National

കരകവിഞ്ഞ് യമുന; പ്രളയക്കെടുതിയില്‍ ഡൽഹി, ജാഗ്രത

ഡൽഹിയിൽ യമുനാ നദിയിലെ ജലനിരപ്പിൽ നേരിയ കുറവ്. 208.63 മീറ്ററാണ് നിലവിലെ ജലനിരപ്പ്. എന്നാൽ ഡൽഹി നഗരത്തിൽ ജലം ഒഴുകിയെത്തുന്നത് തുടരുകയാണ്.വെള്ളപ്പൊക്കം തുടരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയിലാണ് ഡൽഹി. ഇന്ന് മുതൽ യമുനയിലെ ജലനിരപ്പ് കുറയുമെന്നാണ് കേന്ദ്ര ജല കമ്മീഷന്റെ പ്രവചനം. സുപ്രിംകോടതി പരിസരത്ത് വരെ വെള്ളം എത്തി. മഥുര റോഡിന്റെയും ഭഗ്‍വൻ ദാസ് റോഡിന്‍റെയും ചില ഭാഗങ്ങളിൽ വെള്ളം കയറി. ഡല്‍ഹി നഗരത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതവും സ്തംഭിച്ചു. ഹരിയാണ ഹത്‌നികുണ്ഡ് […]

National

സ്‌പെഷ്യൽ മസാലദോശയ്‌ക്കൊപ്പം സാമ്പാർ നൽകിയില്ല, ബിഹാറിൽ റസ്റ്റോറന്റ് ഉടമയ്ക്ക് 3500 രൂപ പിഴ

ബിഹാറിലെ ബക്‌സർ ജില്ലയിലാണ് സംഭവം. 2022 ഓഗസ്റ്റ് 15 നാണ് പ്രസ്തുത വിഷയം നടക്കുന്നത്. ജന്മദിനമായതിനാൽ ഒരു മസാല ദോശ കഴിക്കാൻ അഭിഭാഷകനായ മനീഷ് ഗുപ്തയ്ക്ക് ആഗ്രഹം തോന്നി. തുടർന്ന് ബക്‌സർ ജില്ലയിലെ ‘നമക് റെസ്റ്റോറന്റിൽ’ നിന്ന് മനീഷ് ഒരു സ്പെഷ്യൽ മസാലദോശ ഓർഡർ ചെയ്തു. 140 രൂപയായിരുന്നു ദോശയുടെ വില. പാഴ്സൽ തുറന്നപ്പോൾ അതിൽ സാമ്പാർ ഇല്ലായിരുന്നു. റസ്റ്റോറന്റ് മാനേജരോട് ഇക്കാര്യം പരാതിപ്പെട്ടെങ്കിലും മാനേജർ മോശമായി പെരുമാറിയെന്ന് മനീഷ് ആരോപിച്ചു. 140 രൂപയ്ക്ക് മുഴുവൻ റസ്‌റ്റോറന്റും […]

National

ഡൽഹിയിൽ ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു

യമുനയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ദേശീയ തലസ്ഥാനത്തെ സിംഗു, ബദർപൂർ, ലോണി, ചില്ല അതിർത്തികളിൽ നിന്നുള്ള ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ പ്രവേശനം സർക്കാർ താൽക്കാലികമായി നിരോധിച്ചു. അതേസമയം, അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾക്ക് നിരോധനം ബാധകമല്ല. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ട് പറഞ്ഞു. ഹരിയാന, ഹിമാചൽ പ്രദേശ്, ചണ്ഡീഗഡ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് വരുന്ന അന്തർ സംസ്ഥാന ബസുകൾ സിംഗു അതിർത്തി വരെ […]

National Uncategorized

നരേന്ദ്ര മോദി ഫ്രാൻസിലേക്ക്; ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയാകും

രണ്ട് ദിവസത്തെ (ജൂലൈ 13, ജൂലൈ 14) സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. വാർഷിക ബാസ്റ്റിൽ ദിന പരേഡിൽ മോദി വിശിഷ്ടാതിഥിയാകും. വൈകുന്നേരം നാല് മണിയോടെ അദ്ദേഹം പാരീസിലെത്തും. പ്രധാനമന്ത്രിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്. അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രഞ്ച് യാത്ര. ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. ബാസ്റ്റിൽ ദിനത്തിൽ വിദേശ […]

National

70 പെട്ടി തക്കാളി വിറ്റു; പണം തട്ടിയെടുക്കാന്‍ ആന്ധ്രയില്‍ അക്രമിസംഘം തക്കാളി കര്‍ഷകനെ ശ്വാസംമുട്ടിച്ച് കൊന്നു

ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ കൊലപ്പെടുത്തി പണം കവര്‍ന്നു. തക്കാളി വില ഉയര്‍ന്നതോടെ കര്‍ഷകന്റെ കൈയില്‍ ധാരാളം പണം ഉണ്ടെന്ന് കരുതിയുള്ള കവര്‍ച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ആന്ധ്രയിലെ അന്നമയ്യയിലാണ് സംഭവം. 62 വയസുകാരനായ നരേം രാജശേഖര്‍ റെഡ്ഡിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഇദ്ദേഹം മാര്‍ക്കറ്റില്‍ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിവരുമ്പോഴാണ് അക്രമി സംഘം പിന്തുടര്‍ന്ന് ഇദ്ദേഹത്തെ കെട്ടിയിട്ട് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. ശേഷം ഇദ്ദേഹത്തെ പ്രതികള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തക്കാളി വിളവെടുപ്പ് കഴിഞ്ഞെന്നും റെഡ്ഡി ഗ്രാമ വിട്ട് […]

National

സുഹൃത്തിനായി ലോണെടുത്തു, തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണി; ഓൺലൈൻ വായ്പാ ആപ്പുകളുടെ പീഡനത്തെ തുടർന്ന് വിദ്യാർത്ഥി ജീവനൊടുക്കി

ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥി തേജസാണ് ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. വായ്പാ ആപ്പുകളിൽ നിന്ന് പണം കടം വാങ്ങി തേജസ് സുഹൃത്തിന് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. സ്ലൈസ്, കിഷ്ത്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ വായ്പാ ആപ്പുകളിൽ നിന്ന് തേജസ് 30,000 ലോൺ എടുത്തിരുന്നു. സുഹൃത്ത് മഹേഷ് വേണ്ടിയായിരുന്നു ലോൺ. മഹേഷ് പണം നൽകാത്തതിനാൽ കഴിഞ്ഞ […]

National

പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ

ഹരിയാനയില്‍ പ്രളയത്തില്‍ മുങ്ങിയ പ്രദേശം സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ജെജെപി എംഎല്‍എ ഇശ്വര്‍ സിംഗിനാണ് അടിയേറ്റത്. ഗുഹ്ല എന്ന പ്രദേശത്താണ് സംഭവം നടന്നത്. എന്തിനാണ് ഇപ്പോള്‍ വന്നതെന്ന് ചോദിച്ചായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. തന്നെ അടിച്ച സ്ത്രീയോട് ക്ഷമിച്ചിരിക്കുന്നതായും നിയമനടപടിയിലേക്ക് കടക്കില്ലെന്നും ഈശ്വര്‍ സിംഗ് പ്രതികരിച്ചു. സ്ത്രീ എംഎല്‍എ തല്ലുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശത്തെ ഒരു ബണ്ട് പൊട്ടിയതാണ് പ്രദേശത്ത് വെള്ളം കയാറിയിരുന്നു. ഹരിയാനയില്‍ ബിജെപി നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ജെജെപിയും ഭാഗമാണ്. ഉത്തരേന്ത്യയില്‍ ഏഴ് […]

National Uncategorized

അക്രമസംഭവങ്ങളില്‍ ഇടപ്പെട്ടില്ല; തിരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് കല്‍ക്കട്ട ഹൈക്കോടതി

പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെയും സംസ്ഥാന സര്‍ക്കാരിനെയും വിമര്‍ശിച്ച് കല്‍ക്കട്ട ഹൈക്കോടതി. തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവും നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസുകളുടെ അന്തിമ ഉത്തരവുകള്‍ക്ക് വിധേയമായിരിക്കുമെന്ന് കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള മൂന്നു ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നിലപാടറിയിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യമായി കോടതി നിരീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അക്രമസംഭവങ്ങളില്‍ ഇടപെടാതിരുന്നതെന്ന് കോടതി ചോദിച്ചു. ജനങ്ങളെ സംരക്ഷിക്കാന്‍ […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും; ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക […]

National

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്കായി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കായി ഡല്‍ഹി മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ വീടൊരുങ്ങുന്നു. അപകീര്‍ത്തികേസില്‍ പാര്‍ലമെന്റഗത്വം നഷ്ടപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നിരുന്നു. നിസാമുദ്ദീന്‍ ഈസ്റ്റിലാണ് ഷീലാ ദീക്ഷിതിന്റെ വീടുള്ളത്. അമ്മ സോണിയ ഗാന്ധിയുടെ വീട്ടിലാണ് രാഹുല്‍ ഗാന്ധി താമസിക്കുന്നത്. 1991 മുതല്‍ 1998 വരെയും മുഖ്യമന്ത്രിപദം ഒഴിഞ്ഞശേഷം 2015-ലും ഷീലാ ദീക്ഷിത് നിസാമുദ്ദീന്‍ ഈസ്റ്റിലുള്ള വീട്ടിലാണ് താമസിച്ചത്. ഇവിടെ താമസിച്ചിരുന്ന മകന്‍ സന്ദീപ് ദീക്ഷിത് മറ്റൊരു വീട്ടിലേക്ക് മാറിയതിനാലാണ് രാഹുലിന് വസതിയൊരുങ്ങുന്നത്. വാടകയ്ക്ക് താമസിക്കാന്‍ രാഹുല്‍ ഗാന്ധി […]