ശബരിമല വിഷയത്തില്‍ കേരളത്തിനെതിരെ വീണ്ടും കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ഓരോ ദിനവും ആക്രമിക്കപ്പെടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. എം.പി വി.മുരളീധരനെ വധിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മുരളീധരന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ ബി.ജെ.പി എം.പിമാര്‍ ഇന്ന് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കും. ആന്ധ്രയിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുന്നതിനിടെയാണ് കേരള സര്‍ക്കാരിനെ മോദി വിമര്‍ശിച്ചത്. കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ സര്‍ക്കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ആക്രമിക്കുന്നതായും കേസുകളില്‍പെടുത്തുന്നതായും പറഞ്ഞ മോദി വി.മുരളീധരന്‍ എം.പിയുടെ […]
Tag: National
മേഘാലയ ഖനി ദുരന്തം; പ്രതീക്ഷയറ്റ് അധികൃതര്‍
മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ ആരെയെങ്കിലും ജീവനോടെ കണ്ടെത്തത്താനാവുമെന്ന പ്രതീക്ഷ അസ്തമിച്ചതായി സൂചന നല്‍കി അധികൃതര്‍. അനധികൃതമായി പ്രവര്‍ത്തിച്ച ലുംതാരിയിലെ സാന്‍ ഗ്രാമത്തിലെ ഖനിയിലേക്ക് സമീപത്തെ പുഴയില്‍ നിന്നും കയറിയ വെള്ളം 170 അടിയിലേറെ ഉയരത്തിലാണ് ഇപ്പോഴുള്ളത്. ഇത് വറ്റിച്ചെടുക്കാന്‍ വിവിധ രക്ഷാ സംഘങ്ങള്‍ നടത്തുന്ന നീക്കങ്ങള്‍ വിജയം കണ്ടിട്ടില്ല. 15 വയസില്‍ താഴെയുള്ള ലോങ് ദക്കാര്‍, നീലം ദക്കാര്‍ എന്നീ കുട്ടികളടക്കം 15 പേരാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ ഖനിക്കകത്ത് അപകടത്തില്‍ പെട്ടത്. […]
വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
വായ്പാ തട്ടിപ്പ് കേസില്‍ വിവാദ വ്യവസായി വിജയ്മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനുള്ള മുംബൈയിലെ പ്രത്യേക കോടതിയുടേതാണ് പ്രഖ്യാപനം. മല്യയുടെ സ്വത്തുക്കള്‍ ഇനി സര്‍ക്കാരിന് കണ്ടുകെട്ടാം.
ഗാന്ധി കുടുംബത്തെ കുറ്റപ്പെടുത്താനല്ല, വാഗ്ദാനങ്ങള്‍ പാലിക്കാനാണ് മോദി ശ്രമിക്കേണ്ടതെന്ന് അമരീന്ദര്‍ സിംഗ്
സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോൺഗ്രസിനെയുംഗാന്ധി കുടുംബത്തേയും കടന്നാക്രമിച്ച മോദിയുടെ ഗുർദാസ്പൂർ റാലിക്ക് മറുപടി പറയവേയാണ് സിംഗിന്റെ ആരോപണം. കഴിഞ്ഞ നാലര വർഷത്തിനിടെ തന്റെ ഒരു പ്രഖ്യാപനം പോലും വേണ്ടവിധം പാലിക്കാൻ കഴിയാത്ത പ്രധാനമന്ത്രി വാചകക്കസർത്ത് കൊണ്ട് ഭരണം നടത്താമെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റപ്പെടുത്തി. അടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ സമയം ഏത് വിധത്തിലാവും മോദി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നതെന്ന കാര്യം അറിയാൻ തനിക്ക് താത്പര്യമുണ്ടെന്ന് അമരീന്ദർ […]
അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് രാഹുൽ ഗാന്ധി
അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷക പ്രതിഷേധം, റഫാൽ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കും. രാഹുലിന്റെ നിലപാട് ശരിയെന്ന് സി.പി.ഐ നേതാവ് ഡി. രാജ പ്രതികരിച്ചു. പാർലമെന്റിലെ ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവർത്തകർ അയോധ്യ വിഷയത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് പ്രതികരണം ആരാഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നായിരുന്നു മറുപടി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, റാഫേൽ […]
ശബരിമല യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം: സോണിയ ഗാന്ധിക്ക് അതൃപ്തി
ശബരിമല യുവതി പ്രവേശനത്തിൽ യു.ഡി.എഫ് എംപിമാർ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചതിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. ലിംഗസമത്വമാണ് പാർട്ടിയുടെ നയമെന്നും പ്രാദേശിക വിഷയങ്ങളിലെ പ്രതിഷേധം നാട്ടിൽ മതിയെന്നും സോണിയ ഗാന്ധി എം.പിമാരെ അറിയിച്ചു. എന്നാൽ സോണിയ ഗാന്ധി ശാസിച്ചെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നാണ് എം.പിമാരുടെ പ്രതികരണം. ശബരിമല യുവതി പ്രവേശനത്തിനെതിരെ പാർലമെൻറ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്നലെയാണ് യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു പ്രതിഷേധം. ഇക്കാര്യത്തിൽ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അതൃപ്തി […]
പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്
ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 429 റണ്‍സെടുത്തിട്ടുണ്ട്. 193 റണ്‍സെടുത്ത് പുജാര പുറത്തായി. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. 4 റണ്ണുമായി രവീന്ദ്ര ജഡേജയും 139 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ […]
‘അഫ്ഗാനിസ്ഥാനില്‍ ലൈബ്രറിയോ..?’ മോദിയെ പരിഹസിച്ച് ട്രംപ്
യില്ലെന്നും ട്രംപ് പരിഹസിച്ചു. ഈ വര്‍ഷത്തെ ആദ്യ ക്യാബിനറ്റ് മീറ്റിംങിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. എന്നാല്‍ ഏത് പദ്ധതിയെക്കുറിച്ചാണ് ട്രംപ് സൂചിപ്പിച്ചതെന്ന് വ്യക്തമല്ല. അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണം അമേരിക്ക അവസാനിപ്പിച്ച ശേഷം മൂന്ന് ബില്യണ്‍ ഡോളറിന്റെ സഹായങ്ങളാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നല്‍കിയത്. 2001 സെപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷമായിരുന്നു അമേരിക്ക താലിബാന്‍ ഭരണം അവസാനിപ്പിച്ചത്.
“മോദി പാര്‍ലമെന്‍റിലെത്തിയത് 24 മണിക്കൂര്‍, ഗുജറാത്തില്‍ പ്രസംഗിച്ചത് 37 മണിക്കൂര്‍”
പാര്‍ലമെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാന്നിധ്യത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രയാന്‍. കഴിഞ്ഞ വര്‍ഷം മോദി പാര്‍ലമെന്‍റില്‍ വന്നതിനേക്കാള്‍ കൂടുതല്‍ ദിവസം 2017ല്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനുണ്ടായിരുന്നുവെന്ന് ഡെറക് ഒബ്രയാന്‍ പറഞ്ഞു. പാര്‍ലമെന്‍റ് രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഡെറക് ഒബ്രയാന്റെ വിമര്‍ശനം. രാജ്യസഭയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മോദിയെ വിമര്‍ശിച്ചത്. മോദി കഴിഞ്ഞ ഒരു വര്‍ഷം പാര്‍ലമെന്‍റിലുണ്ടായിരുന്നത് 24 മണിക്കൂറാണ്- 10 മണിക്കൂര്‍ രാജ്യസഭയിലും 14 മണിക്കൂര്‍ ലോക്സഭയിലും. അതേസമയം ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ മോദി 37 […]