Kerala

പരീക്ഷയ്ക്കിടെ വിദ്യാര്‍ത്ഥികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; നീറ്റ് പരീക്ഷ വീണ്ടും നടത്തും

നീറ്റ് പരീക്ഷാ നടത്തിപ്പിനിടെ അപമാനിക്കപ്പെട്ട കുട്ടികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലാണ് പരീക്ഷ വീണ്ടും നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം വിവാദമായിരുന്നു. സെപ്തംബര്‍ നാലിനാകും പുനപരീക്ഷ നടത്തുന്നത്. കേരളത്തിലൊഴികെയുള്ള മറ്റ് കേന്ദ്രങ്ങളില്‍ എന്തുകൊണ്ടാണ് പരീക്ഷ വീണ്ടും എഴുതിപ്പിക്കുന്നതെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. പുനപരീക്ഷയ്ക്കായി വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. കൊല്ലം ആയൂരിലെ കോളജിലാണ് പരീക്ഷ എഴുതാനെത്തിയ […]

Kerala

‘കയ്യില്‍ ചുരുട്ടിപ്പിടിച്ച് പൊക്കോളാന്‍ പറഞ്ഞു’; നീറ്റ് പരീക്ഷയ്ക്കിടെയുണ്ടായ ദുരനുഭവത്തില്‍ കൂടുതല്‍ പരാതികള്‍

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ പരീക്ഷാ കേന്ദ്രത്തിനെതിരെ പരാതികളുമായി കൂടുതല്‍ പെണ്‍കുട്ടികള്‍ രംഗത്ത്. തങ്ങള്‍ക്കുണ്ടായത് മോശം അനുഭവമാണെന്നും പരീക്ഷ കഴിഞ്ഞും കോളജില്‍ വച്ച് അടിവസ്ത്രമിടാന്‍ അനുവദിച്ചില്ലെന്നും കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടി പറഞ്ഞു. ‘മുടി മുന്നിലേക്കിട്ടാണ് പരീക്ഷയെഴുതിയത്. ആണ്‍കുട്ടികള്‍ക്കൊപ്പം തന്നെ അവര്‍ ഇരുത്തി. വലിയ മാനസിക വിഷമമാണുണ്ടാക്കിയത്. മോശമായ അനുഭവം നേരിട്ട പെണ്‍കുട്ടികളില്‍ ചിലര്‍ കരഞ്ഞിരുന്നു. പക്ഷേ ഇതൊക്കെ പ്രൊസീജിയറിന്റെ ഭാഗമാണെന്ന് അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് അവിടെ നിന്ന് ഡ്രസ് മാറാന്‍ ശ്രമിച്ചപ്പോള്‍ […]