മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും. ഫാത്തിമ ജീവനൊടുക്കിയതില്‍ അധ്യാപകരുടെ പങ്ക് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞെങ്കിലും അധ്യാപകന്റെ മാനസികപീഡനമാണ് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ ഫോണില്‍ കാരണക്കാരനായ അധ്യാപകന്റെ പേരുണ്ടായിട്ടും പൊലീസ് കാര്യമായി […]
Tag: National
കര്‍ണാടകയില്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ കൂടെ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാത്തത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു […]
മോദിയെ ശിവസേനയില്‍ നിന്ന് അകറ്റാന്‍ അമിത് ഷാ ശ്രമിക്കുന്നു – സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കും ശിവസേനക്കുമിടയിൽ 50:50 ആയി വീതംവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനായ റാവത്ത് ആശുപത്രി വിട്ടശേഷമാണ് ബി.ജെ.പി അധ്യക്ഷനു നേരെ ആഞ്ഞടിച്ചത്. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ വ്യവസ്ഥകൾ അമിത് ഷാ പാലിക്കണമെന്നും ചർച്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കണമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് […]
ബി.ജെ.പി – ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം അസാധ്യമാക്കിയത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. “എല്ലാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നരേന്ദ്ര മോദി പറഞ്ഞത് ഫട്നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. അതേസമയം ഉദ്ധവ് താക്കറെ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്. എന്തുകൊണ്ട് അമിത് ഷാ അപ്പോള്‍ നിശബ്ദനായി? ഇപ്പോള്‍ അദ്ദേഹം പറയുന്നത് […]
ഫാത്തിമയുടെ മരണം: അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം സംഘടനകള്‍
മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്‍) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി. ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കണം എന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ […]
ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുംവരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം ഇന്നും തുടരും. ഫീസ് ഭാഗികമായി കുറയ്ക്കാനുള്ള തീരുമാനം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഇളവുകളും ഫലപ്രദമല്ലെന്ന് അധ്യാപകരുടെ സംഘടനയും കുറ്റപ്പെടുത്തി. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ […]
റഫാലിലും വിധി ഇന്ന്
റഫാൽ ഇടപാടിലെ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധന ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറയുക. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും ഇന്ന് വിധി പറയും. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് […]
ഈ പിഴവ് വരുത്തിയാല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ 10,000 രൂപ നല്‍കേണ്ടി വരും
ആധാര്‍ നമ്പര്‍ തെറ്റി നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി അടക്കേണ്ടി വരിക. 1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെ അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, […]
‘എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല’;
മൂന്നാംകുറ്റി പ്രിയദര്‍ശിനി നഗറിലുള്ള വീട്ടിലെ ലിവിംഗ് റൂമില്‍ ഒരു പുസ്തകഷെല്‍ഫുണ്ട്. ഫാത്തിമയുടെ പുസ്തകശേഖരമാണ് അതില്‍ നിറയെ. അത്രത്തോളം വായനയെ ഇഷ്ടപ്പെട്ടിരുന്ന മിടുക്കിയായിരുന്നു അവള്‍. അതിനപ്പുറത്തെ മുറിയാണ് അവളുടേത്. അവിടെയുമുണ്ട് നിറയെ പുസ്തകങ്ങള്‍. അതിലൊന്ന് കൈയ്യില്‍ പിടിച്ച് മകളെയോര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് ഫാത്തിമയുടെ ഉമ്മ സജിത. അടുത്ത സെമസ്റ്ററില്‍ പഠിക്കാനുള്ള ‘വേള്‍ഡ് സിവിലൈസേഷന്‍സ്’ എന്ന പുസ്തകം ഓണ്‍ലൈനില്‍ നിന്ന് ഫാത്തിമ വാങ്ങിയിരുന്നു. എന്നാല്‍ പുസ്തകം വീട്ടിലെത്തിയപ്പോഴേക്കും ഫാത്തിമ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ഫാത്തിമ ആത്മഹത്യ ചെയ്തത് സജിതക്ക് ഇനിയും […]
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു
മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. എന്‍.സി.പിയുടെ അവസരം പാതിവഴിയില്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒട്ടും ധൃതിയില്ലാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു പുറത്ത് ബി.ജെ.പിയുമായി വീണ്ടും ഒത്തുചേരാനുള്ള ശിവസേനയുടെ സാധ്യതകള്‍ വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പരസ്യമായി അത്തരം നീക്കങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ശിവസേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനേക്കാളുപരി അവരെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാര്‍ട്ടി ബന്ധം സ്ഥാപിച്ച ചില എം.എല്‍.എമാരുമായി […]