കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ അടിവസ്ത്രം അഴിപ്പിച്ചതിനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് രംഗത്ത്. നീറ്റ് പരിശോധനയ്ക്ക് ചില നിബന്ധനകളുണ്ടെന്നും അതിനോട് പ്രതികൂലമായി പ്രതികരിച്ചിട്ട് കാര്യമില്ലെന്നും കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ സാജൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെഎസ്‌യുവും യൂത്ത് കോൺഗ്രസും നടത്തിയ സമരങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരം അനാവശ്യമാണെന്നായിരുന്നു വി.ഒ സാജന്റെ പ്രതികരണം. അതേസമയം, അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ പുതിയ ആരോപണവുമായി രംഗത്തെത്തി. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് […]
Tag: NEET exam controversy
വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായവർ
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാവിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി അറസ്റ്റിലായ കോളജിലെ ശുചീകരണ തൊഴിലാളികൾ രംഗത്ത്. കുട്ടികളുടെ പരിശോധനാ ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരൊണ് കോളജിലെ ശുചീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്നാണ് റിമാൻഡിൽ ആയ എസ്. മറിയാമ്മ, കെ. മറിയാമ്മ എന്നിവരുടെ വാദം. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാരാണ് നിർദേശിച്ചത്. ഏജൻസി ജീവനക്കാരുടെ നിർദ്ദേശപ്രകാരം കുട്ടികൾക്ക് വസ്ത്രം മാറാൻ തങ്ങളുടെ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് […]