Kerala

മാടപ്പള്ളിയിലെ പൊലീസ് നടപടി; നിയമസഭയിൽ യുഡിഎഫ് പ്രതിഷേധം

മാടപ്പള്ളിയിലെ പൊലീസ് നടപടിക്കെതിരെ നിയമസഭയിൽ യു ഡി എഫ് പ്രതിഷേധം. യു ഡി എഫ് അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിൽ പ്ലക്കാർഡുയർത്തി പ്രതിഷേധിക്കുന്നു. ജനങ്ങൾ ആഗ്രഹിക്കുന്നതുപോലെ സഭയിൽ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കെ റെയിലിനെതിരെ ശക്തമായി പ്രതികരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും സഭ നടപടികളുമായി സഹകരിക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. എന്നാൽ നിയമസഭയിൽ ചോദ്യോത്തര വേളയിൽ ഇത്തരം പ്രതിഷേധങ്ങൾ പതിവില്ലെന്നും ശൂന്യവേളയിൽ പരിഗണിക്കാമെന്നും സ്പീക്കർ എം ബി രാജേഷ് […]

Kerala

ദത്ത് വിവാദം; പ്രതിപക്ഷം സഭയിലുന്നയിക്കും

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയിൽ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. അടിയന്തരപ്രമേയമായി വിഷയം ഉന്നയിക്കാനാണ് നീക്കം. വിഷയത്തിൽ മുഖ്യമന്ത്രി ഇന്ന് പ്രതികരിക്കാൻ സാധ്യത ഉണ്ട്. നേരത്തെ വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാർട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പൻ എകെജി സെന്ററിലെത്തി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു. ഉച്ചയ്ക്ക് ശേഷം എ.കെ.ജി സെന്ററിലെത്തിയ ആനവൂര്‍ നാഗപ്പന്‍ അര […]

Kerala

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി, അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു

കേരളത്തിന്റെ പുനരധിവാസ പദ്ധതി രാജ്യത്തിന് മാതൃകാപരമെന്ന് റവന്യൂമന്ത്രി.പ്രകൃതി ദുരന്തങ്ങളിൽ കേരളത്തിന് ലഭ്യമാകുമായിരുന്ന വിദേശസഹായം തടഞ്ഞത് കേന്ദ്ര സർക്കാരാണെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. അതേസമയം പ്രളയ പുനരധിവാസത്തിൽ സർക്കാർ പൂർണ്ണമായും പരാജയപെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂത്തുമലയിൽ രണ്ടു വർഷം ആയിട്ടും ഒരു വീട് പോലും കൈമാറിയില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി സിദ്ധിക്ക് ആരോപിച്ചു.പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം വിമർശിച്ചു. കവളപ്പാറയിലെ പുനരധിവാസത്തിന് ഹൈക്കോടതിക്ക് ഇടപെടേണ്ടി വന്നെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. […]

Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കിയേക്കും

നി​യ​മ​സ​ഭ​യു​ടെ സമ്പൂർണ്ണ ബ​ജ​റ്റ് സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ധാ​ര​ണ. സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്ക​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം വ്യാഴാഴ്ച സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കും. ഓ​ഗ​സ്റ്റ് 13ന് ​അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ല്‍ ഓ​ഗ​സ്റ്റ് 18 വ​രെ​യാ​യി​രു​ന്നു സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. നി​ല​വി​ലെ ഷെ​ഡ്യൂ​ള്‍ പ്ര​കാ​രം ഓ​ണ​ത്തി​നു തൊ​ട്ടു മു​ന്‍​പു വ​രെ​യാ​യി​രു​ന്നു സ​ഭാ സ​മ്മേ​ള​നം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ധ​ന​കാ​ര്യ വി​ഷ​യ​ങ്ങ​ള്‍ മാ​ത്ര​മാ​കും ഈ ​സ​മ്മേ​ള​നം പ​രി​ഗ​ണി​ക്കു​ക. ഓ​ര്‍​ഡി​ന​ന്‍​സു​ക​ള്‍​ക്കു പ​ക​ര​മു​ള്ള ബി​ല്ലു​ക​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നാ​ണ് സൂ​ച​ന. സാ​ധാ​ര​ണ സ​മ​യം കൂ​ടാ​തെ അ​ധി​ക സ​മ​യം സ​മ്മേ​ളി​ച്ചു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണു […]

Kerala

വനംകൊള്ളയിൽ ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ; സർക്കാരിന് കൈകഴുകാനാകില്ലെന്ന് പ്രതിപക്ഷം

വയനാട് മുട്ടിൽ മരം കൊള്ളയിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി മന്ത്രി എ.കെ ശശീന്ദ്രൻ. റവന്യൂ വകുപ്പിന്‍റെ ഉത്തരവ് വനം വകുപ്പ് ഉദ്യോഗസ്ഥർ ദുർവ്യാഖ്യാനം ചെയ്തുവെന്ന് ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് കൈയൊഴിയാൻ സർക്കാരിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ തുറന്നടിച്ചു. ചട്ടങ്ങൾ ലംഘിച്ച് ഉത്തരവിറക്കിയ സർക്കാർ വനം കൊള്ളയെ ന്യായീകരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കാലത്താണ് മരംവെട്ട് നടന്നതെന്ന വനംമന്ത്രിയുടെ വാദം സഭയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേസിലെ പ്രതികൾക്ക് ഉന്നതരുമായി ബന്ധമുണ്ടെന്ന്പി.ടി […]

Kerala

ബജറ്റ്; പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്നാരംഭിക്കും

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നുമുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്. ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പൊലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഒരേ സമയം ബിജെപിയെയും […]

Kerala

ലക്ഷദ്വീപിനായി കേരള നിയമസഭ പ്രമേയം പാസാക്കും

ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള നിയമസഭ പ്രമേയം പാസാക്കും. അടുത്താഴ്ച പ്രമേയം പാസാക്കാനാണ് ആലോചന. അതിനിടെ എഐസിസി സംഘത്തിന്റെ സന്ദര്‍ശനത്തിന് അഡ്മിനിസ്ട്രേഷന്‍ വിലക്കേര്‍പ്പെടുത്തി. നടപടി ഫാസിസമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രന്‍ പ്രതികരിച്ചു. ലക്ഷദ്വീപ് വിഷയത്തില്‍ യുഡിഎഫ് നേതൃത്വത്തില്‍ പ്രക്ഷോഭം ആരംഭിക്കും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രമേയം പാസാക്കണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ അടക്കം ആവശ്യമുന്നയിച്ച പശ്ചാത്തലത്തിലാണ് കേരള നിയമസഭ പ്രമേയം പാസാക്കാൻ തീരുമാനിച്ചത്. അടുത്തയാഴ്ച പ്രമേയം അവതരിപ്പിക്കാനാണ് ആലോചന. ഐക്യകണ്ഠേനയായിരിക്കും പ്രമേയം പാസാക്കുക. അതിനിടെ ലക്ഷദ്വീപ് […]

Kerala

സ്പീക്കറെ നീക്കണമെന്ന പ്രമേയം 21ന് നിയമസഭ ചർച്ച ചെയ്യും

സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം നിയമസഭ 21ന് ചർച്ച ചെയ്യും. രണ്ട് മണിക്കൂറാണ് സഭയിൽ ചർച്ച നടക്കുന്നത്. സഭാ സമ്മേളനം 22ന് അവസാനിപ്പിക്കാനും ഇന്ന് ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. 28 വരെയാണ് സഭാ സമ്മേളനം നേരത്തെ നിശ്ചയിച്ചിരുന്നത് നിയമസഭയുടെ ചരിത്രത്തിൽ മൂന്നാം തവണ സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം പരിഗണിക്കാനൊരുങ്ങുന്നത്. സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന പി.ശ്രീരാമകൃഷ്ണനെ സ്പീക്കർ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന എം.ഉമ്മറിന്‍റെ പ്രമേയമാണ് 21 […]

Kerala

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി നീക്കം

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാനുള്ള നിയമസഭ പ്രിവിലേജ് കമ്മിറ്റി തീരുമാനത്തിനെതിരെ പ്രതിപക്ഷം. സര്‍ക്കാര്‍ നീക്കം വിവിധ കേസുകളിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം തടയാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംസ്ഥാന സര്‍ക്കാര്‍ വേട്ടയാടപ്പെടുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞു നിയമാനുസൃതമായ അന്വേഷണമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അന്വേഷണത്തെ പരസ്യമായി തള്ളിപ്പറയാത്തത്. സര്‍ക്കാരിന്റെ അഴിമതി മൂടിവയ്ക്കാനും അന്വേഷണം അട്ടിമറിക്കാനും നിയമസഭയെ കരുവാക്കുന്നത് അംഗീകരിക്കാനാവിലെന്നും രമേശ് ചെന്നിത്തല […]