റിമാന്‍ഡില്‍ കഴിയവേ ജയിലില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീക്ക് മരിച്ചത് ജയില്‍ അധികൃതരുടെ വീഴ്ച മൂലമെന്ന് ദൃക്സാക്ഷി. അപസ്മാരം വന്ന് ഷെഫീക്ക് തലയടിച്ച് വീണിട്ടും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജയില്‍ അധികൃതര്‍ തയ്യാറായില്ലെന്നാണ് അന്നേ ദിവസം ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍റെ വെളിപ്പെടുത്തല്‍. എറണാകുളത്തെ ബോര്‍സ്റ്റണ്‍ സ്കൂളില്‍ റിമാന്‍ഡില്‍ താമസിപ്പിച്ചിരുന്ന ഷെഫീക്ക് അപസ്മാരം ബാധിച്ച് വലിയ അലര്‍ച്ചയോടെ തലയടിച്ച് വീണെന്നാണ് എതിര്‍ഭാഗത്തെ സെല്ലില്‍ കഴിഞ്ഞിരുന്ന നിപുണ്‍ ചെറിയാന്‍റെ വെളിപ്പെടുത്തല്‍. പ്രാഥമിക ശുശ്രൂഷ നല്‍കിയത് […]