ്പോർട്ട് ചെയ്തു. ഹിമാചലിൽ കാലവർഷം തുടങ്ങിയ ജൂൺ 24 മുതൽ […]

National

ഉത്തരേന്ത്യയിൽ വ്യാപക മഴ; മരണസംഖ്യ 17 ആയി

ഉത്തരേന്ത്യയിൽ വ്യാപക മഴ. പുഞ്ചിൽ ഒഴുക്കിൽപ്പെട്ട് രണ്ട് സൈനികരടക്കം മഴക്കെടുതിയിൽ 17 പേർ മരണം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുന്ന ഹിമാചൽപ്രദേശിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. 7 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ലഹോൾ സ്പിതി ജില്ലയിൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കുളുവിൽ ദേശീയപാത മൂന്നിന്റെ ഒരു ഭാഗം ഒലിച്ചുപോയി. മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കുളു മണാലി പാതയിലെ ഗതാഗതം തടസ്സപ്പെട്ടു. അടൽ തുരങ്കം വഴിയുള്ള ഗതാഗതം നിർത്തിവച്ചു. വിനോദസഞ്ചാര […]

India National

ഉത്തരേന്ത്യയില്‍ മഴ തുടരുന്നു; വിവിധയിടങ്ങളില്‍ പ്രളയ ഭീഷണി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് ലക്‌നൗ, ആഗ്ര, ഗൗതം ബുദ്ധ് നഗര്‍, കാണ്‍പൂര്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശില്‍ 8 ജില്ലകളിലും ഉത്തരാഖണ്ഡിലെ ചമ്പാവത്ത് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.(heavy rain at several parts of north india ) മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചമ്പാവത്ത് ജില്ലയില്‍ ഗതാഗതം തടസ്സപ്പെട്ടു. അപകടനില കടന്ന് രപ്തി നദിയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പ്രളയ ഭീഷണിയിലാണ് ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ഗ്രാമങ്ങള്‍. അതേസമയം ഡല്‍ഹിയില്‍ കനത്ത മഴയ്ക്ക് നേരിയ […]

Kerala

ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്

ഉത്തരേന്ത്യയിൽ ചൂടിന് നേരിയ കുറവ്. രാജസ്ഥാൻ , പഞ്ചാബ് , മധ്യപ്രദേശ്, ഡൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ ഇന്നുമുതൽ അടുത്ത നാല് ദിവസത്തേക്ക് ഉഷ്ണതരംഗം ഉണ്ടാവില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ഇന്ന് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെ താഴ്‌ന്നേക്കും. അതേസമയം, നഗരത്തിൽ ഇന്നും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച മുതൽ നഗരത്തിൽ വീണ്ടും താപനില ഉയർന്നേക്കും. ചൂട് കൂടിയതോടെ നഗരത്തിൽ ജലക്ഷാമവും രൂക്ഷമായി. യമുനയിലേക്ക് […]

India Weather

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു

ശീതതരംഗം മാറിയതോടെ ഉത്തരേന്ത്യയിൽ താപനില വർധിച്ചു. ഇത് കഠിന തണുപ്പിൽ നിന്ന് അല്പം ആശ്വാസം ആയി. ഇന്ന് ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഡൽഹിയിൽ ജനുവരി എട്ടുവരെ ശക്തമായ കാറ്റിനും ഇടവിട്ടുള്ള മഴക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഡൽഹിയിൽ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 8.5 ഡിഗ്രി സെൽഷ്യൽസ് രേഖപ്പെടുത്തി. അതേസമയം ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിൽ കനത്തമഞ്ഞ് വീഴ്ചയും ഒറ്റപ്പെട്ട ചാറ്റൽ മഴയും തുടരുകയാണ്.

India

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വീണ്ടും ശീതതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബിഹാറിൽ ഇന്നും നാളെയും ശീതതരംഗം ശക്തമായിരിക്കും. ( north india cold wave alert ) രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, സംസ്ഥാനങ്ങളിൽ ജനുവരി രണ്ട് വരെ ശീതതരംഗസാധ്യതയുണ്ട്. കനത്ത മൂടൽമഞ്ഞും രൂപപ്പെടും. ഇടിമിന്നലോടെയുള്ള നേരിയ മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്യുമെന്നാണ് പ്രവചനം. അതേസമയം ഡൽഹിയിലെ താപനില 9.4 ഡിഗ്രിയായി കുറഞ്ഞു.ഡൽഹിയിൽ മൂടിയ കാലാവസ്ഥതുടരുമെന്നും ചാറ്റൽമഴക്ക് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ […]

India

ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം

ഉത്തരേന്ത്യയിൽ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അൽപം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അതേസമയം ഒഡീഷയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശീതതരംഗ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുണ്ട്. ഡിസംബർ അവസാന ആഴ്ചയിലും ജനുവരി ആദ്യ ആഴ്ചയിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഡൽഹിയിൽ 7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കാശ്മീരിൽ മഞ്ഞുവീഴ്ച തുടരുകയാണെങ്കിലും കുറഞ്ഞ താപനില സാധാരണ നിലയേക്കാൾ ഉയർന്നു. രാജസ്ഥാനിലും തണുപ്പിന്റെ തീവ്രതയിൽ നേരിയ […]

India

ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു; ഡൽഹി യിൽ യെല്ലോ അലേർട്ട്

ഉത്തരേന്ത്യയിൽ ശീതതരംഗം തുടരുന്നു.ഡൽഹി യിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ശരാശരി താപനില 4.4 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ( cold wave hits north india ) ലോഥി റോഡിൽ റിപ്പോർട്ട് ചെയ്തത് 3.1 ഡിഗ്രി സെൽഷ്യസാണ്. കൊടും തണുപ്പിനൊപ്പം 24,25 തീയതികളിൽ ചെറിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു ഇതോടെ ശൈത്യത്തിന് ശക്തിയേറും. അടുത്ത ബുധനാഴ്ച വരെ താപനില മോശമായി തുടരും. ഡൽഹിയ്ക്ക് പുറമേ ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് […]

India Weather

ഉത്തരേന്ത്യയിൽ അതി ശൈത്യം; വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത

ഉത്തരേന്ത്യയിൽ അതി ശൈത്യം. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യതയെന്ന് കലാവസ്ഥ മുന്നറിയിപ്പ്. അടുത്ത മൂന്നുദിവസം ഡൽഹിയടക്കമുള്ള വടക്കുപടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ശൈത്യം കൂടുതൽ ശക്തമാകും. ഡൽഹിയിൽ താപനില 4.6 ഡിഗ്രി വരെ രേഖപ്പെടുത്തി. ജമ്മുകാശ്മീരിൽ ശക്തമായ മഞ്ഞ് വീഴ്ച തുടരുകയാണ്. ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും അതി ശൈത്യത്തിലേക്ക് എത്തി. ഇവിടങ്ങളിൽ ശീതക്കാറ്റ് ശക്തിപ്രാപിച്ചിട്ടുണ്ട്. രാജസ്ഥാനിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപ നില -2.6 ഡിഗ്രിയാണ്. പഞ്ചാബിലും ഹരിയാനയിലും താപനില ഒരു ഡിഗ്രിയിലും താഴെയായി. […]