കാനഡക്ക് പിന്നാലെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിനേഷനുമെതിരെ പ്രതിഷേധവുമായി ന്യൂസിലാന്‍റും. കാനഡയിലെ സമാനമായ പ്രകടനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ചൊവ്വാഴ്ച വെല്ലിംഗ്ടണിലെ ന്യൂസിലാന്‍റിലെ പാർലമെന്‍റിന് സമീപം ട്രക്കുകളുടെയും ക്യാമ്പർ വാനുകളുടെയും ഒരു സംഘം തെരുവുകൾ തടഞ്ഞു. ‘ഞങ്ങളുടെ സ്വാതന്ത്ര്യം ഞങ്ങൾക്ക് തിരികെ തരൂ’, ‘നിർബന്ധം സമ്മതമല്ല’ തുടങ്ങിയ സന്ദേശങ്ങള്‍ എഴുതിയ വാഹനങ്ങൾ ദ ബീഹൈവ് എന്നറിയപ്പെടുന്ന പാർലമെന്‍റ് മന്ദിരത്തിന് ചുറ്റുമുള്ള തെരുവുകളിൽ പാർക്ക് ചെയ്തിരുന്നു. ആയിരത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള തങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ […]
Tag: new-zealand
‘പരമ്പര നേടാന്‍ കോലിപ്പട’; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍
ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. ഇന്ത്യന്‍ നിരയില്‍ നായകന്‍ വിരാട് കോലി തിരിച്ചെത്തുന്നതാണ് ശ്രദ്ധേയം. മുംബൈയിൽ രാവിലെ 9.30നാണ് മത്സരം. മത്സരത്തിന് മഴ ഭീഷണി ഉയര്‍ത്തുന്നുണ്ട്. രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിൽ പിരിഞ്ഞിരുന്നു.കാണ്‍പൂര്‍ ടെസ്റ്റിനിടെ കഴുത്തിലെ പരിക്ക് അലട്ടിയിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ വൃദ്ധിമാന്‍ സാഹ കളിക്കാന്‍ സജ്ജമെന്ന് വിരാട് കോലി വ്യക്തമാക്കിയിട്ടുണ്ട്. മുംബൈയിലെ കാലാവസ്ഥ കൂടി പരിഗണിച്ചാവും പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക എന്നും കോലി പറഞ്ഞു. വിരാട് കോലി […]
പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി
പാകിസ്താൻ പര്യടനത്തിൽ നിന്ന് ന്യൂസിലൻഡിന് പിന്നാലെ ഇംഗ്ലണ്ടും പിൻമാറി. സുരക്ഷാ കാരണങ്ങളാലാണ് ഇംഗ്ലണ്ടിന്റെ പിൻമാറ്റം. ഒക്ടോബറിലാണ് പരമ്പര നടക്കേണ്ടത്. ഒക്ടോബറിൽ രണ്ട് ടി20 മത്സരങ്ങൾക്കായി ഇംഗ്ലണ്ട് പാകിസ്താനിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ താരങ്ങളുടേയും സപ്പോർട്ട് സ്റ്റാഫിന്റെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ന്യൂസീലൻഡിനു പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനത്തിൽ നിന്ന് പിന്മാറിയേക്കുമെന്ന വാർത്ത വന്നിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരുന്നില്ല. അടുത്ത മാസം നടത്താനിരിക്കുന്ന പര്യടനത്തിൽ നിന്ന് ഇംഗ്ലണ്ട് പിന്മാറിയേക്കുമെന്നായിരുന്നു […]