അരിക്കൊമ്പന്‍ കാട്ടാനയെ നെയ്യാര്‍ അഗസ്ത്യവനമേഖലയിലേക്ക് മാറ്റുമെന്ന് സൂചന. നെയ്യാറിലേക്ക് കാട്ടാനയെ മാറ്റുന്നതിനുള്ള സാധ്യത വനംവകുപ്പ് പരിശോധിച്ചുവരികയാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരം തയ്യാറാക്കുന്ന വനംവകുപ്പിന്റെ പട്ടികയില്‍ ഇടുക്കിയിലെ പെരിയാറും ഉള്‍പ്പെടുന്നുണ്ട്. അരിക്കൊമ്പനെ മാറ്റുന്നതിനുള്ള അനുയോജ്യമായ ഇടങ്ങളുടെ പട്ടിക മുദ്രവച്ച കവറില്‍ പട്ടിക നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരുന്നത്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് ആനയെ നെയ്യാറിലേക്ക് മാറ്റിയേക്കുമെന്ന അനൗദ്യോഗിക വിവരം പുറത്തെത്തിയിരിക്കുന്നത്. വനംവകുപ്പ് കൈമാറുന്ന പട്ടികയില്‍ നിന്ന് വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന ഇടത്തേക്കായിരിക്കും കാട്ടാനയെ മാറ്റുക. അരിക്കൊമ്പനെ കൊണ്ടുവന്നേക്കുമെന്ന […]
Tag: neyyar dam
നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം
നെയ്യാർ ഡാമിന് സമീപം അമ്പൂരിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. എൻസിഇഎസ്എസ് പീച്ചി ഒബ്‌സർവേറ്ററിയിൽ 1.9 തീവ്രത രേഖപ്പെടുത്തി. കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിലെ ചിലമ്പറ എന്ന സ്ഥലത്ത് ചെറിയ തോതിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കാട്ടാക്കട താലൂക്കിൽ വാഴിച്ചൽ വില്ലേജിൽ കണ്ടംതിട്ട, വാവോട് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും സമാനമായ അനുഭവം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്.
കനത്ത മഴ; നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകൾക്ക് നാശനഷ്ടം
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നെയ്യാറ്റിന്‍കരയില്‍ നിരവധി വീടുകൾക്ക് നാശനഷ്ടം. പത്തിലധികം വീടുകള്‍ ഇടിഞ്ഞ് വാസയോഗ്യമല്ലാതെയായി. ചില വീടുകളിലെ ചുമരിൽ വിള്ളൽ വീണു. കുടുംബങ്ങളെ നേരത്തെ തന്നെ ചെങ്കലിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. നെയ്യാര്‍ ഡാം തുറന്നതും കനത്തമഴയും നെയ്യാറിന്‍റെ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടുമുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലാണ് […]
നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും; സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് കളക്ടർ
നെയ്യാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ ആറിന് ഓരോ ഷട്ടറും 60 സെന്റീമീറ്ററായിരിക്കും ഉയർത്തുക. സമീപവാസികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നെയ്യാർ ഡാം നിലവിൽ നാൽപത് സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. ഇതുവരെ 160 സെന്റീമീറ്റർ ഉയർത്തി. നാളെ 60 സെന്റീമീറ്റർ വീതം ഉയർത്തുമ്പോൾ ആകെ 400 സെന്റീമീറ്ററാകും. വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ വെള്ളം തുറന്നുവിടുന്നത്. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ […]