ബി.ജെ.പി എം പി ആയതിനാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തനിക്ക് പിറകിൽ ഒരിക്കലും വരില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി എം പി. മഹാരാഷ്ട്രയിലെ മുതിർന്ന ബി.ജെ.പി നേതാവും സാംഗലിയി മണ്ഡലത്തിലെ എം.പിയുമായ സഞ്ജയ് പാട്ടീലാണ് വിവാദ പ്രസ്താവനയുമായി രംഗത്ത് വന്നത്. പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ ഇ.ടി നിരന്തരമായി അന്വേഷണങ്ങൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകൂടത്തിനെതിരെ പ്രതിപക്ഷം വിമർശനങ്ങളുന്നയിച്ചതിന്റെ പശ്ചാതലത്തിലാണ് പാട്ടീലിന്റെ പ്രതികരണം. ‘ലക്ഷക്കണക്കിന് രൂപയുടെ പണമിടപാടുകൾ ഞങ്ങൾ നടത്താറുണ്ട്. എന്നാൽ ബി.ജെ.പി എം.പി ആയതിന് ശേഷം ഇ.ഡിക്ക് എന്നെ തൊടാനായിട്ടില്ല’. സഞ്ജയ് […]
Tag: National
വാക്സിന് വിതരണം; കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഒഡീഷ മുഖ്യമന്ത്രി
കോവിഡ് വാക്സിന് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായികിന്റെ കത്ത്. കോവിഡ് മഹാമാരിയെ വരുതിയിലാക്കാന്‍ വാക്സിനേഷന് മാത്രമേ സാധിക്കുവെന്നും അതിനാല്‍ വാക്സിന് വാങ്ങി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണമെന്നുമാണ് നവീന്‍ പട്നായിക് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന് വിതരണം ചെയ്തില്ലെങ്കില്‍ ഒരു സംസ്ഥാനവും സുരക്ഷിതമായിരിക്കില്ലെന്നും പട്നായിക് കത്തില്‍ പറയുന്നു. എന്നാല്‍, വാക്സിനുകള്‍ ശേഖരിക്കുന്നത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരാട്ടമാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന് ദൗര്‍ലഭ്യം […]
‘ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരി’: ഡബ്ള്യൂ.എച്ച്.ഒ
ഇന്ത്യയില്‍ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് വൈറസ് ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രാജ്യത്ത് കണ്ടെത്തിയ B.1.617.2 വേരിയന്റാണ് ആശങ്ക സൃഷ്ടിക്കുന്നത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. B.1.617.2 വേരിയന്റ് മൂന്ന് വംശങ്ങളായി വിഭജിക്കപ്പെട്ടതിനാല്‍ അതിനെ ട്രിപ്പിള്‍ മ്യൂട്ടന്റ് വേരിയന്റ് എന്നാണ് വിളിക്കുന്നത്. ഇത്, കൂടുതലായി പകരാനും ചില വാക്സിനുകളെ മറികടക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന […]
“കോവിഡ് ദുരിതത്തിൽ അനാഥരായവർക്ക് സൗജന്യ വിദ്യഭ്യാസം നൽകണം”
കോവിഡ് മഹാമാരിക്കിടെ അനാഥരായി മാറിയ കുട്ടികൾക്ക് സർക്കാർ സൗജന്യ വിദ്യഭ്യാസം നൽകി ഉയർത്തി കൊണ്ടുവരണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അനാഥരായ കുട്ടികളുടെ ഭാവി സംരക്ഷിക്കൽ രാജ്യത്തിന്റെ കടമയാണെന്നും സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കി. അന്നദാതാവായ രക്ഷിതാവോ, മതാപിതാക്കൾ പൂർണമായോ നഷ്ടപ്പെട്ടവരെ കെെയ്യൊഴിയാൻ പാടില്ല. മതാപിതാക്കളെ നഷ്ടപ്പെടുന്ന കുട്ടികൾ അത്യന്തം കടുത്ത വിഷമഘട്ടത്തിലൂടെയായിരിക്കും കടന്ന് പോകുന്നത്. പിന്തുണ നൽകാതെ അവരെ ഉയർത്തികൊണ്ട് വരാൻ സാധിക്കില്ല. നവോദയ വിദ്യാലയങ്ങൾ വഴി ഈ കുട്ടികളുടെ വിദ്യഭ്യാസം സർക്കാർ […]
ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും
എന്പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും. 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന്റെ കീഴിലാണ് ഇതുസംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്. നേരത്തെ, രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജസ്ഥാനും ബ്ലാക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. എന്പതോളം ബ്ലാക് ഫംഗസ് രോഗങ്ങളാണ് തെലങ്കാനയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളും ബ്ലാക് ഫംഗസിന്റെ ലക്ഷണങ്ങളോടെയുള്ള രോഗങ്ങള്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. […]
പ്രതിച്ഛായ വർധിപ്പിക്കണം; അന്താരാഷ്ട്ര ചാനൽ ആരംഭിക്കാൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
ഇന്ത്യൻ വീക്ഷണങ്ങൾ ലോകത്തിനു മുന്നിലെത്തിക്കാൻ ബി.ബി.സി മാതൃകയിൽ ടി.വി ചാനൽ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് പ്രതിരോധം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പ്രതിച്ഛായ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര ചാനൽ തുടങ്ങാൻ പദ്ധതി ഒരുങ്ങുന്നത്. ‘ഡി.ഡി ഇൻറർനാഷണൽ’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമർപ്പിക്കുവാൻ ആവശ്യപ്പെട്ടുള്ള താൽപര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദർശന്റെ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇതിൽ പറയുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് […]
കോവിഡ് രണ്ടാം തരംഗം ജൂലൈ വരെ; എട്ടുമാസത്തിനുള്ളില്‍ മൂന്നാംതരംഗമെന്നും പഠനം
രാജ്യത്തെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്ന കോവിഡ് രണ്ടാംതരംഗത്തിന്റെ തീവ്രത ജൂലൈ മാസത്തോടെ കുറയുമെന്ന് പഠനം. എന്നാല്‍ ആറുമാസത്തിനോ എട്ടുമാസത്തിനോ ഉള്ളില്‍ മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ശാസ്ത്ര മന്ത്രാലയത്തിന് കീഴില്‍ നടന്ന പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്. മന്ത്രാലയത്തിന് കീഴില്‍ മൂന്നംഗ ശാസ്ത്രജ്ഞന്മാര് അടങ്ങിയ സമിതിയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മെയ് അവസാനമാകുമ്പോഴേക്കും പ്രതിദിന രോഗികളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് എത്തും. ജൂലൈ മാസമാകുമ്പോഴേക്കും പ്രതിദിന രോഗികള്‍ 20000 ആകുകയും ചെയ്യുമെന്നും പഠനത്തിന് നേതൃത്വം നല്കിയവര് പറയുന്നു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, […]
സര്‍ക്കാര്‍ ഇനിയും ക്ഷമ പരീക്ഷിക്കരുതെന്ന് സമരം ചെയ്യുന്ന കര്‍ഷകര്‍
ഇതുവരെയായി 470ലേറെ പേരാണ് സമരഭൂമിയില്‍ മരിച്ചു വീണതെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച സര്‍ക്കാര്‍ ഇനിയും തങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് ഡല്‍ഹിയില്‍ സമരം തുടരുന്ന കര്‍ഷകര്‍. ചര്‍ച്ചക്ക് തയ്യാറാകാനും ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) ആവശ്യപ്പെട്ടു. വിവാദ കര്‍ഷക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ തുടരുന്ന സമരം ആറ് മാസം പിന്നിട്ടിരിക്കുകയാണ്. ഡല്‍ഹിയുടെ സിംഘു, തിക്രി, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ആയിരക്കണക്കിന് വരുന്ന കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതുവരെയായി 470ലേറെ പേര് ഇവിടെ മരിച്ചു […]
കോവിഡ്: മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ക്ക് അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന് പൊലീസ്
മെയ് 17ന് ഒരു പ്രതിയുടെ മൂന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് പങ്കജ് ഭണ്ഡാരിയാണ് കോവിഡ് സാഹചര്യത്തില്‍ അറസ്റ്റ് വേണ്ടെന്ന് ഉത്തരവിറക്കിയത്. മൂന്നു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതും ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താവുന്നതുമായ കേസുകളില്‍ അറസ്റ്റ് വേണ്ടെന്ന് രാജസ്ഥാന് പൊലീസിന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം. ജൂലൈ 17 വരെ ഇത്തരം കേസുകളില്‍ അറസ്റ്റ് വേണ്ടെന്നാണ് ക്രൈം എഡിജി രവിപ്രകാശ് പുറത്തിറക്കിയ ഉത്തരവില്‍ […]
കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വന്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ് രംഗത്ത്. “കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധികാര ഭ്രമമുള്ള സര്‍ക്കാരിനെക്കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു, ഇനിയും അതു തുടരും. ഉണരൂ ഇന്ത്യ,” എന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്. 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ് പേട്ടൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമർശിക്കുന്ന പഴയ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വീഡിയോയിൽ ഒരു മാധ്യമ […]