Kerala

നിലമ്പൂർ വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്.

Kerala

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സര്‍ക്കാര്‍ അട്ടിമറിച്ചു; ആരോപണവുമായി കോണ്‍ഗ്രസ്

നിലമ്പൂര്‍ നഞ്ചന്‍കോട് റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കര്‍ണാടക സര്‍ക്കാരും, റയില്‍വേ മന്ത്രാലയവും അനുകൂല നിലപാടുകള്‍ സ്വീകരിച്ചെങ്കിലും കേരളം പദ്ധതി അവഗണിച്ചെന്നാണ് ആരോപണം. തലശേരി-മൈസൂര്‍ പാതക്കായാണ് നിലമ്പൂര്‍-നഞ്ചന്‍കോട് പാത ഉപേക്ഷിച്ചതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. കര്‍ണാടക നല്‍കിയ കത്തിന്റെ പകര്‍പ്പ് കേരളം പദ്ധതി അട്ടിമറിച്ചതിന് തെളിവാണെന്നും, നിലംബൂര്‍ – നഞ്ചന്‍കോട് റെയില്‍ പാത പദ്ധതി ഉപേക്ഷിച്ചാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്പൂര്‍ – നഞ്ചന്‍കോട് പാതക്കായി 2017 […]

Kerala

കനത്ത മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ജില്ലയിൽ ഒട്ടാകെ മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്ടിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾക്ക് ഉൾപ്പെടെയാണ് ഇന്ന് അവധി. എന്നാൽ റസിഡൻഷ്യൽ വിദ്യാലയങ്ങൾക്ക് അവധിയുണ്ടാകില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ പനമരം ​ഗ്രാമപഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. രണ്ട് മാസക്കാലമായി വയനാട്ടിൽ 20 അം​ഗ ദുരന്തനിവാരണ സേന ക്യാംപ് ചെയ്യുന്നുണ്ട്. പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന വാർത്തകൾ പ്രചരിപ്പിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ […]

Kerala

നിലമ്പൂർ കൊലപാതകം; പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തു

നിലമ്പൂരിൽ വൈദ്യനെ കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ഒന്നാം പ്രതിയായ ഷൈബിൻ സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വിഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്നവഴിയും ആക്രമണ പദ്ധതികളും ഓഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഷൈബിൻ വിശദീകരിക്കുണ്ട്. ഷൈബിനും സംഘവും ആക്രമണം ആസൂത്രണം ചെയ്‌തത്‌ തെളിവുകളെല്ലാം നശിപ്പിക്കാനുതകുന്ന വിധത്തിലാണ്. ഹാരിസിന്റെ വീട്ടിലേക്ക് പോകുന്ന വഴികളിലെ സി സി ടി വി […]