HEAD LINES Kerala

നിപ ആശങ്ക ഒഴിയുന്നു: 49 പരിശോധനാഫലം കൂടി നെഗറ്റീവ്

കോഴിക്കോട് ജില്ലയിൽ നിപ ആശങ്ക അകലുന്നു. 49 ഫലങ്ങൾ കൂടി നെഗറ്റീവ്. പുതിയ പോസിറ്റീവ് കേസൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഹൈ റിസ്ക് ലിസ്റ്റിലുള്ള 2 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. അവസാന രോഗിയുമായി സമ്പർക്കം പുലർത്തിയവർക്കാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടെത്തിയ ആരോഗ്യപ്രവർത്തകരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വവ്വാലുകളിൽ നിന്നും ശേഖരിച്ച 14 സാമ്പിളുകളും നെഗറ്റീവാണ്. ഇവ വീണ്ടും പരിശോധിക്കും. ഇന്നലെ പുറത്തുവന്ന 71 സാമ്പിളുകളുടെ ഫലവും നെഗറ്റീവാണ്. രോഗ ബാധയെത്തുടർന്ന് ആദ്യം കണ്ടൈൻമെന്‍റ് സോൺ പ്രഖ്യാപിച്ച വടകര താലൂക്കിലെ […]

HEAD LINES Kerala

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍; നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി

നിപ നിയന്ത്രണം മറികടന്ന് അത്‌ലറ്റിക് അസോസിയേഷൻ്റെ സെലക്ഷന്‍ ട്രയല്‍. ബാലുശേരി കിനാലൂര്‍ ഉഷ സ്‌കൂളിലാണ് ജില്ലാ അത്‌ലറ്റിക് അസോസിയേഷന്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നത്. നിയന്ത്രണം മറികടന്ന് ട്രയൽസിൽ പങ്കെടുക്കാൻ നൂറോളം കുട്ടികളും രക്ഷിതാക്കളും സ്ഥലത്തെത്തി.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ബാലുശേരി പൊലീസ് സ്ഥലത്തെത്തി. നിപ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാലയങ്ങൾക്ക് അടുത്ത ശനിയാഴ്ചവരെ അവധി. ജില്ലയിലെ സ്കൂളുകൾക്ക് ശനിയാഴ്ചവരെ ഓൺലൈൻ ക്ലാസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. രോഗബാധിത മേഖലകളിൽ കേന്ദ്രസംഘത്തിന്റെ പരിശോധന ഇന്നും തുടരും. കോഴിക്കോട് നഗരത്തിൽ […]

Kerala

നിപയില്‍ മുന്‍കരുതല്‍; വയനാട്ടിലും നിയന്ത്രണം

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലും നിയന്ത്രണം. വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്. തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ബന്ധപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി […]