Kerala

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം; ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ സ്ഥിരീകരിച്ച ചാത്തമംഗലം ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് സോണായി തുടരുമെന്നും മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി കഴിഞ്ഞ ദിവസം നെഗറ്റീവായി. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും എല്ലാവരും ജാഗ്രത തുടരണമെന്നുംആരോഗ്യ മന്ത്രി ആവശ്യപ്പെട്ടിരുന്നു. മറ്റ് നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലും ഇന്‍ക്യുബേഷന്‍ […]

India

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം; സ്രവം പുനെ എൻഐവി യിലേക്ക് അയച്ചു

മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകി കർണാടക സർക്കാർ. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവം പുനെ എൻ ഐ വി യിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരളത്തിൽ നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് […]

Kerala

വീണ്ടും ആശ്വാസ വാർത്ത; 16 പേർക്ക് കൂടി നിപ നെ​ഗറ്റീവ്

നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെ​ഗറ്റീവ്. ഇതോടെ 46 പേരുടെ ഫലമാണ് ഇതുവരെ നം​ഗറ്റീവായത്. 265 പേരാണഅ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 12 പേർ രോ​ഗലക്ഷണമുള്ളവരാണ്.4995 വീടുകളിൽ സർവേ നടത്തി. 27536 ആളുകളിൽ നിന്ന് വിവരശേഖരണം നടത്തി.44 പേർക്ക് പനി ലക്ഷണമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സമ്പർക്ക പട്ടികയിലുള്ള 265 പേരേയും ദിവസം മൂന്ന് തവണ ഫോൺ വഴി ബന്ധപ്പെടുന്നുണ്ടെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. നിപ പശ്ചാത്തലത്തിൽ പഴങ്ങൾ നന്നായി കഴുകി വൃത്തിയാക്കി […]