Kerala

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍

ആലപ്പുഴ ചെങ്ങന്നൂരില്‍ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിന് പോലീസ് രക്ഷകനായി. ജീവനോടെ മാതാവ് ബാത്‌റൂമിലെ ബക്കറ്റില്‍ ഉപേക്ഷിച്ചു പോയ നവജാത ശിശുവിനെ ചെങ്ങന്നൂര്‍ പൊലീസ് ആണ് ആശുപത്രിയില്‍ എത്തിച്ചത്. വീട്ടില്‍ പ്രസവിച്ച ശേഷം ആശുപത്രിയില്‍ എത്തിയ മാതാവാണ് മരിച്ചെന്ന് കരുതി കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച വിവരം ആശുപത്രിയില്‍ അറിയിച്ചത്. ഉടന്‍ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് വീട്ടിലെത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് ചെങ്ങന്നൂര്‍ ഉഷാ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെക്കുറിച്ച് പൊലീസിന് […]

Kerala

തൊടുപുഴയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി

തൊടുപുഴ കരിമണ്ണൂരിൽ നവജാത ശിശുവിനെ പ്രസവിച്ച ഉടൻ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലപ്പെടുത്തി ടുത്തി. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് വിവരം പുറത്ത് വരുന്നത്. വീട്ടിൽ വച്ചാണ് സംഭവമുണ്ടയാത്. മാതാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Kerala

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ

തങ്കം ആശുപത്രിയിൽ അമ്മയും നവജാത ശിശുവും മരിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് പാലക്കാട് ഡിഎംഒ. പോസ്റ്റുമോർട്ടം റിപ്പോർട്ടും മറ്റ് വിവരങ്ങളും കിട്ടിയ ശേഷം അന്വേഷണം തുടങ്ങും. മരണത്തിൽ ചികിത്സാ പിഴവുണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഡിഎംഒ വ്യക്തമാക്കി. പ്രസവത്തെതുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആശുപത്രിക്കും ഡോക്ടർമാർക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും. ചികിത്സാ പിഴവിന് ഇന്നലെ പൊലീസ് മൂന്ന് ഡോക്ടർമാർക്കെതിരെ കേസെടുത്തിരുന്നു. പ്രിയദർശിനി, നിള, അജിത് എന്നീ ഡോക്ടർമാർക്കെതിരെയാണ് ചികിത്സാപിഴവിന് പൊലീസ് കേസെടുത്തത്. തങ്കം ആശുപത്രിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കും […]

Kerala

ഡോക്ടറെത്തിയില്ല; കണ്ണൂര്‍ പാനൂരില്‍ പ്രസവ ശുശ്രൂഷ കിട്ടാതെ കുഞ്ഞ് മരിച്ചു

കണ്ണൂര്‍ പാനൂരില്‍ നവജാത ശിശു മരിച്ചു. മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. എട്ട് മാസം ഗർഭിണിയായിരുന്ന സമീറയ്ക്ക് രാവിലെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് പാനൂർ സി.എച്ച്.സി യിൽ വിവരമറിയിച്ചിരുന്നു. എന്നാൽ കോവിഡ് കാലമായതിനാൽ വീട്ടിലെത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പാനൂര്‍ സി. എച്ച്.സിയിലെ ഡോക്ടറെയും നഴ്സിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. സമീറയ്ക്ക് പ്രസവ തിയതി അടുത്തിരുന്നില്ല. എട്ടാംമാസത്തിലാണ് പ്രസവം എന്നതിനാല്‍ മാസം തികയാതെയായിരുന്നു […]