നെയ്യാറ്റിന്‍കരയില്‍ കമ്പ് കൊണ്ട് കുത്തേറ്റ വീട്ടമ്മ മരിച്ചു. മരുതംകോട് സ്വദേശി വിജയ കുമാരിയാണ് മരിച്ചത്. കഴുത്തില്‍ കമ്പ് കൊണ്ട് കുത്തേറ്റ് വിജയമ്മ ചികിത്സയിലായിരുന്നു. 50 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ തുടരുകയായിരുന്നു. അതിര്‍ത്തി തര്‍ക്കത്തിനിടെയാണ് അയല്‍വാസികള്‍ കമ്പ് കൊണ്ട് കുത്തിയത്. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് വിജയകുമാരിയെ അയല്‍ക്കാര്‍ ആക്രമിച്ചത്. റബറിന്റെ കമ്പ് ഉപയോഗിച്ച് അയല്‍വാസികളായ രണ്ട് യുവാക്കള്‍ ഇവരുടെ കഴുത്തില്‍ കുത്തുകയായിരുന്നു. രക്തംവാര്‍ന്ന് […]