ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറച്ചിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തുടര്‍ച്ചയായുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. അതേസമയം ഇന്ധനവില കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം […]
Tag: Nirmala Sitharaman
കൊവിഡ് സാമ്പത്തിക പ്രതിസന്ധി; സംസ്ഥാനങ്ങള്‍ക്ക് ആറാംഘട്ട ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം
കൊവിഡിനെ തുടര്‍ന്നുള്ള പ്രതിസന്ധിയില്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്കുള്ള ആറാംഘട്ട ധനസഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. 9,871 കോടി രൂപയാണ് ആറാംഘട്ടത്തില്‍ നല്‍കുന്നത്. കേരളത്തിനാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കുന്നത്- 1,657.58 കോടി രൂപ. 17 സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ധനസഹായം ലഭിക്കുക. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ ലഭിച്ചത് 59,226 കോടി രൂപയാണ്. ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, സിക്കിം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്റ്, പഞ്ചാബ്, ത്രിപുര, […]
6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം
6 ലക്ഷം കോടിയുടെ ധനസമാഹരണ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നാലു വർഷംകൊണ്ട് പണം സമാഹരിക്കലാണ് ലക്ഷ്യം. ധനസമാഹരണത്തിന് വേണ്ടി സർക്കാർ ഭൂമി വിൽക്കില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്‍റെ ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് കൈമാറി ആറു ലക്ഷം കോടി രൂപയുടെ ധനസമാഹരണത്തിനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നാഷണൽ മോണിറ്റൈസേഷൻ പൈപ്പ് ലൈനിന്‍റെ മാർഗ രേഖയാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പുറത്തിറക്കിയത്. റോഡ് ,റെയിൽ ,ഊർജം എന്നീ മേഖലയ്ക്ക് മുൻതൂക്കം […]
കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവിൽ തീരുമാനമായില്ല; റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രിതല ഉപസമിതി രൂപീകരിച്ചു
വാക്സിൻ അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവ് സംബന്ധിച്ച് ഇന്നു ചേര്‍ന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനമായില്ല. വസ്തുക്കളുടെ വില, നികുതിയിളവ് എന്നിവയിൽ തീരുമാനമെടുക്കാൻ മന്ത്രിതല ഉപസമിതിയെ നിശ്ചയിച്ചു. അടുത്ത മാസം എട്ടിനകം സമിതി റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. വാക്സിൻ, മരുന്ന് അടക്കമുള്ള കോവിഡ് പ്രതിരോധ വസ്തുക്കളുടെ നികുതിയിളവായിരുന്നു 43ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിന്റെ സുപ്രധാന അജണ്ട. സ൪ക്കാ൪ ആശുപത്രികളിൽ നിലവിൽ വാക്സിൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ ലഭിക്കുന്ന വാക്സിന് നികുതി […]
രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ല : നിർമ്മല സീതാരാമൻ
രാജ്യവ്യാപക ലോക്ക്ഡൗൺ ഇല്ലെന്ന് ആവർത്തിച്ച് നിർമ്മല സീതാരാമൻ. പ്രാദേശിക ലോക്ക്ഡൗണിലൂടെയും ഐസൊലേഷനിലൂടെയും കൊവിഡ് മഹാമാരിയെ മറികടക്കും. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. ലോക്ക്ഡൗൺ ഭീഷണി മുന്നിൽ കണ്ട് അതിഥി തൊഴിലാളികൾ തിരിച്ചുപോകാനൊരുങ്ങുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം, ഡല്‍ഹിയില്‍ ആറ് ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ഇന്ന് രാത്രി പത്ത് മണി മുതൽ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. അടുത്ത തിങ്കളാഴ്ച […]
ഇന്ധന വില വര്‍ധന കുഴപ്പം പിടിച്ച പ്രശ്‌നമാണെന്ന് ധനമന്ത്രി
ഇന്ധന വില വര്‍ധന കുഴപ്പം പിടിച്ച പ്രശ്‌നമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. കേന്ദ്രവും സംസ്ഥാനങ്ങളും സഹകരിച്ച് പരിഹാരം കാണേണ്ട വിഷയമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ഇത് വിഷമം പിടിച്ച പ്രശ്നമാണ്’, താന്‍ ഒരു കേന്ദ്രമന്ത്രി മാത്രമാണ്, തനിക്ക് മാത്രമായി ഇതില്‍ ഒന്നും ചെയ്യാനില്ല, ഇന്ധന വില വര്‍ധന നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണെന്നും മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു. ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി പരിധിയിൽ വന്നാൽ […]
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 10000 രൂപ ഉത്സവബത്തയും എല്‍.ടി.സിയും; സംസ്ഥാനങ്ങള്‍ക്ക് 12,000 കോടി
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. വരാനിരിക്കുന്ന ഉത്സവസീസണില്‍ ഉപഭോഗം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനങ്ങള്‍. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് കരകയറുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. വൈകീട്ട് നടക്കുന്ന ജി.എസ്.ടി യോഗത്തിനുമുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൂടുതല്‍ തുക വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എല്‍.ടി.സി കാഷ് വൗച്ചര്‍ സ്‌കീം അവതരിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 5,675 കോടിയാണ് […]