കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദബന്ധത്തിന് തെളിവ് എവിടെയെന്ന് വീണ്ടും എൻ.ഐ.എ കോടതി. കള്ളക്കടത്ത് കേസുകളിലെല്ലാം യു.എ.പിഎയാണോ പ്രതിവിധിയെന്നും ഭീകരബന്ധമുണ്ടെന്ന അനുമാനത്തിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും കോടതി ചോദിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി പറയും. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ തീവ്രവാദം സ്ഥാപിക്കുന്നതിനുള്ള എന്ത് തെളിവ് കൈവശ്യണ്ടെന്നാണ് എന്‍.ഐ.എയോട് കോടതി ഇന്നും ആവർത്തിച്ച് ചോദിച്ചത്. അന്വേഷണം ആരംഭിച്ച് 90 ദിവസം ആകാറായിട്ടും തെളിവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലേ […]