India National

രാജ്യത്തെ ഐ.ടി കമ്പനികളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപ്പോര്‍ട്ട്. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി കമ്പനികളിലെ 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൊഗ്‌നിസന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000ത്തിലേക്ക് ചുരുക്കാനാണ് കൊഗ്‌നിസന്റിന്റെ തീരുമാനം. ഇന്‍ഫോസിസ് […]

India National

മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജാർഖണ്ഡിലെ ബാർഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ ബി.ജെ.പി എം‌.എൽ.‌എ ഉമാ ശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സിയുടെ ചുമതലയുള്ള ആര്‍.പി.എന്‍ സിങ്, ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹജരിബഗ് ജില്ലാ കോൺഗ്രസ് നേതാവ് ദേവ്‍രാജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബർഹി നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് അകേല […]

India National

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൊങ്കു എക്സ്‍പ്രസിലേക്ക് എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തിലെ തകരാരാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ട നിരവധി ട്രെയിനുകളുടെ സര്‍വീസ് അവതാളത്തിലായി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും ചിലത് വൈകുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

India National

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ […]

India National

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എന്‍ ശേഷന്‍ വിടവാങ്ങി

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടി.എൻ.ശേഷൻ അന്തരിച്ചു. 87 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ ആൾവാർപേട്ടിലെ വസതിയിൽ ഇന്നലെ രാത്രി പത്തു മണിയോടെയായിരുന്നു അന്ത്യം. ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നൂ. ഭാര്യ വിജയലക്ഷ്മി 2018 മാർച്ചിൽ മരിച്ചതിനു ശേഷം ഒരു ബന്ധുവിനൊപ്പമായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് ബസന്ത് നഗറിലെ ശ്മശാനത്തിൽ നടക്കും.

India National

വിധിയിൽ തൃപ്തിയില്ല, സമാധാനം പുലർത്തുക: മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്

ബാബരി കേസിൽ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചിന്റെ വിധിയിൽ തൃപ്തരല്ലെന്നും നീതി ലഭിച്ചുവെന്ന് കരുതുന്നില്ലെന്നും മുസ്ലിം പേഴ്‌സണൽ ലോ ബോർഡ്. ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അഭിഭാഷകരും യോഗം ചേർന്ന് റിവ്യൂ ഹരജി നൽകുന്നതടക്കമുള്ള ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും സമാധാനം പുലർത്താൻ രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെടുന്നതായും ലോ ബോർഡ് അഭിഭാഷകൻ സഫർയാബ് ജീലാനി മാധ്യമങ്ങളോട് പറഞ്ഞു. കോടതിയുടെ കണ്ടെത്തൽ നീതിയാണെന്ന് കരുതുന്നില്ല. പക്ഷേ, വിധിയെ ബഹുമാനിക്കുന്നു. ജഡ്ജിമാരുടെ തീരുമാനത്തിൽ പിഴവുകൾ സംഭവിക്കാമെന്നും റിവ്യൂ നൽകുക എന്നത് അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. […]

India National

ബാബരി ഭൂമിയിൽ ഹിന്ദുക്ഷേത്രം നിർമിക്കാൻ സുപ്രീംകോടതി വിധി; പള്ളി പണിയാൻ വേറെ സ്ഥലം നൽകണം

ലഖ്‌നൗ: ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമി ഹിന്ദുക്ഷേത്രം നിർമിക്കാൻ വിട്ടുനൽകണമെന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് ഐകകണ്ഠ്യേനയുള്ള വിധി. 1992-ല്‍ തകര്‍ക്കപ്പെട്ട പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ കോമ്പൌണ്ട് ഭൂമിക്ക് പകരമായി പള്ളി നിർമിക്കാൻ മുസ്ലിംകൾക്ക് അഞ്ച് ഏക്കർ സ്ഥലം നൽകണമെന്നും മൂന്ന് മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സുപ്രീംകോടതി വിധിച്ചു. അലഹബാദ് വിധി പുറപ്പെടുവിച്ച വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജികളിന്മേലുള്ള അന്തിമവിധിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പള്ളി തകര്‍ത്തത് നിയമവ്യവസ്ഥക്കെതിരായ കുറ്റകൃത്യമായിരുന്നുവെന്നും എന്നാല്‍ […]

India National

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി

ബാബരി മസ്ജിദ് വിധി വന്ന ശേഷം എല്ലാവരും ഐക്യം കാത്തു സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിധി ആരുടെയും വിജയമോ പരാജയമോ അല്ല. രാജ്യത്തിന്റെ ശാന്തിയുടെയും ഐക്യത്തിന്റെയും നന്മയുടെയും വിജയമാണ് വിധിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ബാബരി ഭൂമി കേസില്‍ രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 […]

India National

ബാബരി ഭൂമി തര്‍ക്ക കേസില്‍ സുപ്രധാന വിധി ഇന്ന്; അതീവ ജാഗ്രതയില്‍ രാജ്യം

ബാബരി ഭൂമി കേസില്‍ സുപ്രിം കോടതി ഇന്ന് വിധി പറയും. രാവിലെ 10.30 ഓടെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വിധി പറയുക. വിധി വരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് രാജ്യം. മുൻകരുതലുകളെടുക്കാൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ വിദ്യാലയങ്ങള്‍ക്കെല്ലാം അവധി നല്‍കി യിരിക്കുകയാണ്. തുടര്‍ച്ചയായ 40 ദിവസം വാദം കേട്ട ശേഷമാണ് ഇന്ന് വിധി പറയുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. മസ്ജിദ് അടങ്ങുന്ന 2.77 ഏക്കര്‍ ഭൂമി മൂന്നായി വീതിച്ച 2010ലെ അലഹബാദ് […]

India National

ഡല്‍ഹിയിലെ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു

ഡല്‍ഹിയിലുണ്ടായ പൊലീസ്-അഭിഭാഷക തര്‍ക്കം അയഞ്ഞു. അഭിഭാഷകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകരുതെന്ന് ഡല്‍ഹി ഹൈകോടതി ഉത്തരവിട്ടു. തര്‍ക്കം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പൊലീസും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം തെരുവിലേക്കെത്തുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായിരുന്നത്. തങ്ങള്‍ക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുദ്യോഗസ്ഥരും കുടുംബാംഗങ്ങളും സമരവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം പൊലീസ് സമരത്തില്‍ നിന്ന് പിന്മാറിയിരുന്നു. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ‌ജില്ലാ കോടതി അഭിഭാഷകരും തുടര്‍ച്ചയായി മൂന്ന് ദിവസം […]