National

നീറ്റ് പരീക്ഷയിൽ യോഗ്യത ലഭിച്ചില്ല; രണ്ട് വിദ്യാർത്ഥിനികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ യോഗ്യത നേടാൻ കഴിയാത്തതിനെ തുടർന്ന് രാജ്യത്ത് രണ്ട് വിദ്യാർഥിനികൾ ജീവനൊടുക്കി. നോയിഡ സ്വദേശിനിയും ചെന്നൈ സ്വദേശിനിയുമാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്. തുടർന്നാണ് പരീക്ഷയിൽ യോഗ്യത നേടാൻ സാധിക്കാതിരുന്ന വിദ്യാർത്ഥിനികൾ ജീവനൊടുക്കിയത്.  നോയിഡ സ്വദേശിനിയായ 22കാരി സമ്പദ സൊസൈറ്റി കെട്ടിടത്തിന്റെ 19ആം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ സർക്കാർ സ്കൂൾ ഹെഡ്മിസ്ട്രസ് അമുദയുടെ മകളായ ലക്ഷ്മണ […]

Kerala

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു. സെപ്തംബര്‍ നാലിനാകും പുനപരീക്ഷ നടത്തുന്നത്. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ […]

Kerala

നീറ്റ് പരീക്ഷാ വിവാദം; നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അന്വേഷണം ആരംഭിച്ചു. എൻ ടി എ പ്രത്യേകം നിയോഗിച്ച മൂന്നംഗ സംഘം കേരളത്തിലെത്തിയാണ് അന്വേഷണം ആരംഭിച്ചത്. അതേ സമയം പൊലീസ് അന്വേഷണവും സമാന്തരമായി പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ മൂന്നംഗ പ്രത്യേക അന്വേഷണസംഘം കേരളത്തിൽ എത്തിയത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സീനിയർ ഡയറക്ടർ ഡോ. സാധന പരാശറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണസംഘം ആയൂർ മാർത്തോമാ കോളജ് സന്ദർശിച്ച് മൊഴി രേഖപ്പെടുത്തി. […]

Kerala

നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥികളെ അപമാനിച്ച സംഭവം: അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക്

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തില്‍ പൊലീസ് അന്വേഷണം സ്വകാര്യ ഏജന്‍സിയിലേക്ക് നീളും. തിരുവനന്തപുരത്തെ സ്റ്റാര്‍ സെക്യൂരിറ്റീസിനെ കേന്ദ്രീകരിച്ചാണ് ഇപ്പോഴത്തെ അന്വേഷണം. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയും സ്റ്റാര്‍ സെക്യൂരിറ്റിസും തമ്മിലുള്ള കരാര്‍ എങ്ങനെ വിവിധ ഉപകരാറുകളായി എന്ന് പൊലീസ് പരിശോധിക്കും. സ്റ്റാര്‍ സെക്യൂരിറ്റിസ് ഏറ്റെടുത്ത കരാര്‍ കരുനാഗപ്പള്ളിയിലെ വിമുക്ത ഭടന്‍ വഴി മഞ്ഞപ്പാറ സ്വദേശിയായ ജോബിയിലേക്ക് എത്തുകയായിരുന്നു. കേസില്‍ കഴിഞ്ഞ ദിവസം പ്രതികളായി അറസ്റ്റ് ചെയ്ത ഏഴുപേര്‍ക്കും കോടതി ജാമ്യമനുവദിച്ചിരുന്നു. ഇത് അന്വേഷണത്തില്‍ തിരിച്ചടി ആവില്ല എന്നാണ് […]

Kerala

നീറ്റ് പരീക്ഷയ്ക്ക് അടിവസ്ത്രം അഴിപ്പിച്ച കേസ് ; 7 പ്രതികൾക്ക് ജാമ്യം

നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച കേസിൽ ഏഴ് പ്രതികൾക്ക് ജാമ്യം. കടയ്ക്കൽ കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കേളജിലെ മൂന്ന് സുരക്ഷാ ഏജൻസി ജീവനക്കാർക്കും രണ്ട് ശുചീകരണ ജീവനക്കാർക്കും, ഇന്ന് അറസ്റ്റിലായ രണ്ട് അധ്യാപകർക്കുമാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിച്ചത്. തുടർന്ന് വലിയ മാനസിക സമ്മർദത്തിലായിരുന്നു വിദ്യാർത്ഥിനികൾ. തുടർന്ന് നിരവധി പേരാണ് നടപടിക്കെതിരെ രം​ഗത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ വിഷയത്തിൽ […]

Kerala

വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്; 2 അധ്യാപകർ പിടിയിൽ

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച നടപടിയിൽ നിർണായക അറസ്റ്റുമായി പൊലീസ്. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന രണ്ട് അധ്യാപകരെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്തത്. എൻ ടി എ ഒബ്സർവർ ഡോ. ഷംനാദ്, സെന്റർ കോ ഓഡിനേറ്റർ പ്രൊ. പ്രിജി കുര്യൻ ഐസക് എന്നിവരാണ് അറസ്റ്റിലായത്. അടിവസ്ത്രം അടക്കം പരിശോധിക്കാൻ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത് ഇവരാണെന്ന് പൊലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാമത്തിലാണ് അധ്യാപകരെ അറസ്റ്റ് ചെയ്തത്. ആയൂർ മാർത്തോമ കോളജിലെ നീറ്റ് പരീക്ഷയുടെ ചുമതലക്കാരനും […]

National

നീറ്റ് പരീക്ഷാ വിവാദം; കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷ വിവാദത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കോളജ് അധികൃതർ ഉൾപ്പെടെയുള്ളവരെ അന്വേഷണസംഘം ചോദ്യം ചെയ്തു വരികയാണ്. സംഭവം അന്വേഷിക്കാനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിയോഗിച്ച വസ്തുത സമിതി കേരളത്തിലെത്തും. പൊലീസ് അറസ്റ്റ് ചെയ്തവർ യഥാർത്ഥ കുറ്റവാളികൾ അല്ല എന്ന് ആരോപണം ശക്തമാക്കുന്നതിനിടെയാണ് പൊലീസ് കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന സൂചന നൽകുന്നത്. കോളജിലെയും സ്വകാര്യ ഏജൻസിയിലെയും ചില ജീവനക്കാർ പൊലീസ് നിരീക്ഷണത്തിലാണ്. കോളജ് അധികൃതരായ രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. എന്നാൽ ഇക്കാര്യം […]

National

ബലമായി ഹിജാബ് അഴിപ്പിച്ചു; പരാതിയുമായി നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍

നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയും ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പൊലീസുകാരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്ക്കിടെ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. തര്‍ക്കത്തിന് ശേഷം കോട്ടയില്‍ വിദ്യാര്‍ത്ഥികളെ […]

National

നീറ്റ് പി.ജി പരീക്ഷ മാറ്റില്ല; രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്ന് സുപ്രിംകോടതി

ഈ വര്‍ഷത്തെ നീറ്റ് പി.ജി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം സൃഷ്ടിക്കും. കുറച്ചുപേരുടെ മാത്രം ബുദ്ധിമുട്ട് ഒഴിവാക്കി പരീക്ഷ മാറ്റിവയ്ക്കാനാകില്ല. തീയതി മാറ്റിയാല്‍ പരീക്ഷയ്ക്കായി തയ്യാറാകുന്ന രണ്ട് ലക്ഷത്തിലധികം പേരെ ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പതിനഞ്ച് ഡോക്ടര്‍മാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചത്. നീറ്റ് പി.ജി. പരീക്ഷ ഈമാസം 21ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 2021 അധ്യയന വര്‍ഷത്തെ നീറ്റ് പി.ജി. കൗണ്‍സിലിംഗ് നടപടികള്‍ നീണ്ടുപോകുന്നു. ആയിരത്തിലേറെ […]

India

നീറ്റ് പി.ജി പരീക്ഷ മാറ്റിവെച്ചു

പരീക്ഷ മാറ്റിവെക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ സർക്കാർ നീറ്റ് പരീക്ഷ മാറ്റിവെച്ചു. ആറാഴ്ചക്ക് ശേഷം പുതിയ തിയ്യതി പ്രഖ്യാപിക്കും. മാർച്ച് 12 നാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. പരീക്ഷ മാറ്റിവെക്കണമെന്ന് വിദ്യാർഥികൾ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നാണ് എം.ബി.ബി.എസ് വിദ്യാർഥികൾ കോടതിയെ സമീപിച്ചത്. ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പരീക്ഷ മാറ്റിവെച്ചത്.