International

അതിവേഗ കോവിഡ്: ഇന്ത്യക്ക് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ ആരോഗ്യ വിദഗ്ധർ

അതിവേഗ കോവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാർ ജാഗരൂകർ ആകണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ. ജനിതക മാറ്റം വന്ന കോവിഡ് കൂടുതൽ അപകടകരവും, മരണനിരക്ക് വലിയ തോതിൽ കൂടാൻ സാധ്യതയുള്ളതുമാണ് എന്ന പഠന റിപ്പോർട്ടുകൾ പുറത്തുവന്നതിന്റെ സാഹചര്യത്തിലാണ് ബ്രിട്ടീഷ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും, എന്നാൽ കരുതിയിരിക്കേണ്ടതുണ്ടെന്നും ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധർ കൂട്ടിച്ചേർത്തു. കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് 150 പേർക്കാണ് ഇതുവരെ രാജ്യത്ത് അതിവേഗ കോവിഡ് സ്ഥിരീകരിച്ചത്. യു.കെയുമായുള്ള വ്യോമ ഗതാഗതം സ്തംഭിപ്പിക്കുകയും, […]

Gulf

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസ് യു. എ.ഇയിൽ

ജനിതകമാറ്റം സംഭവിച്ച പലയിനം കൊറോണ വൈറസിനെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ വെളിപ്പെടുത്തൽ. എന്നാൽ, ഈ വൈറസുകൾക്കെല്ലാം വാക്സിൻ ഫലപ്രദമാണ്. രാജ്യത്ത് പക്ഷെ, കോവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 3,407 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ജനിതകമാറ്റം സംഭവിച്ച പലയിനം കോറോണ വൈറസുകളെ യു. എ.ഇയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ കോവിഡ് മാനേജ്മെന്‍റ് കമിറ്റി ചെയർപേഴ്സൻ ഡോ. നവാൽ അൽ കഅബിയാണ് വ്യക്തമാക്കിയത്. സാർസ് വൈറസുകളിൽ ജനിതകമാറ്റം സാധാരണയാണ്. എന്നാൽ, […]

India National

ജനിതക മാറ്റം വന്ന കൊറോണ വൈറസ്: രാജ്യത്തെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

യു.കെയിൽ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുന്നു. കർണാടക, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി കഴിഞ്ഞു. ഇന്ന് മുതൽ ജനുവരി രണ്ട് വരെ കർണാടകയിൽ രാത്രി കാല കർഫ്യു പ്രാബല്യത്തിൽ വരുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ അറിയിച്ചു. “ഡിസംബർ 23 മുതൽ ജനുവരി രണ്ട് വരെ രാത്രി 10 മുതൽ രാവിലെ 6 മണിവരെ സംസ്ഥാനത്ത് കർഫ്യു നടപ്പിലാക്കും. ഈ സമയത്ത് അത്യാവശ്യ […]