നെഹ്രു ട്രോഫി വള്ളം കളി നടത്താൻ ആലോചന. ടൂറിസം മന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് കൊവിഡ് മാനദണ്ഡം പാലിച്ച് വള്ളം കളി നടത്തുന്നതിൻറെ സാധ്യത പരിശോധിക്കുന്നത്. കൊവിഡ് കാരണം രണ്ട് വർഷമായി വള്ളം കളി മുടങ്ങിയിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിയിൽ നിന്നും തിരിച്ചു വരുന്ന ഘട്ടത്തിൽ വള്ളംകളി മത്സരം ജനങ്ങൾക്കും ടൂറിസം മേഖലയ്ക്കും ആവേശമാകും. മുഖ്യമന്ത്രിയുടേയും കൊവിഡ് അവലോകന സമിതിയുടേയും നിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനമെടുക്കും. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് […]