മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ കാര്‍ഷിക മേഖലയുടെ വികസനത്തിനായി പുതിയ നിരവധി പദ്ധതികളാണ് മുന്നോട്ട് വെയ്ക്കുന്നത്. കൃഷി വകുപ്പിനുള്ള ആകെ അടങ്കല്‍ തുക 881.96 കോടി രൂപയാണ്.ഇത് മുന്‍വര്‍ഷത്തേക്കാള്‍ 48 കോടി രൂപ കൂടുതലാണ്. ഫാം പ്ലാന്‍ അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പാദന പരിപാടികള്‍, ഉല്‍പ്പാദന സംഘങ്ങളുടെ വികസനവും സാങ്കേതിക സഹായവും, വിതരണ, മൂല്യ ശൃംഖലയുടെ വികസനം എന്നിവയ്ക്കായി 29 കോടി രൂപയാണ് വകയിരുത്തിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരിൽ ഒരു ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കം കുറിക്കുകയാണെന്നും […]