India National

ജെ.എന്‍.യു; ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍

ജെ.എന്‍.യു ഫീസ് വര്‍ദ്ധനക്ക് എതിരായ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍. പൊലീസ് നിര്‍ദേശം മറികടന്ന് വിദ്യാര്‍ഥികള്‍ വീണ്ടും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയത്. ആഫ്രിക്കന്‍ അവന്യൂവിന് സമീപം എത്തിയ ഒരു സംഘം പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. അതേസമയം രാവിലെ അറസ്റ്റിലായ 56 വിദ്യാര്‍ഥികളെ വിവിധ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരുള്‍പ്പടെയുള്ള വിദ്യാര്‍ഥികളെയാണ് പോലീസ് […]

India National

പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

സ​നാ​ത​ന ധ​ർ​മം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​ക്ക​ൾ കു​ട്ടി​ക​ളു​ടെ ജ​ന്മ​ദി​ന​ത്തി​ൽ കേ​ക്ക് മു​റി​ക്കു​ന്ന​തും മെ​ഴു​കു​തി​രി ക​ത്തി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഗി​രി​രാ​ജ് സിം​ഗ്. കു​ട്ടി​ക​ളെ രാ​മാ​യ​ണം, ഗീ​ത, ഹ​നു​മാ​ന്‍ ചാ​ലി​സ എ​ന്നി​വ പ​ഠി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സ​നാ​ത​ന ധ​ർ​മ​വും അ​തി​ന്‍റെ മൂ​ല്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​മെ​ന്ന് കാ​ളി​യു​ടെ പേ​രി​ൽ പ്ര​തി​ജ്ഞ ചെ​യ്യ​ണം. സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​മ്മ​ളെ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​ര​ണം. ഇന്നലെ ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പ്രസം​ഗിക്കുകയായിരുന്നു ഗിരിരാജ്. “സനാതന ധർമ സംരക്ഷണത്തിനായി നമ്മളെല്ലാവരും മുന്നോട്ടുവരണം. കേക്ക് മുറിക്കില്ലെന്നും മെഴുകുതിരികൾ കത്തിക്കില്ലെന്നും പ്രതിജ്ഞ ചെയ്യണം. […]

India National

മഹാരാഷ്ട്ര; സോണിയ – പവാര്‍ കൂടിക്കാഴ്‍ച ഇന്ന്

മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ശരത് പവാര്‍ ഇന്ന് ഡല്‍ഹിയിലെത്തും. സോണിയാ ഗാന്ധിയുമായുള്ള പവാറിന്റെ കൂടിക്കാഴ്ചക്ക് ശേഷമായിരിക്കും കോണ്‍ഗ്രസും-ശിവസേനയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ആരംഭിക്കുക. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചക്ക് ശേഷം സഖ്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നാണ് എന്‍.സി.പി വ്യക്തമാക്കുന്നത്. സോണിയ-പവാര്‍ കൂടിക്കാഴ്ചക്ക് ശേഷം ഇരു പാര്‍ട്ടികളിലേയും മറ്റ് നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ശിവസേനയുമായി യോജിക്കാനാവുന്ന വിഷയങ്ങള്‍ ഏതൊക്കെയാണെന്ന് തേടുകയാണെന്നാണ് കോണ്‍ഗ്രസും വ്യക്തമാക്കുന്നത്. അതേസമയം ശിവസേനയുമായുള്ള കൂട്ടുക്കെട്ടിന്റെ സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നാണ് ബി.ജെ.പിയുടേയും പ്രതീക്ഷ. ബാല്‍താക്കറയുടെ അനുസ്മരണ വേദിയില്‍ […]

India National

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന്

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പാര്‍ലമെന്‍റ് മാര്‍ച്ച് ഇന്ന് നടക്കും. ഫീസ് വര്‍ധന പൂര്‍ണ്ണമായി പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ജെ.എന്‍.യുവില്‍ നിന്ന് പാര്‍ലമെന്‍റ് വരെ കാല്‍ നടയായി പ്രതിഷേധ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം ജെ.എന്‍.യുവിലെ പ്രതിഷേധം സര്‍വകലാശാലക്ക് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി പാര്‍ലമെന്‍റ് ആരംഭിക്കുന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പാര്‍ലമന്‍റ് മാര്‍ച്ച് നടത്തും. ജെ.എന്‍.യു ക്യാമ്പസില്‍ ആരംഭിക്കുന്ന പ്രതിഷേധ സമരം പാര്‍ലമെന്‍റ് വരെ കാല്‍നടയായി നടത്തുമെന്നാണ് പ്രഖ്യാപനം. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം […]

India National

ശൈത്യകാല സമ്മേളനം

പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം ഇന്ന് ആരംഭിക്കും. പൌരത്വ ഭേദഗതി ബില്‍ അടക്കം 27 ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കും. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സഭക്കകത്ത് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. കഴിഞ്ഞ തവണ ഭരണപക്ഷത്തായിരുന്ന ശിവസേനയുടെ സ്ഥാനം ഇത്തവണ പ്രതിപക്ഷത്തായിരിക്കും. ലോക്സ‍ഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന് ശേഷം വലിയ ആത്മവിശ്വാസത്തോടെയാണ് ആദ്യ പാര്‍ലമെന്‍റ് സമ്മേളനം മോദി സര്‍ക്കാര്‍ ചേര്‍ന്നത്. എന്നാല്‍ സര്‍ക്കാരിനെ സംബന്ധിച്ച് മഹാരാഷ്ട്ര, ഹരിയാന […]

India National

ഒന്നുമാകാതെ മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ വീണ്ടും നീട്ടിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുന്നതിന് ഇന്ന് ഉച്ചയോടെ ദല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ യാത്ര ചൊവ്വാഴ്ചത്തേക്കു നീട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്. പൂനെയില്‍ എന്‍.സി.പിയുടെ കോര്‍ കമ്മിറ്റി യോഗം നടക്കുന്നതാണ് പവാറിന് ദല്‍ഹിയിലെത്താന്‍ തടസ്സമാകുന്നതെന്നാണ് വിശദീകരണം. ശിവസേനാ സ്ഥാപകന്‍ ബാലാസാഹിബ് താക്കറെയുടെ ചരമ വാര്‍ഷിക ദിനാചരണം മുംബെയില്‍ നടക്കുന്നതു കൊണ്ട് ദല്‍ഹിയിലെ യോഗത്തില്‍ ഉദ്ധവ് താക്കറെ പങ്കെടുക്കില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്‍.സി.പി ഇന്ന് പൂണെയില്‍ നടത്തുന്ന കോര്‍ […]

India National

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും വില്‍ക്കാന്‍ പദ്ധതികള്‍- നിര്‍മല സീതാരാമന്‍

പൊതുമേഖലാ കമ്പനികളായ എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും അടുത്ത വര്‍ഷം മാര്‍ച്ചോടെ വില്‍ക്കുമെന്ന്‌ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഈ വര്‍ഷത്തോടെ പൂര്‍ത്തികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയോട് മന്ത്രി പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് രണ്ട് സുപ്രധാന പൊതുമേഖല കമ്പനികള്‍ വില്‍ക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. വിദേശ നിക്ഷേപക സംഗമങ്ങളില്‍ എയര്‍ ഇന്ത്യയുടെ വില്‍പനയില്‍ നിക്ഷേപകര്‍ ഇപ്പോള്‍ വലിയ താല്‍പര്യം […]

India National

മഹാരാഷ്ട്രയില്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നു; ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയ്‌ക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ശിവസേന. രാഷ്ട്രപതി ഭരണത്തിന് കീഴില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ തിരിച്ചെത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന ആരോപണവുമായാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപ്പത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് മുന്‍ സഖ്യകക്ഷിയ്ക്കെതിരെ ശിവസേന കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ബി.ജെ.പിയ്ക്ക് 119 എം.എല്‍.എമാരുടെ (14 സ്വതന്ത്രര്‍ ഉള്‍പ്പടെ) പിന്തുണയുണ്ടെന്ന ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ളവരുടെ പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് ലേഖനം. ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ഇപ്പോള്‍ പറയുന്നവര്‍ നേരത്തെ ഗവര്‍ണറെ കണ്ട് തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലെന്ന് വ്യക്തമാക്കിയതാണെന്ന് മുഖപ്രസംഗം […]

India National

സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി

മദ്രാസ് ഐ.ഐ.ടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തിഫ് മരിച്ച സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി. റിപ്പബ്ലിക്കന്‍ പാര്‍‌ട്ടി പ്രസിഡന്‍റും കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്തെവാലെയാണ് കേസില്‍‌ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ഇക്കാര്യം തമിഴ്നാട് മുഖ്യമന്ത്രി എടപടി പളനിസാമിയോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ആരോപണ വിധേയനായ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകനായ സുദര്‍ശന്‍ പത്മഭനാഭന് ക്യാംമ്പസ് വിട്ടു പുറത്തു പോകരുതെന്ന് ക്രൈംബ്രാഞ്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളെ ക്രൈംബ്രാഞ്ച് ഉടന്‍ ചോദ്യം […]

India National

കേന്ദ്ര സര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്

തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാറിനെതിരെ കൂറ്റന്‍ റാലി സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇന്ത്യയെ രക്ഷിക്കൂവെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 30ന് ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ദേശീയ റാലി നടത്തുമെന്ന് ‌കോണ്‍ഗ്രസ് അറിയിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നടത്തിവരുന്ന പ്രതിഷേധ സമരങ്ങള്‍ ഈ മാസം 25 വരെ തുടരും. ഭാരത് ബച്ചാവോ അഥവാ ഇന്ത്യയെ രക്ഷിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് റാലി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് […]