ഡല്‍ഹിയിലെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിതും മുതിര്‍ന്ന നേതാവ് കപില്‍ സിബലും സ്ഥാനാര്‍ഥി പട്ടികയിലുണ്ട്. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് തനിച്ച് മല്‍സരിക്കുന്നത്. അതിനിടെ ആം ആദ്മി സ്ഥാനാര്‍ഥികള്‍ പത്രികാ സമര്‍പ്പണം തുടങ്ങി. സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലും ഡല്‍ഹിയില്‍ എ.എ.പി – കോണ്‍ഗ്രസ് സഖ്യം സാധ്യമാകാതിരുന്നതോടെ നേരത്തെ തയ്യാറാക്കിയ സ്ഥാനാര്‍ഥി പട്ടികയുമായി മുന്നോട്ട് പോവുകയാണ് കോണ്‍ഗ്രസ്. ന്യൂഡല്‍ഹിയിൽ അജയ് മാക്കനും ചാന്ദിനി ചൗക്കിൽ […]
Tag: National
ജമ്മു-കശ്മീര്‍ ജമാഅത്ത് നിരോധനം; പ്രതിഷേധ റാലിയുമായി മെഹ്ബൂബ മുഫ്തി
ജമ്മു – കശ്മീര്‍ ജമാഅത്തെ ഇസ്‍ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച് പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി. മേഖലയിലെ മിലിറ്റന്റ് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘടനയെ നിരോധിച്ച തീരുമാനം പിൻവലിക്കണമെന്ന് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദക്ഷിണ കശ്മീരിൽ പ്രതിഷേധ റാലി സംഘടിപ്പിച്ച മെഹ്ബൂബ മുഫ്തി, പൊലീസ് പിടിച്ച് കൊണ്ടുപോയ ജമാഅത്ത് പ്രവർത്തകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. നിരോധനം നീക്കാത്ത പക്ഷം സമരം ശക്തമാക്കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ജമാഅത്തിന്റെ […]
പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഭാരതരത്‌ന
മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം. ഗായകനും സംഗീതജ്ഞനുമായ ഭൂപന്‍ ഹസാരികയും ജനസംഘം നേതാവ് നാനാജി ദേശ്മുഖുമാണ് ഭാരതരത്നക്ക് അര്‍ഹരായ മറ്റ് രണ്ട് പേര്‍. ഭൂപന്‍ ഹസാരികക്കും നാനാജി ദേശ്മുഖിനും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയും പശ്ചിമ ഗംഗാള്‍ സ്വദേശിയുമായ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് ഭാരതരത്ന നല്‍കിയേക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി, അന്തരിച്ച ദലിത് നേതാവ് കാന്‍ഷി റാം എന്നിവരും […]
ഇന്ന് എഴുപതാം റിപബ്ലിക് ദിനം; രാജ്യമെങ്ങും വര്‍ണാഭമായ പരിപാടികള്‍
ഇന്ന് രാജ്യത്തിന് എഴുപതാമത് റിപബ്ലിക് ദിനം. വര്‍ണാഭമായ ചടങ്ങുകളോടെ രാവിലെ എട്ട് മണിക്ക് റിപബ്ലിക് ദിനാഘോഷത്തിന് തലസ്ഥാന നഗരിയില്‍ തുടക്കമായി. ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്‍റ് സിറില്‍ റാമഫോസയാണ് റിപബ്ലിക് ദിന പരേഡിലെ മുഖ്യാതിഥി. ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്താന്‍ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ എല്ലാ പൌരന്മാരും തയ്യാറാകണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. ബഹുസ്വരതയും സമത്വവുമാണ് രാജ്യത്തിന്‍റെ ഭരണഘടനയുടെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു. വളരെ ശക്തമായ സുരക്ഷ ക്രമീകരണകളാണ് റിപബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 25000 […]
പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്
പ്രിയങ്കഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കക്ക് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ആദ്യവാരം ചുമതലയേല്‍ക്കും. സംഘടന കാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലിനെയും നിയമിച്ചു. ജ്യോതിരാജ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. മധ്യപ്രദേശ് പി.സി.സി അധ്യക്ഷന്‍ ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. […]
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു
സാമ്പത്തിക സംവരണ ബില്ലില്‍ രാഷ്ട്രപതി ഒപ്പു വെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കുന്നതാണ് ബില്ല്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില്‍ ഒപ്പ് വെച്ചത്.
സമീര്‍ ഖാനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രിംകോടതി സമിതി
ഗുജറാത്ത് പൊലീസ് 2002 ല്‍ സമീര്‍ ഖാന്‍ എന്ന യുവാവിനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നുവെന്ന് സുപ്രിംകോടതി നിയോഗിച്ച എച്ച്.എസ് ബേദി കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. 2002 – 2006 കാലഘട്ടത്തില്‍ നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ മുസ്‍ലിംകളെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് സമീര്‍ ഖാന്‍ അടക്കം മൂന്നു പേരെ പൊലീസ് സംഘം വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 2002 മുതല്‍ 2006 വരെ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടലുകളെ കുറിച്ച് […]
തൃപ്തി ദേശായി ശബരിമലയിലേക്കില്ല
തൃപ്തി ദേശായി ശബരിമലയിലേക്കില്ല. താൻ ഇപ്പോൾ പൂനെയിലാണുള്ളതെന്നും മറിച്ചുള്ള പ്രചരണം ഗൂഢോദ്ദേശത്തോടെയാണെന്നും തൃപ്തി പറഞ്ഞു. പ്രചരണത്തിന് പിന്നിൽ സ്ത്രീവിരുദ്ധരെന്നും തൃപ്തി പറഞ്ഞു. കഴിഞ്ഞ നവംബർ 16 നാണ് തൃപ്തി ദേശായി ശബരിമലയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തുന്നത്. എന്നാൽ പ്രതിഷേധങ്ങളെ തുടർന്ന് തൃപ്തി മടങ്ങുകയായിരുന്നു.
അലോക് വർമയെ മാറ്റാനുള്ള മാറ്റം തിടുക്കത്തിലായെന്ന് എ കെ പട്നയിക്
സി ബി ഐ ഡയറക്ടർ സ്ഥാനത്തു നിന്ന് അലോക് വർമയെ മാറ്റാനുള്ള ഉന്നതാധികാര്യ സമിതിയുടെ തീരുമാനം തിടുക്കത്തിൽ ആയി പോയെന്നു റിട്ടയേർഡ് ജസ്റ്റിസ് എ കെ പട്നയിക്. വെർമക്കെതിരെ സി വി സി അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതിഎ കെ പട്നായിക്കിനെ ആയിരുന്നു നിയോഗിച്ചത്. അഴിമതി കേസിൽ വെർമക്കെതിരെ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലാ എന്നും പട്നായിക്ക് വ്യക്തമാക്കി. സിവിസി റിപ്പോർട് തന്റെ നിഗമനങ്ങൾ അല്ലാ എന്നും പട്നായിക് ഇംഗ്ലീഷ് ദിനപത്രത്തോടു പറഞ്ഞു.
രാഹുലിനും കോൺഗ്രസിനും എതിരെ പുതിയ ആരോപണം
രാഹുലിനും കോണ്‍ഗ്രസിനുമെതിരെ പുതിയ ആരോപണവുമായി നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. റഫാല്‍ കമ്പനിയുമായി മത്സരിക്കുന്ന യുറോക്രാഫ്റ്റിന് വേണ്ടിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തുവന്നതെന്നായിരുന്നു മന്ത്രിയുടെ ആരോപണം. അഗസ്ത വെസ്റ്റ് ലാന്‍ഡ് ഇടപാടിലെ ഇടനിലക്കാരനാണ് യൂറോ ക്രാഫ്റ്റ് വിമാന കമ്പനിയുടെ ഇടനിലക്കാരനെന്നും മന്ത്രി പറഞ്ഞു.