അടുത്തിടെ അന്തരിച്ച നടൻ നെടുമുടി വേണുവിന് ട്രിബ്യൂട്ടുമായി രാജ്യാന്തര ചലച്ചിത്രോത്സവം. നെടുമുടി വേണു അഭിനയിച്ച് അനശ്വരമാക്കിയ ഏഴ് സിനിമകൾ ‘അൺഫൊർഗെറ്റബിൾ വേണുച്ചേട്ടൻ’ എന്ന വിഭാഗത്തിൽ ഇക്കുറി പ്രദർശിപ്പിക്കും. ഈ മാസം 18 മുതൽ 25 വരെ തിരുവനന്തപുരത്താണ് രാജ്യാന്തര ചലച്ചിത്ര മേള നടക്കുക. മോഹൻ്റെ സംവിധാനത്തിൽ 1981ൽ പുറത്തിറങ്ങിയ ‘വിട പറയും മുൻപേ’, ജി അരവിന്ദൻ സംവിധാനം ചെയ്ത് 1978ൽ റിലീസായ ‘തമ്പ്’, രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ‘മാർഗം’, ജി അരവിന്ദൻ്റെ […]
Tag: nedumudi venu
നടന്‍ നെടുമുടി വേണുവിന്റെ സംസ്‌കാരം ഇന്ന്; രാവിലെ അയ്യന്‍കാളി ഹാളില്‍ പൊതുദര്‍ശനം
അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിലാണ് ചടങ്ങ്. രാവിലെ 10.30 മുതല്‍ 12.30 വരെ അയ്യങ്കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും പൊതുദര്‍ശനവും സംസ്‌കാരവും നടക്കുക. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം തിരുവനന്തപുരം കുണ്ടമന്‍ കടവിലെ വീട്ടിലെത്തിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് നെടുമുടി വേണുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. സിനിമയിലേയും […]
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു
മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു(73) അന്തരിച്ചു. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖത്തെ തുടർന്ന് ചികിത്സ നടത്തിവരികയായിരുന്നു. ഇന്ത്യൻ സിനിമയിലെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.