World

നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ

ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വ്യവസായി നീരവ് മോദിയുടെ സഹായി സുഭാഷ് ശങ്കർ അറസ്റ്റിൽ. ഈജിപ്തിൽ നിന്നാണ് ഇയാളെ സിബിഐ അറസ്റ്റ് ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യ പ്രതികളാണ് നീരവ് മോദിയും അമ്മാവനായ മെഹുൽ ചോക്‌സിയും. 2018 ജനുവരിയോടെ ഇരുവരും ഇന്ത്യ വിടുകയായിരുന്നു. നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കമാണ് കണ്ടുകെട്ടിയത്. […]

India

നീരവ് മോദിയുടെ 17.25 കോടി കൂടി കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ്

ബാങ്ക് വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളി നീരവ് മോദിയുടെ 17.25 കോടി രൂപ കൂടി കണ്ടെടുത്തതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌റേറ്റ്. നീരവ് മോദിയുടെ സഹോദരി പര്‍വി മോദിയാണ് ഈ തുക ഇഡിക്ക് നല്‍കിയത്. പര്‍വിയുടെ പേരില്‍ നീരവ് മോദി യുകെ ബാങ്കില്‍ തുറന്ന അക്കൗണ്ടിലെ പണമാണ് ഇ ഡിക്ക് കൈമാറിയത്. അക്കൗണ്ടിനെ കുറിച്ച് പര്‍വി മോദി തന്നെയാണ് വിവരം നല്‍കിയതെന്ന് ഇ ഡി അറിയിച്ചു. നേരത്തെ തന്നെ പൂര്‍വിക്കും ഭര്‍ത്താവ് മൈനാക് മേത്തയ്ക്കും 13,500 […]

India

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ ലണ്ടന്‍ കോടതിയുടെ ഉത്തരവ്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 14000 കോടിയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യക്ക് കൈമാറാന്‍ യുകെ കോടതിയുടെ ഉത്തരവ്. നീരവ് മോദിക്കെതിരെ മതിയായ തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. നീരവ് മോദിക്കെതിരെ ഇന്ത്യയിലുള്ള കേസ് ശക്തമാണെന്ന് ബോധ്യപ്പെട്ടതായി കോടതി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെത്തിയാല്‍ നീതി നിഷേധിക്കപ്പെടുമെന്ന മോദിയുടെ വാദം സ്ഥാപിക്കാനായിട്ടില്ലെന്നും കോടതി പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ ഉറപ്പ് വിശ്വസനീയമാണെന്ന് കോടതി വിധിയില്‍ പറയുന്നു. ഇന്ത്യന്‍ ജയില്‍ സാഹചര്യങ്ങളില്‍ തന്റെ മാനസികാരോഗ്യം വഷളാകും എന്നതടക്കമുള്ള നീരവ് […]

India National

നീരവ് മോദിയുടെയും മെഹുല്‍ ചോക്സിയുടെയും 1350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു

നീരവ് മോദിയുടെ അധീനതയിലുള്ള ഹോങ്കോങിലെ ഗോഡൗൺ പിടിച്ചെടുത്താണ് നടപടി പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരുടെ 1,350 കോടി രൂപ വിലമതിക്കുന്ന ആഭരണ ശേഖരം ഇന്ത്യയിലെത്തിച്ചു. 1350 കോടി രൂപ വിലമതിക്കുന്ന ശേഖരമാണ് ഇന്ത്യയിലെത്തിച്ചത്. വജ്രങ്ങള്‍, രത്‌നങ്ങള്‍, രത്‌നാഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ ഗോഡൗണിലാണ് ഉണ്ടായിരുന്നത്. ഇവയാണ് ബുധനാഴ്ചയോടെ മുംബൈയില്‍ എത്തിച്ചത്. ഇതില്‍ വലിയൊരു ഭാഗവും മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ളവയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍ […]