Kerala

മലയാളി സൈനികൻ ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും

മധ്യപ്രദേശിൽ പ്രളയത്തിൽ മരിച്ച മലയാളി സൈനികൻ ക്യാപ്റ്റൻ നിർമ്മൽ ശിവരാജിന്റെ മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയോടെ എറണാകുളം മാമംഗലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം വൈകിട്ട് പച്ചാളം പൊതുശ്മശാനത്തിൽ സംസ്‌കരിക്കും. ജബൽപൂരിലുള്ള ഭാര്യ ഗോപി ചന്ദ്രയും മാതാപിതാക്കൾക്കൊപ്പം ഇന്നെത്തും. ഇന്നലെ ഉച്ചയോടെയാണ് ക്യാപ്റ്റൻ നിർമൽ ശിവരാജിന്റെ മൃതദേഹം യമുന നദിയുടെ തീരപ്രദേശമായ പട്‌നയിൽ കണ്ടെത്തിയത്. പ്രളയമുന്നറിയിപ്പ് അറിയാതെ നിർമൽ കാറിൽ യാത്ര ചെയ്തതാണ് അപകടത്തിന് കാരണമായത്. ജപൽപൂരിൽ നിന്ന് മൂന്ന് മണിക്കാണ് നിർമൽ യാത്ര തിരിച്ചതെന്നും 8.30ന് […]