ന്യൂസീലൻഡ് പര്യടനത്തിൽ ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ വിവിഎസ് ലക്ഷ്‌മൺ ഇന്ത്യൻ ടീം പരിശീലകനാവും. സ്ഥിരം പരിശീലകനായ രാഹുൽ ദ്രാവിഡിനു വിശ്രമം അനുവദിച്ചാണ് ലക്ഷ്‌മണെ ന്യൂസീലൻഡിലേക്ക് അയക്കുക. മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഈ മാസം 18ന് പര്യടനം ആരംഭിക്കും. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങൾക്കൊക്കെ പര്യടനത്തിൽ വിശ്രമം അനുവദിച്ചു. ദ്രാവിഡ് ഉൾപ്പെടെ മുഴുവൻ കോച്ചിംഗ് സ്റ്റാഫിനും വിശ്രമം അനുവദിച്ചിട്ടുണ്ട്. മുൻ താരങ്ങളായ ഹൃഷികേശ് […]
Tag: new zealand
പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം; ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്
ചരിത്ര പ്രഖാപനവുമായി ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ്. പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ വേതനം നൽകുമെന്ന് ബോർഡ് പ്രഖ്യാപിച്ചു. എല്ലാ ഫോര്‍മാറ്റിലെ മത്സരങ്ങള്‍ക്കും ഈ നിയമം ബാധകമായിരിക്കും. ഇതുസംബന്ധിച്ച് കളിക്കാരുടെ സംഘടനയും സ്‌പോര്‍ട്‌സ് ഗവേണിങ് ബോഡിയും അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു. കരാര്‍ അനുസരിച്ച്, വനിതകളുടെ ആഭ്യന്തര കരാറുകളുടെ എണ്ണം 54ല്‍ നിന്ന് 72 ആയി വര്‍ധിക്കും. കളിച്ച മത്സരങ്ങളുടെ എണ്ണം, മത്സരിച്ച ഫോര്‍മാറ്റുകള്‍, പരിശീലനത്തിനും കളിക്കുന്നതിനും ചെലവഴിച്ച സമയം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പ്രതിഫലം നിര്‍ണയിക്കുക. ഇത് പുരുഷ, വനിതാ […]
ന്യൂസീലൻഡിനെതിരെ 141നു പുറത്ത്; ഇംഗ്ലണ്ടിന് 9 റൺസ് ലീഡ്
ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 141 നു പുറത്ത്. ആദ്യ ഇന്നിംഗ്സിൽ 132നു പുറത്തായ ഇംഗ്ലണ്ടിനെതിരെ 9 റൺസിൻ്റെ ലീഡാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. 43 റൺസെടുത്ത സാക് ക്രൗളി ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ടിം സൗത്തി നാലും ട്രെൻ്റ് ബോൾട്ടും മൂന്നും വിക്കറ്റ് വീഴ്ത്തി. ഗംഭീരമായ തുടക്കമാണ് ഇംഗ്ലണ്ടിനു ലഭിച്ചത്. അലക്സ് ലീസും (25) സാക്ക് ക്രൗളിയും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 59 റൺസ് പടുത്തുയർത്തി. ഈ സഖ്യം വേർപിരിഞ്ഞതിനു ശേഷം ഇംഗ്ലണ്ടിനു […]
ടി-20 പരമ്പര സ്വന്തമാക്കി ഇന്ത്യ; ന്യൂസിലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു
ന്യൂസിലൻഡിനെതിരായ ടി-ട്വന്റി പരമ്പര സ്വന്തമാക്കി ഇന്ത്യ. രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു. 154 റണ്‍സ് വിജയലക്ഷ്യം 16 പന്തുകൾ ഇന്ത്യ ശേഷിക്കെ മറികടന്നു. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും അര്‍ധസെഞ്ചുറികളാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 49 പന്തില്‍ 65 റണ്‍സെടുത്ത രാഹുല്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് 36 പന്തില്‍ 55 റണ്‍സടിച്ച് വിജയത്തിനരികെ പുറത്തായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ്(1) നിരാശപ്പെടുത്തിയെങ്കിലും വെങ്കടേഷ് അയ്യരും റിഷഭ് […]
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മഴ മാറി മാനം തെളിഞ്ഞു; ആദ്യ ലോക കിരീടത്തിൽ മുത്തമിട്ട് ന്യൂസീലൻഡ്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പ്രഥമ കിരീടം ന്യൂസീലൻഡിന്. പൂർണമായും മഴ മാറിനിന്ന റിസർവ് ദിനത്തിൽ ഇന്ത്യ മുന്നോട്ടുവച്ച 139 റൺസിൻ്റെ വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ, 7.1 ഓവറുകൾ ബാക്കിനിർത്തി കിവീസ് മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ടെയ്‌ലറും വില്ല്യംസണും ചേർന്ന കൂട്ടുകെട്ടാണ് കിവീസിനെ ജയത്തിലേക്ക് നയിച്ചത്. വില്ല്യംസൺ 52 റൺസെടുത്തപ്പോൾ ടെയ്‌ലർ 47 റൺസ് നേടി. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിൻ്റെ ആദ്യ ഐസിസി ലോക കിരീടമാണ് ഇത്. അനായാസമായിരുന്നു ന്യൂസീലൻഡിൻ്റെ കിരീടധാരണം. […]