പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുടെ നോട്ടപിശകാണ് പൊലീസ് ആക്ട് ഭേദഗതി വിവാദമാകാന്‍ കാരണമെന്ന് മുഖ്യമന്ത്രി. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ആഭ്യന്തര വകുപ്പില്‍ നിന്നുണ്ടായ ആശയക്കുഴപ്പമാണ് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കിയതെന്ന് ഇതോടെ വ്യക്തമാവുകയാണ്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ മറ്റൊരു ഓര്‍ഡിനന്‍സ് കൊണ്ട് വരുന്നത്. ഉപദേശകരുടെ തെറ്റായ ഉപദേശങ്ങള്‍ കൊണ്ട് മുഖ്യമന്ത്രി വിവാദത്തില്‍ പെടുന്നത് സര്‍ക്കാരിന്‍റെ കാലത്ത് നിരവധി തവണ കണ്ടിട്ടുള്ളതാണ്. പൊലീസ് ആക്ട് ഭേദഗതിയില്‍ സര്‍ക്കാര്‍ വെട്ടിലായതും ഒരു ഉപദേശകന്‍റെ […]
Tag: new police act
പൊലീസ് നിയമ ഭേദഗതി: പോരായ്മയെന്ന് എം എ ബേബി
വിമർശനം ഉണ്ടാവുന്ന തരത്തിൽ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദങ്ങൾ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചർച്ച ചെയ്യും. നിയമ ഭേദഗതി പിൻവലിക്കാൻ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി പറഞ്ഞു. പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച് സിപിഎമ്മിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസി നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. […]
പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഗവർണറോട് ആവശ്യപ്പെടും
പൊലീസ് നിയമ ഭേദഗതി ഓർഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓർഡിനന്‍സ് പിന്‍വലിക്കണണമെന്ന് ഗവർണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച് കേസെടുക്കരുതെന്ന് പൊലീസിന് നിർദേശം നല്‍കിയിട്ടുണ്ടെന്ന് സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും. അതിനിടെ പരസ്യ വിമര്‍ശനവുമായി എം എ ബേബി രംഗത്ത് വന്നു. പാര്‍ട്ടിയുടെയും മുന്നണിയുടെയും നയങ്ങളില്‍ നിന്ന് വ്യതിചലിച്ചെന്ന വിമര്‍ശനം ഒഴിവാക്കാന്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് വഴികള്‍ […]
പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ല; നിയമ സഭയില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി
പൊലീസ് നിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ വരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പൊലീസ് നിയമ ഭേദഗതി പുനപരിശോധിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് സിപിഎം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗം ചേർന്നു. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തു. പിന്നാലെയാണ് പൊലീസ് ഭേദഗതി നിലവില്‍ നടപ്പാക്കേണ്ടതെന്ന് തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി […]
പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തിയേക്കും
പൊലീസ് നിയമ ഭേദഗതി സർക്കാർ തിരുത്തിയേക്കും. നിയമത്തിനെതിരെ സിപിഐക്ക് പുറമെ പൊലീസിലും എതിർപ്പ് ശക്തമാണ്. സമൂഹ മാധ്യമങ്ങൾക്ക് മാത്രമായി നിയമം പരിമിതപ്പെടുത്താനാണ് ആലോചന. ഭേദഗതിയില്‍ ക്രിയാത്മക നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്ന് സിപിഎം കേന്ദ്ര നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങള്‍ക്കും ബാധകമായതോടെയാണ് എതിര്‍പ്പ് ഉയര്‍ന്നത്. നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനത്തില്‍ സൈബര്‍ മാധ്യമം എന്ന് പ്രത്യേക പരാമര്‍ശമില്ല. പൊലീസ് ആക്ടില്‍ 118 (എ) വകുപ്പ് കൂട്ടിച്ചേര്‍ത്താണ് സര്‍ക്കാര്‍ […]