സർക്കാർ കൈമാറിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കരടിൽ ഗവർണർക്കെതിരെ പരാമർശം ഇല്ല. ഫയൽ രാജ്ഭവൻ ഇന്ന് സർക്കാരിന് കൈമാറും. ഈ മാസം 25നാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. നയപ്രഖ്യാപന പ്രസംഗം വായിക്കാനുള്ള ഭരണഘടനാ ബാധ്യത നിറവേറ്റുമെന്ന് നേരത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. നയപ്രഖ്യാപനത്തിന് ഗവർണറെ രാജ്ഭവനിലെത്തി സ്പീക്കർ ക്ഷണിച്ചിരുന്നു. മാർച്ച് 27 വരെ നീളുന്ന നിയമസഭാ സമ്മേളനത്തിൽ ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെഎൻ ബാലഗോപാൽ ബജറ്റ് […]
Tag: NIYAMASABHA
മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി, 3 വർഷത്തിനിടെ 1.72 കോടി നൽകി; വിവാദം ആയുധമാക്കാൻ പ്രതിപക്ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദം നിയമസഭയിൽ ആയുധമാക്കാൻ പ്രതിപക്ഷം. ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ ചർച്ചയാക്കാനാണ് യുഡിഎഫ് നീക്കം. വീണ വിജയന് 3 വർഷത്തിനിടെ 1.72 കോടി നൽകി എന്നാണ് വിവാദം. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും സഭയിൽ വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭാ നടപടികൾ ഇന്നും സ്തംഭിച്ചേക്കും
പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭാ നടപടികൾ ഇന്നും സ്തംഭിച്ചേക്കും. കഴിഞ്ഞദിവസം സഭയിൽ ഉണ്ടായ തർക്കത്തിൽ പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷ എംഎൽഎമാർക്കെതിരായ കയ്യേറ്റത്തിൽ നടപടി വൈകുന്നതും പ്രതിഷേധത്തിന് കാരണമാകും. ചോദ്യോത്തര വേള മുതൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉണ്ടാവാനാണ് സാധ്യത. എം.എൽ.എമാർക്കെതിരെ കേസെടുത്തത് അടിയന്തര പ്രമേയ നോട്ടീസ് ആയി അവതരിപ്പിച്ചേക്കും. നിയമസഭ സംഘർഷത്തിൽ സ്പീക്കറുടെ റൂളിംഗ് ഉണ്ടാകാനുമിടയുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭ നടപടികൾ തടസ്സപ്പെട്ടിരുന്നു. […]
ബ്രഹ്മപുരം ഇന്നും സഭയിൽ, അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷം
ബ്രഹ്മപുരം വിഷയം ഇന്നും നിയമസഭയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ വനിതാ കൗൺസിലർമാരെ പൊലീസ് ക്രൂരമായി മർദ്ദിച്ചതും യോഗത്തിൽ പങ്കെടുക്കാൻ അനുവദിക്കാതിരുന്നതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് റോജി എം ജോൺ എംഎൽഎ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി. എന്നാൽ അനുമതി നൽകില്ലെന്നും ആദ്യ സബ്മീഷൻ ആയി പരിഗണിക്കാമെന്നും സ്പീക്കർ മറുപടി നൽകി. നേതാക്കളെ ക്രൂരമായി മർദ്ദിച്ചത് ഗൗരവമുള്ള വിഷയമാണെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി നൽകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ […]
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ഷുഹൈബ് വധം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ തുടരന്വേഷണത്തിന് സർക്കാർ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്. കാപ്പ തടവുകാരനായി അറസ്റ്റു […]
ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; പ്ലക്കാര്‍ഡുകളുമായി എംഎൽഎമാർ
ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് ജേക്കബ് അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഒരു വിഭാഗം എം.എൽ.എമാർ പ്രതിഷേധിക്കുമ്പോൾ മറ്റുള്ളവർ ബജറ്റ് ചർച്ചയിൽ അടക്കം സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷനേതാവ് ഇന്ന് സഭയിൽ സമരപ്രഖ്യാപനം നടത്തും. വൻ […]
ബഫര്‍ സോണ്‍ സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം; ജനകീയ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടറിയിക്കും
പരിസ്ഥിതി മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ ഉന്നയിക്കും.. ജനകീയ വിഷയങ്ങള്‍ മുന്‍നിറുത്തി അടിയന്തരപ്രമേയം അവതരപ്പിക്കാനാണ് തീരുമാനം. ആദിവാസി ഊരുകളിലെ ശിശു മരണങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് ഇന്ന് വ്യക്തമാക്കും. എം എം മണിക്കെതിരായ പ്രതിപക്ഷ സംഘടനകളുടെ അധിക്ഷേപവും സഭയില്‍ ഉയര്‍ന്ന് വന്നേക്കും. അതേസമയം, തുടര്‍ച്ചയായി സഭ സ്തംഭിപ്പിച്ചാല്‍ ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള സാധ്യത ഇല്ലാതാകുമെന്നിരിക്കെ സഭാ നടപടികളുമായി സഹകരിക്കാനാണ് യു.ഡി.എഫ് തീരുമാനം. ചോദ്യോത്തര വേളയില്‍ ദേവസ്വം, ഫിഷറീസ്, വനം, ജലവിഭവ വകുപ്പ് […]
‘പ്രസംഗം വളച്ചൊടിച്ചു’, ഭരണഘടനയെ അപമാനിച്ചിട്ടില്ലെന്ന് സജി ചെറിയാൻ
വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. തൻ്റെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രസംഗം തെറ്റിദ്ധരിച്ചതിൽ ദുഃഖവും ഖേദവും രേഖപ്പെടുത്തുന്നു. ഭരണഘടന വിവിധ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. തന്റേതായ ശൈലിയിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് താനെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. മന്ത്രി സജി ചെറിയാൻ നിയമസഭയിൽ നടത്തിയ പ്രസ്താവന: മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയില്‍ ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. നമ്മുടെ ഭരണഘടനയെ ബഹുമാനിക്കുകയും അതിന്റെ ഉദാത്തമായ […]
അടിയന്തര പ്രമേയം തള്ളി; ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് പ്രതിപക്ഷം; വാദപ്രതിവാദങ്ങള്‍ ശക്തം
അടിയന്തര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ ചോദ്യമുനയില്‍ നിര്‍ത്തി പ്രതിപക്ഷം. സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി മാനനഷ്ട കേസ് കൊടുക്കാത്തത് മുതല്‍ സരിതയെ ഗൂഢാലോചന കേസില്‍ സാക്ഷിയാക്കിയത് വരെയുള്ള നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തിയത്. പ്രതിപക്ഷത്തിന്റെ ഒരു ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന് ചര്‍ച്ചയുടെ അവസാനം നേതാക്കള്‍ വിമര്‍ശിച്ചു. അടിയന്തര പ്രമേയം സ്പീക്കര്‍ തള്ളി. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസില്‍ ചര്‍ച്ചയാകാമെന്നു മുഖ്യമന്ത്രി അറിയിച്ചത് അപ്രതീക്ഷിതമായി. പിന്നീടുള്ള മൂന്നു മണിക്കൂറോളം ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നതെങ്ങനെയെന്ന ആലോചനയായിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉയര്‍ത്തിയ […]
അനിത പുല്ലയിലിന്റെ നിയമസഭാ സന്ദർശനം; ഇന്ന് നടപടിക്ക് സാധ്യത
അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ പ്രവേശിച്ച സംഭവത്തിൽ ഇന്ന് നടപടിക്ക് സാധ്യത. ചീഫ് മാർഷലിൻറെ റിപ്പോർട്ടിന്മേലുള്ള നടപടി സ്‌പീക്കർ ഇന്ന് പ്രഖ്യാപിച്ചേക്കും. സഭാ ടി വിക്ക് സാങ്കേതിക പിന്തുണ നൽകുന്ന സ്വകാര്യ കമ്പനിയുടെ കരാർ റദ്ദാക്കിയേക്കുമെന്നും സൂചന. സഭാ ടിവിക്ക് ഒടിടി സഹായം നൽകുന്ന ബിട്രൈയിറ്റ് സൊലൂഷനിലെ ജീവനക്കാരുടെ സഹായത്തോടെയാണെന്ന് ചീഫ് മാർഷലിൻറെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സഭാ ടിവി ഓപ്പൺ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണക്കത്ത് അനിതയുടെ കൈവശം ഉള്ളത് കൊണ്ടാണ് കടത്തിവിട്ടതെന്നാണ് സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മൊഴി […]