വ്യവസ്ഥാപരമായ വിവേചനമാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനു കീഴില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 2008 ലെ രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണ കേസിലെ പ്രതികളിലൊരാളായ ഗുലാബ് ഖാനെ ഉത്തർപ്രദേശ് കോടതി കുറ്റവിമുക്തനാക്കിയതിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”തീവ്രവാദ കേസുകളിൽ മുസ്‌ലിംകളെ തടവിലാക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റവിമുക്തരാക്കാനാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കീഴില്‍ വ്യവസ്ഥാപരമായ വിവേചനമാണ് മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത്”. അദ്ദേഹം ട്വീറ്റ് ചെയ്തു. ആരാണ് യഥാര്‍ഥ കുറ്റവാളികള്‍? ഇത്രയും കാലം ഗുലാബ് ഖാനും […]
Tag: National
എയര്‍ടെല്ലിന്റെയും ഐഡിയയുടെയും കഴുത്തിനുപിടിച്ച് ജിയോ; ഇളവുകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത്
മൊബൈൽ സേവനദാതാക്കളായ എയർടെല്ലിനും വോഡഫോണിനും സാമ്പത്തിക ഇളവ് നൽകുന്നതിനെതിരെ മുകേഷ് അംബാനിയുടെ ജിയോ രംഗത്ത്. കുടിശ്ശികയുള്ള 49,990 കോടി രൂപ എത്രയും വേഗം സർക്കാരിലേക്ക് അടക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ, എയർടെല്ലിനും വോഡഫോണിനും ആശ്വാസമാകുന്ന വിധത്തിൽ കുടിശ്ശിക കുറക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുടിശ്ശിക വീട്ടാനാവശ്യമായ വസ്തുവകകൾ ഇരുകമ്പനികളുടെയും കൈവശമുണ്ടെന്നും ഇളവ് നൽകരുതെന്നും കാണിച്ച് ജിയോ ടെലികോം മന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്‌പെക്ട്രം യൂസേജ് ലെവി, യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഇനങ്ങളിലാണ് ഭീമമായ സംഖ്യ എയർടെല്ലും ഐഡിയയും […]
മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന അധികാര വടംവലി തുടരുകയാണ്. ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തര്‍ക്കം പലതലങ്ങള്‍ കഴിഞ്ഞു. ഇപ്പോഴത് പരസ്പരം പോര്‍വിളികളിലേക്ക് വരെ എത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബി.ജെ.പിയുടെ ഭീഷണി. രാഷ്ട്രപതി എന്താ ബി.ജെ.പിയുടെ പോക്കറ്റിലാണോയെന്നാണ് ശിവസേന ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്ത് 170 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ശിവസേന അവകാശപ്പെട്ടു. ഏറ്റവുമൊടുവിലിതാ, ഒന്നും നടന്നില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്. ബി.ജെ.പി മന്ത്രി ജയ് കുമാര്‍ […]
ദീപാവലിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍
ദീപാവലി അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍. നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് എട്ട് പ്രവൃത്തി ദിവസങ്ങളിലായി നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ബാബരി ഭൂമിത്തര്‍ക്ക കേസിന് പുറമെ ശബരിമല റഫാല്‍ ഹരജികളിലും രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിക്കും. നവംബര്‍ 17ന് വിരമിക്കാനിരിക്കുന്ന നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് ആറ് സുപ്രധാന […]
ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം: 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു
ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വായുമലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. അതീവ ഗുരുതരമായ വായുമലിനീകരണ തോതാണിത്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. […]
പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തി; മോദിയുടേത് ചാര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ചാര ഉപഗ്രഹം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി പ്രിയങ്കക്ക് സന്ദേശം ലഭിച്ചു. വാട്സാപ്പിലാണ് സന്ദേശം വന്നത്. വിഷയത്തില്‍ കേന്ദ്രം മൌനം വെടിയണമെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാലന്‍ മമത ബാനര്‍ജിയുടെയും പ്രഫുല്‍ പാട്ടേലിന്‍റെയും ഫോണ്‍ ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ എൻ.എസ്ഒ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് […]
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുങ്കതിവാര്‍ പറഞ്ഞിരുന്നു. അതിനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. മുങ്കതിവാറിന്‍റെ പ്രസ്ഥാവന ജനാതിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു. നിയമവും ഭരണഘടനയും എന്താണെന്നും മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിക്ക് കാരണക്കാര്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാമെന്നും ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി നേതാവ് […]
ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരത് പവാറിനെ വസതിയില്‍ എത്തി കണ്ടതിന് പിന്നാലെയാണ് ഇത്. സോണിയഗാന്ധിയെ കാണാന്‍ ശരത്പവാര്‍ ഡല്‍ഹിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി ശിവസേന അധികാര തര്‍ക്കം ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമാകുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും […]
സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍
സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. ഈ അവസ്ഥക്ക് മാറ്റം വരണമെന്നും മെര്‍ക്കല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇക്കാര്യം പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഉയര്‍ത്തുമെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ വ്യക്തമാക്കി. ആംഗല മെര്‍ക്കലിന്റെ സന്ദര്‍ശനം ഇന്ന് അവസാനിക്കും.. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് മുന്‍പാണ് ജമ്മുകശ്മീര്‍ സംബന്ധിച്ച ആംഗല മെര്‍ക്കലിന്റെ പരാമര്‍ശം.സുസ്ഥിരമല്ലാത്ത ജീവിതമാണ് ജമ്മുകശ്മീരിലെ ജനങ്ങളുടേതെന്ന് ആംഗല മെര്‍ക്കല്‍ പറഞ്ഞു. എന്നാല്‍ ആ സ്ഥിതിക്ക് മാറ്റം വരണമെന്നും ആംഗല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജമ്മുകശ്മീരില്‍ സമാധാനം […]
ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. ശൈത്യകാലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി നിരോധിച്ചു. വ്യാഴാഴ്ചയോടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായതെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കുന്നു. ഇത് കുട്ടികളിലുള്‍പ്പെടെ […]