ആഗോള വിപണിയില്‍ എണ്ണവില കൂടിയതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് ഒരു രൂപയുടെ കുറവാണുണ്ടായത്. പ്രധാന പെട്രോളിയം കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുത്തനെ കൂടുകയും അതേതുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിന് ഗതിവേഗം വര്‍ധിക്കും. പെട്രോളിന് ഇപ്പോഴത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റ് നിരക്കനുസരിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് മൂന്നു മുതല്‍ നാലു […]
Tag: National
മേദിയും ചിദംബരവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചു
പ്രധാന മന്ത്രി നരേന്ദ്രമോദിയും മുന്‍ ധനമന്ത്രി പി. ചിദംബരവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് കത്തെഴുതി വെച്ച് മുന്‍ വ്യോമസേന ഉദ്യേഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന് ഇദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നിലയ്ക്ക് കാരണം പി. ചിദംബരത്തിന്‍റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ […]
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈന്യം
ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍ സൈന്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതേണ്‍ കമാന്‍ഡ് എസ് കെ സൈനി വ്യക്തമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്നു കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സൈന്യം, നിരീക്ഷണവും പരിശോധനയും കഴിഞ്ഞ […]
ദേശീയ പൗരത്വ പട്ടിക: ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍
അസമിന് പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ ഗുവാഹത്തിയില്‍ ബി.ജെ.പി സഖ്യകക്ഷികളുടെ യോഗം നടക്കുന്നതിനിടെയാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് രംഗത്തെത്തിയത്. ‘കാബിനറ്റ് നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. […]
ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക
ഇന്ത്യയുടെ ചാന്ദ്രയാൻ -2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയൻസ് മാഗസിൻ സയന്റിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.ആര്‍.ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഇസ്‌റോയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു. ചാന്ദ്രയാൻ -2 ദൗത്യം ദക്ഷിണേഷ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് ആഗോള ബഹിരാകാശ മേഖലയ്ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും […]
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]
ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി രണ്ട് മലയാളികള്‍
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിരവധി മലയാളികള്‍ മത്സരിച്ചെങ്കിലും മിന്നുന്ന വിജയം കൊണ്ട് സാന്നിധ്യം ഉറപ്പിച്ചത് രണ്ട് പേര് മാത്രം. മികച്ച ഭൂരിപക്ഷത്തില്‍ എന്‍.എസ്.യു.ഐ കൗണ്‍സിലറായ വിഷ്ണു പ്രസാദ് കെ. രണ്ടാം തവണയും വിജയമുറപ്പിച്ചത് തന്റെ കഠിനാധ്വാനത്താലാണ്. കന്നിയങ്കത്തില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഡി.എസ്.എഫിന്റെ അനഘ പ്രദീപ്. മത്സര രംഗത്തുണ്ടായിരുന്ന ഏഴ് മലയാളികളില്‍ വിജയിച്ചത് രണ്ട് പേര് മാത്രം. രണ്ടാം തവണയും കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്തിയ എന്‍.എസ്.യു.ഐയിന്റെ വിഷ്ണു പ്രസാദ് വിജയിച്ചതാകട്ടെ ഏറ്റവും കൂടുതല്‍ വോട്ട് നേടി. കണ്ണൂര്‍ […]
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ബാങ്ക് വായ്പാ തട്ടിപ്പുകളില്‍ കുറവില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആര്‍.ബി.ഐ തയ്യാറായില്ല. നിഷ്ക്രിയ ആസ്തികളില്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും മോദി സര്‍ക്കാരിന് ശുഭകരമല്ല. സാമ്പത്തിക പ്രതിസന്ധിക്ക് മൂക്കുകയറിടാന്‍ ഒരു ഭാഗത്ത് നിഷ്ക്രിയ ആസ്തി കുറക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. […]
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.പി
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് നിസാമാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡി.അരവിന്ദ്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് ചന്ദ്രശേഖര റാവുവെന്ന് അരവിന്ദ് ആരോപിച്ചു. നിസാം പഞ്ചസാര ഫാക്ടറിയെക്കുറിച്ച് എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറിയായിരുന്നു നിസാം ഫാക്ടറി. എന്നാലിന്ന് അതിന്റെ അവസ്ഥ വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാരാണ് അതിന് കാരണം. ഫാക്ടറിയെ സ്വകാര്യവത്ക്കരിക്കുക എന്ന മണ്ടത്തരം ചെയ്തത് ചന്ദ്ര ബാബു നായിഡുവിന്റെ കാലത്താണ്. തുടര്‍ന്ന് ഭരണത്തിലേറിയ കോണ്‍ഗ്രസ് ഫാക്ടറിയെ സര്‍ക്കാരിന് […]
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടിയില്ല; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു
സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(PGIMS) ആശുപത്രി ക്യാമ്പസിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സഹോദരിക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുരിദാറിന്റെ ഷാള്‍ ഫാനില്‍ കെട്ടിയാണ് ഓംകര്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഓംകറിന്റെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഗീത ഗാത്‍വാളിനെതിരെ ആത്മഹത്യാ […]