National

ഭീകരവാദ ഫണ്ടിംഗ്; ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമി സ്ഥാപനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ജമ്മുകശ്മീരിലെ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെടുത്തിയാണ് റെയ്ഡ്. ജമാഅത്തെ ഇസ്ലാമിയുടെ പന്ത്രണ്ട് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടക്കുന്ന്. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ജമ്മുവിലെ പിര്‍ പഞ്ചല്‍, ചെനാബ് താഴ്‌വര, ശ്രീനഗര്‍, അനന്ത്‌നാഗ്, കുപ്‌വാര, പൂഞ്ച്, രജൗരി, കിഷ്ത്വാര്‍ എന്നിവിടങ്ങളിലെ ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസുകളില്‍ എന്‍ഐഎ സംഘമെത്തി. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടതാണ് റെയ്ഡുകളെന്ന് എന്‍ഐഎ അറിയിച്ചു. കുല്‍ഗാമില്‍ റാംപോറ ഖിയാമോയില്‍ സ്ഥിതി ചെയ്യുന്ന നബി ഷെയ്ഖിന്റെ മകന്‍ […]

Kerala

സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താൽ

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആർഎസ്എസ് നിയന്ത്രിത ഫാഷിസ്റ്റ് സർക്കാരിൻ്റെ ഭരണകൂട വേട്ടക്കെതിരെ നാളെ സംസ്ഥാനത്ത് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എൻഐഎ നടത്തിയ റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു. […]

Kerala

എന്‍ഐഎ റെയ്ഡ്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീര്‍ അറസ്റ്റില്‍

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദ് ബഷീറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ട് എസ്ഡിപിഐ ഓഫിസുകളിലേക്ക് എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് അറസ്റ്റ്. തിരുനാവായ എടക്കുളത്തെ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് സംഘം മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഇഡിയും എന്‍ഐഎയും എത്തിയത്. വീട് മുഴുവന്‍ പരിശോധന നടത്തിയ ശേഷം ഏഴ് മണിയോടെയാണ് സി പി മുഹമ്മദ് ബഷീറിനെ അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്ത് പോപ്പുലര്‍ ഫ്രണ്ട് […]

Kerala

25 വീടുകളിലും 14 ഓഫിസുകളിലും ഒരേ സമയം എന്‍ഐഎ റെയ്ഡ്; നിരവധി നേതാക്കള്‍ കസ്റ്റഡിയില്‍

കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്നാണ് എന്‍ഐഎ പറയുന്നത്. എന്‍ഐഎ ഡയറക്ടര്‍ ദിന്‍കര്‍ ഗുപ്ത നേരിട്ടാണ് റെയ്ഡ് ഏകോപിപ്പിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ അബൂബക്കര്‍, നസറുദീന്‍ എളമരം എന്നിവര്‍ എന്‍ഐഎ കസ്റ്റഡിയിലായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവരെ വിശദമായി ചോദ്യം ചെയ്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും. […]

Kerala

രാജ്യവ്യാപക എന്‍ഐഎ റെയ്ഡില്‍ നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതിഷേധവുമായി എസ്ഡിപിഐയും പിഎഫ്‌ഐയും

സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ഐഎ റെയ്ഡ് പുരോഗമിക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, വയനാട് തുടങ്ങിയ ഇടങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തുകയാണ്. തിരുവനന്തപുരത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഓഫീസിലാണ് റെയ്ഡ്. രാവിലെ 3. 30ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ വാര്‍ത്താകുറിപ്പ് ഇറക്കിയതിന് പിന്നാലെ വ്യാപക പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ആര്‍എസ്എസ് ഗോ ബാക്ക് മുദ്രാവാക്യം വിളികളുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്. റെയ്ഡ് നടക്കുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ […]

India National

ഗ്രേറ്റര്‍ കശ്മീര്‍ എന്‍.ഐ.എ റെയ്ഡ്: മാധ്യമപ്രവര്‍ത്തനം വേട്ടക്ക് കാരണമാക്കുന്നതായി പ്രസ് ക്ലബ്

കശ്മീരിലെ മാധ്യമസ്ഥാപനമായ ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസിലുണ്ടായ എന്‍.ഐ.എ റെയ്ഡിനെ അപലപിച്ച് പ്രസ് ക്ലബ് ഓഫ് ഇന്ത്യ. പത്രമോഫീസില്‍ ഉണ്ടായ റെയ്ഡ് ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രസ് ക്ലബ് അറിയിച്ചു. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസുള്‍പ്പടെ ജമ്മു കശ്മീരിലെ പത്തിടങ്ങളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് റെയ്ഡ് നടത്തിയ അന്വേഷണ സംഘം, മാധ്യമപ്രവര്‍ത്തകരുടെ ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പരിശോധിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനം നടത്തി എന്നുള്ളതാണ് ഗ്രേറ്റര്‍ കശ്മീര്‍ ഓഫീസ് പരിശോധിക്കാനുള്ള കാരണമെന്ന് പ്രസ് ക്ലബ് കുറ്റപ്പെടുത്തി. വിദേശ ഫണ്ട് കൈപറ്റുന്ന എന്‍.ജി.ഓകളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും […]